വിഷമങ്ങൾ കേൾക്കും മനസിലാക്കും; മുഖം നോക്കാതെ എല്ലാവരേയും സഹായിക്കും; എന്നാൽ പിണങ്ങിയാൽ; സുരേഷ് ഗോപിയെ കുറിച്ച് ബിജു പപ്പൻ പറയുന്നത് കേട്ടോ

248

ചെറിയ വേഷങ്ങളിലൂടെയും വില്ലൻ വേഷങ്ങളിലൂടെയും മലയാളികൾക്ക് മലയാളികൾക്ക് ഏറെ സുപരിചിതനായ നടൻ ആണ് ബിജു പപ്പൻ. നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള ബിജു പപ്പൻ സൂപ്പർതാര ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യം കൂടിയാണ്. മലയാളത്തിന്റെ താരരാജാക്കൻമാരായ മോഹൻലാലിനും മമ്മൂട്ടിക്കും സുരേഷ് ഗോപിക്കും ഒപ്പമെല്ലാം പല ചിത്രങ്ങളിലും ശ്രദ്ദേയമായ വേഷങ്ങളിൽ ബിജു പപ്പൻ അഭിനയിച്ചിട്ടുണ്ട്.

1993ൽ സമൂഹം എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെ കരിയർ ആരംഭിച്ച ബിജു അധികവും വില്ലൻ വേഷങ്ങളിലായിരുന്നു എത്തിയത്. സിനിമയിൽ പ്രേക്ഷകരെ വെറുപ്പിക്കുന്ന വില്ലനാണെങ്കിലും ഓഫ്സ്‌ക്രീനിൽ മികച്ച സ്വീകാര്യതയാണ് ഇദ്ദേഹത്തിനുള്ളത്. താരങ്ങളുമായും ബിജു പപ്പന് നല്ല ബന്ധമാണുള്ളത്. ഇന്നും സൂപ്പർ താരങ്ങളുടെ ചിത്രത്തിൽ നടൻ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിത സുരേഷ് ഗോപിയുമായിട്ടുളള സൗഹൃദത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരം. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിനോടായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.

Advertisements

മുഖം നോക്കാതെ എല്ലാവരേയും സഹായിക്കുന്ന ആളാണ് സുരേഷ് ഗോപിയെന്നും എന്നാൽ പിണങ്ങി കഴിഞ്ഞാൽ അദ്ദേഹത്തിന് തോന്നിയാൽ മാത്രമേ മിണ്ടുകയുള്ളൂവെന്നും ബിജു പപ്പൻ പറയുന്നു. ‘ സുരേഷ് ഗോപിയുമായി വളരെ നല്ല അടുപ്പമാണുള്ളത്. അദ്ദേഹത്തെ എപ്പോൾ വേണമെങ്കിലും വിളിക്കുകയും സംസാരിക്കുകയും ചെയ്യാം. എനിക്ക് മാത്രമല്ല എല്ലാവർക്കും അങ്ങനെ തന്നെയാണ്. എല്ലാവരുടേയും വിവരങ്ങൾ അന്വേഷിക്കാനും ഭക്ഷണം കഴിപ്പിക്കാനുമൊക്കെ അദ്ദേഹത്തന് വലിയ താൽപര്യമാണ്. നമ്മളുടെ വിഷമങ്ങളും സങ്കടങ്ങളുമൊക്കെ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ആളാണ് സുരേഷ് ഗോപി. ഒരു വിഷമം വിളിച്ച് പറഞ്ഞാൽ അദ്ദേഹം കഴിയുന്നത് പോലെ സഹായിക്കും. അദ്ദേഹത്തിന്റെ നല്ല മനസ്സാണ് ഇന്ന് ഇന്ത്യയിൽ അറിയപ്പെടുന്ന രാഷ്ട്രീയക്കാരനായത്.’, ബിജു പപ്പൻ പറയുന്നു.

