‘എന്റെ സായി അച്ഛനും പ്രസന്നാമ്മയും’, പഴയകാല ചിത്രം പങ്കുവെച്ച് മകൾ വൈഷ്ണവി; ഇരുവരും വീണ്ടും ഒന്നിച്ചോ എന്ന് സോഷ്യൽമീഡിയ

335

അഭിനയ രംഗത്തേക്ക് സിനിമാ താരങ്ങളുടെ മക്കൾ എത്തുന്നത് സാധാരണ കാര്യമാണ്. കൂടുതലും താരപുത്രന്മാരുടെ എൻട്രിയാണ് ഇതുവരെ നടന്നിട്ടുള്ളത്. എന്നാൽ നടൻ സായി കുമാറിന്റെ മകൾ വൈഷ്ണവി കഴിഞ്ഞ ഒരു വർഷത്തിന് മുകളിലായി അഭിനയത്തിൽ സജീവമായി തുടരുകയാണ്. കൊട്ടാരക്കര ശ്രീധരൻ നായരുടെ തലമുറയിൽ നിന്നുള്ള മൂന്നാമത്തെ കണ്ണിയാണ് സായ് കുമാറിന്റെ മകൾ വൈഷ്ണവി സായി കുമാർ. അച്ഛൻ സിനിമയിൽ നായകനായി തുടങ്ങി വില്ലനായി, സഹാതാരമായി നിൽക്കുമ്പോൾ, മകൾ തിരഞ്ഞെടുത്തത് സീരിയൽ ലോകമാണ്.

അച്ഛൻ സായി കുമാറിന്റെയും മുത്തച്ഛൻ കൊട്ടാരക്കര ശ്രീധരൻ നായരുടെയും പാത സിനിമയും നാടകവുമായിരുന്നെങ്കിൽ അഭിനേത്രിയായി മാറിയ വൈഷ്ണവി ടെലിവിഷൻ സീരിയലുകളിലാണ് സജീവമായത്. സീ കേരളം ചാനലിലെ കൈയ്യെത്തും ദൂരത്ത് സീരിയലിലെ കനക ദുർഗ്ഗ എന്ന കഥാപാത്രം വലിയ ജനപ്രീതി നേടിയെടുത്തിരുന്നു. ീരിയലിൽ കനകദുർഗ എന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രമായാണ് വൈഷ്ണവി സ്‌ക്രീനിൽ നിറയുന്നത്.

Advertisements

പ്രശസ്ത നടൻ സായി കുമാറിന്റെയും ആദ്യ ഭാര്യ പ്രസന്നകുമാരിയുടെയും കളാണ് വൈഷ്ണവി. വിവാഹശേഷമാണ് വൈഷ്ണവി അഭിനയരംഗത്തെത്തിയത് തന്നെ. അച്ഛന് താൻ അഭിനേത്രിയാകുന്നതിൽ താൽപര്യമില്ലായിരുന്നെന്ന് വൈഷ്ണവി പറഞ്ഞിരുന്നു. എന്നാൽ ചെറുപ്പത്തിൽ തനിക്ക് അഭിനയത്തേക്കാൾ ഡബ്ബിങ് വലിയ ഇഷ്ടമായിരുന്നുവെന്നും അതേക്കുറിച്ച് അച്ഛനോട് പറഞ്ഞപ്പോൾ പഠിക്കൂ എന്നിട്ട് നോക്കാമെന്നായിരുന്നു മറുപടിയെന്നും നടി മുൻപ് തന്നെ വെളിപ്പെടുത്തിയിരുന്നു. 2018-ൽ വിവാഹിതയായ വൈഷ്ണവി ഇപ്പോൾ കുടുംബത്തിന്റെ പൂർണ്ണ പിന്തുണയോടെയാണ് അഭിനയം തുടരുന്നത്.

ALSO READ- ഖുശ്ബുവിന്റെ അത്രയും സൗന്ദര്യം മകൾക്കില്ലല്ലോ; സ്ഥിരമായി ബോഡിഷെയിമിംഗിന് ഇരയായി; പരിഹാസം മറക്കാനാകുന്നില്ല, വേദന പങ്കുവെച്ച് മകൾ അനന്തിത

സോഷ്യൽ മീഡിയയിൽ സജീവമായ നടി പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ നടി തന്റെ അച്ഛനും അമ്മയും ഒന്നിച്ചു നിൽക്കുന്ന ഒരു പഴയകാല ചിത്രം പങ്കുവെച്ചാണ് രംഗത്തെത്തിയിരിക്കുന്നത്.

