ഒരു മാഫിയ പോലെയാണ് ആ 7 പേരിൽ ചിലർ പ്രവർത്തിക്കുന്നത്, എന്താണ് ചെയ്യേണ്ടതെന്ന് മോഹൻലാൽ എന്നോട് ചോദിച്ചു: ഷമ്മി തിലകൻ

9974

മലയാളത്തിലെ സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ യോഗത്തിന്റെ ദൃശ്യങ്ങൾ പകർത്തി എന്നതിന്റെ പേരിൽ തനിക്കെതിരെ നടപടിക്ക് ഒരുങ്ങുന്നതിന് പിന്നിൽ ചില സംശയങ്ങൾ ആണെന്ന് നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷമ്മി തിലകൻ. താൻ ഏതെങ്കിലും തരത്തിൽ അവർക്കെതിരെ നീങ്ങുന്നു എന്നുളള ഭയം ആണെന്നും ഷമ്മി തിലകൻ പ്രതികരിച്ചു.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരത്തിന്റെ പ്രതികരണം. ഒരു സംഘടന എന്ന നിലയ്ക്ക് അമ്മയോട് തനിക്ക് ബഹുമാനമുണ്ട്. എന്നാൽ നേതൃത്വത്തിലുളള 7 പേരിൽ ചിലർ ഒരു മാഫിയ പോലെയാണ് പ്രവർത്തിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലും അക്കാര്യം പറയുന്നുണ്ട്.

Advertisements

അവരുടെ പേര് ഹേമ കമ്മീഷൻ വെളിപ്പെടുത്തണം എന്ന് അമ്മ നേതൃത്വം എന്തുകൊണ്ടാണ്ആവശ്യ പ്പെടാത്തത്. താനത് ചെയ്യാൻ അവർ പറയുന്നത് എന്തുകൊണ്ടാണ്. നേതൃത്വത്തിലെ പ്രബലരായ 7 പേരിൽ ചിലർക്കാണ് തന്നോട് പ്രശ്‌നമുളളത്. താൻ ഇതുവരെ ആരെയും ദ്രോഹിച്ചിട്ടില്ല. ആർക്കെങ്കിലും എതിരെ പ്രവർത്തിക്കുകയോ ആരുടെയെങ്കിലും വേഷം തട്ടിയെടുക്കുകയോ ചെയ്തിട്ടില്ല.

Also Read: അന്ന് മമ്മൂട്ടിക്ക് ഒപ്പം രാജമാണിക്യത്തിൽ അഭിനയിച്ച സുരാജിന്റെ ആ രംഗം അൻവർ റഷീദ് വെട്ടിമാറ്റി, ആ സമയം എനിക്ക് കിളിപോയ അവസ്ഥയായിരുന്നെന്ന് സുരാജ് വെഞ്ഞാറമ്മൂട്

മോഹൻലാൽ ഒരിക്കൽ തന്നോട് ചോദിച്ചത് അമ്മ സംഘടന എന്ത് ചെയ്യണം എന്നാണ് താൻ ആവശ്യ പ്പെടുന്നത് എന്നാണ്. അതിന് മറുപടിയായി ഏഴ് പേജുളള ഒരു റിപ്പോർട്ട് താൻ കൊടുത്തു. അതിലെ കാര്യങ്ങൾ നടപ്പിൽ വരികയാണ് തനിക്ക് വേണ്ടതെന്ന് ഷമ്മി തിലകൻ വ്യക്തമാക്കുന്നു.

അതേ സമയം തന്റെ വിനയൻ സിനിമ വേണ്ടെന്നുവച്ചതിന് കാരണം നടന്മാരായ മുകേഷും ഇന്നസെന്റും ഭീഷണിപ്പെടുത്തിയത് കാരണമെന്നും ഷമ്മി തിലകൻ തുറഞ്ഞ് പറഞ്ഞിരുന്നു. കെബി ഗണേഷ് കുമാറിന്റെ ചില പ്രസ്താവനകൾ അസംബന്ധമെന്നും ഷമ്മി തിലകൻ പറഞ്ഞു. തന്നെ കൊണ്ട് നാട്ടുകാർക്ക് ശല്യമെന്ന് പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് ഷമ്മി തിലകൻ ചോദിക്കുന്നു.

ഗണേശിന്റെ ബന്ധുവായ ഡിവൈഎസ്പി തനിക്കെതിരെ കള്ളക്കേസ് എടുത്തു. അമ്മയുടെ ഫണ്ട് ഉപയോഗിച്ച് പത്തനാപുരം മണ്ഡലത്തിൽ രണ്ട് സ്ത്രീകൾക്ക് വീട് നിർമിച്ച് നൽകി. മണ്ഡലത്തിൽ വികസനം നടത്തേണ്ടത് സ്വന്തം എംഎൽഎ ഫണ്ട് ഉപയോഗിച്ചാണെന്നും ഷമ്മി തിലകൻ പറഞ്ഞു.

2018 ൽ ഇടവേള ബാബുവിന് ഞാൻ മെസേജ് അയച്ചിരുന്നു. 2018 ജൂൺ 19ന്. സംവിധായകൻ വിനയന്റെ ഒരു കേസുണ്ട്. അദ്ദേഹത്തെ വിലക്കിയെന്നതായിരുന്നു കേസ്. കേസിൽ വിനയൻ വിജയിച്ചു. അതിലെ പ്രധാന സാക്ഷിയായിരുന്നു ഞാൻ. അന്ന് അമ്മയ്ക്ക് അനുകൂലമായിട്ടായിരുന്നു എന്റെ മൊഴി.

Also Read: നീ ശരീരം വിറ്റ് അല്ലേ ജീവിക്കുന്നത് എന്നാണ് ചോദിക്കുന്നത്, ഉമ്മയും ഞാനും ഇപ്പോൾ പുറത്ത് ഇറങ്ങാറില്ല; ബ്ലെസ്ലിയുടെ സഹോദരി സുനൈന പറയുന്നു

അമ്മയുടെ പ്രസിഡന്റായ ഇന്നസെന്റും, മുകേഷും ചേർന്നായിരുന്നു അന്ന് എന്നെ ഭീഷണിപ്പെടുത്തിയത്. ആ സിനിമയിൽ നീ അഭിനയിക്കരുത്, അഡ്വാൻസ് തിരിച്ചു കൊടുക്കെടാ എന്ന് പറഞ്ഞത്. കത്തി എടുത്ത് കുത്തുമെന്ന് പറഞ്ഞ് മാത്രമല്ല ഭീഷണി, ചിരിച്ചുകൊണ്ടും ഭീ ഷ ണി പ്പെടുത്താം. അങ്ങനെയാണ് ആ പടത്തിൽ നിന്ന് പിന്മാറിയത്.

വിനയന്റെ തന്നെ ചിത്രമായിരുന്നു അത്. ആ സിനിമയ്ക്ക് നല്ല തുക പറഞ്ഞിരുന്നതാണ്. ഇതുൾപ്പെടെ കേസിന്റെ വിധി പകർപ്പിലുണ്ട്. ആരെങ്കിലുമൊരാൾ തങ്ങൾ അവസരം നിഷേധിച്ചു, പടം ഇല്ലാതാക്കി എന്നൊക്കെ തെൽയിച്ചാൽ പറയുന്നത് ചെയ്യാമെന്ന് സിദ്ദീഖ് പറഞ്ഞിരുന്നല്ലോ എന്നിട്ട് അവരെന്ത് നടപടിയെടുത്തു എന്നും ഷമ്മി തിലകൻ ചോദിക്കുന്നു.

Advertisement