ALSO READ- ‘എന്റെ സായി അച്ഛനും പ്രസന്നാമ്മയും’, പഴയകാല ചിത്രം പങ്കുവെച്ച് മകൾ വൈഷ്ണവി; ഇരുവരും വീണ്ടും ഒന്നിച്ചോ എന്ന് സോഷ്യൽമീഡിയ

അദ്ദേഹം പണ്ട് സിനിമയിൽ വന്ന സമയത്ത് പലയിടത്തും സീറ്റിന് വേണ്ടി ശ്രമിച്ചുവെന്നൊക്കെ ആളുകൾ പറഞ്ഞ് കൊണ്ട് നടന്നിരുന്നെന്നും ബിജു പപ്പൻ അക്കാലത്തെ ഗോസിപ്പുകൾ ഓർത്തെടുത്തുകൊണ്ട് പറഞ്ഞു. എന്തൊക്കെയായലും അദ്ദേഹത്തിന്റെ നല്ല മനസ് അവസാനം എത്തേണ്ട സ്ഥലത്ത് തന്നെ എത്തിച്ചു. അവിടെ ഇരുന്നു കൊണ്ട് സാധാരണക്കാർക്ക് വേണ്ടി കുറെ നല്ല കാര്യങ്ങൾ ചെയ്തു കൊടുത്തുവെന്നും ബിജു പപ്പൻ അഭിപ്രായപ്പെടുന്നു.

സൗഹൃദത്തെ പോലെ തന്നെ പോലെ പിണക്കങ്ങളും സുരേഷ് ഗോപിയുടെ പ്രത്യേകതയാണെന്നാണ് ബിജു പപ്പന്റെ അഭിപ്രായം. നല്ല നടൻ എന്നതിൽ ഉപരി എല്ലാവരേടും വളരെ ചേർന്ന് നിൽക്കുന്ന ശ്രമിക്കുന്ന ആളാണ് സുരേഷേട്ടൻ. താരങ്ങൾക്കിടയിൽ വളരെ വിരളമായിട്ട് മാത്രമേ ഇത്തരത്തിലുള്ള ആളുകളുള്ളൂ. സിനിമയിലെ ടെക്നീഷ്യന് പോലും അദ്ദേഹത്തോട് ചെന്ന് പ്രശ്നങ്ങൾ പറയാം സാധിക്കുമെന്നും ബിജു പപ്പൻ വെളിപ്പെടുത്തുന്നുണ്ട്.

ALSO READ- ഖുശ്ബുവിന്റെ അത്രയും സൗന്ദര്യം മകൾക്കില്ലല്ലോ; സ്ഥിരമായി ബോഡിഷെയിമിംഗിന് ഇരയായി; പരിഹാസം മറക്കാനാകുന്നില്ല, വേദന പങ്കുവെച്ച് മകൾ അനന്തിത

‘പലരും സുരേഷ് ഗോപി ചെയ്തു കൊടുത്ത സഹായത്തെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. എനിക്ക് ഇങ്ങനെയൊരു പ്രശ്നം വന്നപ്പോൾ സഹായിച്ചത് സുരേഷേട്ടനാണെന്ന്. ആദ്യം നിന്റെ അഭ്യാസങ്ങളൊന്നും നടക്കില്ല പൊയ്ക്കോ എന്ന് പറഞ്ഞാലും പിന്നെ കർട്ടനിലൂടെ പുറത്തേയ്ക്ക് നോക്കും. ആൾ പോയോ എന്ന്. എന്നാൽ അദ്ദേഹത്തിന് കൃത്യമായി അറിയാം പോയിട്ടില്ലെന്ന്. കുറച്ച് കഴിയുമ്പോൾ ഒരു പൊതി എടുത്തു കൊടുക്കുകയും വിളിക്കേണ്ട സ്ഥലങ്ങളിലൊക്കെ വിളിച്ച് കാര്യങ്ങളെല്ലാം ചെയ്തു കൊടുക്കും അതാണ് സുരേഷേട്ടൻ’- ബിജു പപ്പന് താരത്തെ കുറിച്ച് പറയാൻ വാക്കുകൾ തികയുന്നില്ല.

‘ഇതൊന്നും കൂടാതെ ആരുടേയും നർബന്ധത്തിന് വഴക്കി ഒന്നും ചെയ്യുന്ന ആളല്ല സുരേഷ് ഗോപിയെന്നാണ് ബിജു പപ്പന്റെ വാക്കുകൾ. അമ്മയിൽ വീണ്ടും വന്നത് തന്നെ അദ്ദേഹത്തിന് തോന്നിയിട്ട് മാത്രമാണ്. അങ്ങനെ ഒരു കാര്യവും ഫോഴ്സ് ചെയ്യിപ്പിക്കാൻ പറ്റില്ല. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരെ പോലെയുള്ളവർ തന്നെ അമ്മയുടെ തലപ്പത്ത് വേണമെന്നും താരം ആഗ്രഹം പ്രകടിപ്പിച്ചു.

Advertisement