സായി അച്ഛനും പ്രസന്നാമ്മയും എന്ന് പറഞ്ഞുകൊണ്ടാണ് ഒരുമിച്ച് നിൽക്കുന്ന ഒരു പഴയചിത്രം താരം തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം വന്നതിന് തൊട്ടുപിന്നാലെ നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്. കമന്റുകളിലൊന്ന് ഇരുവരും വീണ്ടും ഒന്നിച്ചോ എന്നായിരുന്നു. ഈ ചോദ്യത്തിന് വൈഷ്ണവി തന്നെ മറുപടിയും നൽകിയിട്ടുണ്ട്. എന്റെ മനസ്സിൽ അവർ ഇപ്പോഴും ഒന്നിച്ച് തന്നെയാണ് എന്നായിരുന്നു മറുപടി.

സായി കുമാർ 1988-ലായിരുന്നു അഭിനേത്രിയും ഗായികയുമായ പ്രസന്നകുമാരിയെ വിവാഹം ചെയ്തത്. പിന്നീട് ഇരുവരും പിരിഞ്ഞു. ഈ ദാമ്പത്യബന്ധത്തിലെ മകളാണ് വൈഷ്ണവി. 2008-ലായിരുന്നു സായ്കുമാറിന്റെയും പ്രസന്ന കുമാരിയുടെയും വിവാഹമോചനം.പിന്നീട് സായി കുമാർ നടി ബിന്ദു പണിക്കരെ വിവാഹം ചെയ്തു. ബിന്ദു പണിക്കരുടെയും രണ്ടാം വിവാഹമായിരുന്നു. ബിന്ദു പണിക്കർക്കും മകൾ കല്യാണിക്കുമൊപ്പമാണ് സായി കുമാർ ഇപ്പോൾ താമസിക്കുന്നത്.

ALSO READ-അച്ഛൻ മരിയ്ക്കും മുൻപ് ഏൽപിച്ച ഏറ്റവും വലിയ കടമ; എന്റെ ഏറ്റവും വലിയ സ്വപ്നം, വിവാഹത്തിന് ദിവസങ്ങൾ മാത്രം; അനിയത്തിയെ ചേർത്ത് പിടിച്ച് ആര്യ ബാബു

നേരത്തെ വിവാഹമോചനക്കേസ് നടക്കുന്നതിനിടെ പ്രസന്നകുമാരി നടി ബിന്ദു പണിക്കർക്കെതിരെ രംഗത്തെത്തിയിരുന്നു. ബിന്ദു പണിക്കർ തന്റെ ജീവിതം തകർത്തു എന്ന ആരോപണം വലിയ വിവാദമായിരുന്നു. എന്നാൽ ഈ ആരോപണത്തെ ബിന്ദു പണിക്കരും സായി കുമാറും നിഷേധിച്ച് രംഗത്തെത്തിയിരുന്നു. കൂടാതെ പ്രസന്നയും വീട്ടുകാരും ചേർന്ന് താൻ അധ്വാനിച്ചുണ്ടാക്കിയ പണമെല്ലാം തട്ടിയെടുത്തെന്നും വയസ്സ് കുറച്ച് പറഞ്ഞാണ് വിവാഹം കഴിപ്പിച്ചതെന്നുമെല്ലാം സായ് കുമാറും തിരിച്ചടിച്ചിരുന്നു.

പിന്നീട് നടന്ന മകളുടെ വിവാഹത്തിലും സായ്കുമാർ പങ്കെടുത്തിരുന്നില്ല. തന്നെ ഫോണിൽ വിളിച്ചാണ് വിവാഹം ക്ഷണിച്ചതെന്നും അങ്ങനെ പോകേണ്ടയാളാണോ താനെന്നും സായ്കുമാർ ചോദ്യം ചെയ്തിരുന്നു. കൂടാതെ ഭാര്യയുടെ അത്യാഗ്രഹവും ബഹുമാനക്കുറവും തന്നെ ഏറെ വിഷമിപ്പിച്ചിരുന്നുവെന്നുമൊക്കെയാണ് സായി കുമാർ കുറ്റപ്പെടുത്തിയിരുന്നത്. കൂടാതെ തങ്ങളുടെ വിവാഹമോചനത്തിന് പിന്നിലെ കാരണം ബിന്ദു പണിക്കർ അല്ലെന്നും സായികുമാർ വിശദീകരിച്ചിരുന്നു.

അതേസമയം, അച്ഛനുമായി വേർപിരിഞ്ഞതോടെ അമ്മയ്ക്കൊപ്പം നിൽക്കാനായിരുന്നു മകൾ വൈഷ്ണവിയുടെ തീരുമാനം. അച്ഛന്റെ മകൾ എന്ന് പറയുന്നതിൽ തനിക്ക് എന്നും അഭിമാനമേയുള്ളൂവെന്ന് വൈഷ്ണവി മുൻപ് പറഞ്ഞിട്ടുണ്ട്.

Advertisement