ഖുശ്ബുവിന്റെ അത്രയും സൗന്ദര്യം മകൾക്കില്ലല്ലോ; സ്ഥിരമായി ബോഡിഷെയിമിംഗിന് ഇരയായി; പരിഹാസം മറക്കാനാകുന്നില്ല, വേദന പങ്കുവെച്ച് മകൾ അനന്തിത

252

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ഖുശ്ബു. 1980കളിൽ ഒരു ബാലതാരമായിട്ടാണ് ഖുശ്ബു തന്റെ അഭിനയ ജീവിതം തുടങ്ങിയത്. തോടിസി ബേവഫായി എന്ന ചിത്രമായിരുന്നു ആദ്യം ഖുശ്ബു അഭിനയിച്ച സിനിമ.

1981ൽ ലാവാരിസ് എന്ന സിനിമയിൽ ഒരു പ്രധാന വേഷം ചെയ്തു. പിന്നീട് നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴിൽ പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു, സുരേഷ്‌ഗോപി, മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ് എന്നിവരോടൊപ്പം ധാരാളം വേഷങ്ങൾ ചെയ്തു. തമിഴ് ചിത്രങ്ങൾ കൂടാതെ ധാരാളം കന്നട, തെലുങ്ക് , മലയാളം എന്നീ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Advertisements

കന്നട സംവിധായകനായ രവിചന്ദ്രനാണ് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഖുശ്ബുവിന് ആദ്യമായി അവസരങ്ങൾ കൊടുത്തത്. തിരുച്ചിറപ്പള്ളിയിൽ ഖുശ്ബുവിന്റെ ആരാധകർ അവർക്ക് വേണ്ടി ഒരു അമ്പലം പണികഴിപ്പിച്ചിട്ടുണ്ട്. തന്റെ പേരിൽ തമിഴ് നാട്ടിൽ ഖുശ്ബു ഇഡ്ഡലി എന്ന ഒരു ഇഡ്ഡലി തന്നെയുണ്ട്. അതുപോലെ ഖുശ്ബു എന്ന പേരിൽ സാരി ബ്രാൻഡും നില നിൽക്കുന്നുണ്ട്. ഖുശ്ബു വിവാഹം ചെയ്തിരിക്കുന്നത് സംവിധായകനും നടനുമായ സുന്ദറിനെയാണ്. വിവാഹത്തിന് ശേഷം ഹിന്ദു മതത്തിലേക്ക് മാറുകയായിരുന്നു ഖുശ്ബു. അവന്തിക, അനന്തിത എന്നീ രണ്ട് മക്കളുണ്ട്. ഇവർ സ്ഥിരതാമസം ചെന്നൈയിൽ ആണ്. താരസുന്ദരിയുടെ മക്കളാണ് എന്നുള്ളതാണ് നേട്ടമെന്നും അതേസമയം സമൂഹത്തിന്റെ കണ്ണിൽ ജഡ്ജ് ചെയ്യപ്പെട്ടതും ഇക്കാരണത്താലാണെന്ന് തുറന്നുപറയുകയാണ് ഖുശ്ബുവിന്റെയും സുന്ദറിന്റെയും മകൾ അനന്തിത.

ALSO READ- അച്ഛൻ മരിയ്ക്കും മുൻപ് ഏൽപിച്ച ഏറ്റവും വലിയ കടമ; എന്റെ ഏറ്റവും വലിയ സ്വപ്നം, വിവാഹത്തിന് ദിവസങ്ങൾ മാത്രം; അനിയത്തിയെ ചേർത്ത് പിടിച്ച് ആര്യ ബാബു

അവന്തിക, അനന്തിതയും ആദ്യം മാതാപിതാക്കളുടെ വഴി സ്വീകരിച്ച് സിനിമയിലേക്ക് കടക്കില്ലെന്ന് ഏകദേശം ഉറപ്പിച്ചിട്ടു തന്നെയായിരുന്നു മുന്നോട്ട് പോയിരുന്നത്. എന്നാൽ ഇപ്പോഴിതാ പഠനകാലത്തിന് ശേഷം ഇരുവരും സിനിമാലോകത്തേക്ക് കടന്നിരിക്കുകയാണ്. സിനിമയിലെ വിവിധ മേഖലകളിൽ ചുവടുറപ്പിക്കാനാണ് ഇരുവരും ശ്രമിക്കുന്നത്.

വിദേശത്ത് നിന്നും അഭിനയം പഠിച്ചുവന്നിരിക്കുകയാണ് ഖുശ്ബുവിന്റെ മകൾ അനന്തിത. ഇളയമകൾ അവന്തിക സിനിമാ നിർമാണത്തിലേക്കാണ് തിരിഞ്ഞത്. അതേ സമയം അമ്മയുടെ സൗന്ദര്യം വെച്ച് തങ്ങൾക്കെതിരെ ചെറുപ്പം മുതൽ ബോഡി ഷെയിമിങ്ങ് നേരിട്ടിരുന്നുവെന്ന് തുറന്നുപറയുകയാണ് താരപുത്രി.

ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു അനന്തിതയുടെ വെളിപ്പെടുത്തൽ. തനിക്ക് പത്ത് വയസുള്ളപ്പോൾ മുതൽ ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ ഉപയോഗിക്കുമായിരുന്നു. ഒരുപാട് പോസിറ്റീവിറ്റിയോടെയാണ് താനത് കൈകാര്യം ചെയ്തത്. എന്നാൽ എനിക്ക് തടി കൂടിയതിനാൽ പലപ്പോഴും അപമാനിക്കപ്പെട്ടുവെന്ന് അനന്തിത പറയുന്നു.

ALSO READ- ഭർത്താവിന്റെ അന്ത്യ കർമ്മങ്ങൾക്കിടെ കരയുവാൻ കണ്ണീരില്ലാതെ മകളെ ചേർത്തുപിടിച്ച് മീന; ഓടിയെത്തി രജനിയടക്കമുള്ള തമിഴ് സിനിമാലോകം; മലയാളത്തിൽ നിന്ന് കൈലാഷ്

ഞാനും അമ്മ ഖുശ്ബുവും തമ്മിലുള്ള താരതമ്യമാണ് പ്രധാനമായും നടന്നത്. അതെന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നുമാണ് താരപുത്രി പറയുന്നത്. ‘എന്റെ അമ്മ ശരിക്കും നല്ല സുന്ദരിയാണ്. കുറച്ച് പേർക്ക് അവരുടെ രൂപവുമായി എന്റേത് താരതമ്യപ്പെടുത്താൻ സാധിക്കുന്നില്ല. എന്നെ കാണാൻ കൊള്ളില്ലെന്ന് പറഞ്ഞ് പലരും കമന്റുകളുമായി വന്ന് എന്നെ വേദനിപ്പിക്കുകയാണ്. എനിക്ക് പൊണ്ണത്തടി ഉണ്ടായിരുന്നപ്പോൾ ഗുണ്ടു എന്ന് മുദ്രകുത്തി നാണം കെടുത്തി. ഇപ്പോൾ തടി കുറച്ചപ്പോൾ പ്ലാസ്റ്റിക് സർജറി നടത്തിയെന്നാണ് പറയുന്നത്’.- വേദനയോടെ അനന്തിത പറയുന്നു.

അതേസമയം, ഉയർന്ന ആരോപണങ്ങൾ പോലെ പ്ലാസ്റ്റിക് സർജറി നടത്തിയോ എന്ന ചോദ്യത്തിനുള്ള അനന്തിതയുടെ മറുപടി ഇങ്ങനെ: ‘പതിനാറ് വയസിൽ ആർക്കും പ്ലാസ്റ്റിക് സർജറി ചെയ്യാൻ പറ്റില്ല. എന്റെ മാതാപിതാക്കൾ അവരുടെ മകൾക്ക് അപകടമുണ്ടാക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ചെയ്യാൻ സമ്മതിക്കില്ല. ഇങ്ങനൊരു നിഗമനത്തിലേക്ക് എത്തുന്നതിന് മുൻപ് ആളുകൾ ബുദ്ധി ഉപയോഗിക്കുന്നത് നല്ലതായിരിക്കും’-അനന്തിത മുഖത്തടിച്ചതുപോലെ മറുപടി പറയുന്നു.

‘ഈ ആരോപണങ്ങളും വിമർശനങ്ങളും കേട്ട് കേട്ട് എന്റെ തൊലിക്കട്ടി കൂടി. പ്ലാസ്റ്റിക് സർജറി ചെയ്തുവെന്ന കമന്റുകൾ പോലും പോസിറ്റീവായിട്ടാണ് ഞാനെടുത്തത്. കാരണം ഞാൻ എങ്ങനെയിരിക്കുന്നോ ആ വിധത്തിൽ സുന്ദരിയാണ്. കൗമാരപ്രായം ആസ്വദിക്കാൻ ആഗ്രഹിക്കുന്നതിനാൽ സ്വകാര്യ സോഷ്യൽ മീഡിയ അക്കൗണ്ടുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.’- എന്നും അനന്തിത വെളിപ്പെടുത്തി.

വൈകാതെ ഞാനൊരു നടിയോ നിർമാതാവോ ആകുമെന്ന് അറിയിച്ചതിനാൽ ജനങ്ങളുടെ കണ്ണിൽ ഞാനുണ്ടാവുമെന്നും കേവലം പത്തൊൻപത് വയസ് മാത്രമുള്ള താൻ നേരിടേണ്ടി വരുന്ന ബോഡി ഷെയിമിങ്ങാണിതെന്ന് താരപുത്രി പറയുന്നു. ഭക്ഷണം ക്രമീകരിച്ചും വ്യായാമം ചെയ്തും ശരീരഭാരം കുറയ്ക്കുകയാണ് താരപുത്രി ചെയ്തത്.

Advertisement