ഇവന്റെ മോന്ത പിടിച്ച് ഭിത്തിയിൽ ഒരക്കാനാണ് ആദ്യം കണ്ടപ്പോൾ തോന്നിയത്, ഇപ്പോൾ ഞങ്ങൾ പ്രണയത്തിലാണ്: തുറന്ന് പറഞ്ഞ് ജിസ്മയും വിമലും

5240

വളരെ പെട്ടെന്ന തന്നെ മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അവതാരകരാണ് വിമലും ജിസ്മയും.
മലയാളം മിനിസ്‌ക്രീനിൽ അവതാരകരായി എത്തി പിന്നീട് യൂട്യൂബിലും തരംഗമായി മാറിയ താരങ്ങൾ കൂടിയാണ് ഇരുവരും. ഇവരുടെ വീഡിയോസിന് വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിക്കാറുള്ളത്.

എന്നാൽ രണ്ടാളും കപ്പിൾസാണോ അതോ സഹോദരങ്ങളാണോ എന്ന കാര്യം ആരാധകർക്കും പിടുത്തമില്ല. ഇപ്പോഴിതാ ഞങ്ങൾ പ്രണയത്തിൽ ആണെന്നും വിവാഹത്തെ കുറിച്ചുള്ള പ്ലാൻ എന്താണെന്നുമൊക്കെ തുറന്നു പറയുകയാണ് ഇരുവരും. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരങ്ങളുടെ തുറന്നു പറച്ചിൽ.

Advertisements

യൂട്യൂബിൽ സ്ഥിരമായി ഒന്നിച്ച് കണ്ട് തുടങ്ങിയതോടെ ഞങ്ങൾ കപ്പിൾസാണോ, അതോ ലവേഴ്സ് ആണോ, അതോ സഹോദരി സഹോദരൻ ആണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഉയർന്ന് വരുന്നത്. സുഹൃത്തുക്കളാണെന്ന് വിശ്വസിക്കുന്നവരും ഉണ്ടെന്ന് വിമൽ പറയുന്നു.

Also Read
ഹൃദ്രോഗം മൂർച്ഛിച്ചു, നടൻ ശ്രീനിവാസൻ വെന്റിലേറ്ററിൽ; ആരോഗ്യ നിലയിൽ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതർ

ഇതിന് പിന്നാലെ അവതാരകയുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് കൊണ്ടാണ് പ്രണയത്തെ കുറിച്ച് സംസാരിച്ചത്. 2020 ലാണ് വിമലും ജിസ്മയും തമ്മിൽ കണ്ടുമുട്ടിയത്. സൂര്യ മ്യൂസിക്കിൽ അവതാരകയാവാൻ എത്തിയതാണ് ജിസ്മ. ഒറ്റയ്ക്കൊരു ഷോ ഹോസ്റ്റ് ചെയ്യാം എന്ന ആഗ്രഹവുമായിട്ടാണ് പോവുന്നത്. നോക്കുമ്പോൾ അവിടെ ഒരു ജിമ്മൻ ഇരിക്കുന്നു.

പിന്നീടാണ് ഞങ്ങൾ രണ്ട് പേരും ഒരുമിച്ചാണ് ഷോ അവതരിപ്പിക്കാൻ പോവുന്നതെന്ന് അറിഞ്ഞത്. ആ സമയത്ത് ഇവന്റെ മോന്ത പിടിച്ച് ഭിത്തിയിൽ ഉരയ്ക്കാനാണ് തോന്നിയതെന്ന് തമാശരൂപേണ ജിസ്മ പറയുന്നു. എന്നാൽ താൻ അതിലും വലിയ ദുഷ്ടനായിരുന്നു എന്നാണ് വിമലിന്റെ അഭിപ്രായം. ഒറ്റയ്ക്ക് ഷോ കാണിച്ച് ഷോ ചെയ്യാമെന്ന് വിചാരിച്ചപ്പോൾ നടന്നില്ല.

പക്ഷേ ഞങ്ങൾ ഒരുമിച്ച് വന്നതാണ് നന്നായത്. ആ കോംപോ പ്രേക്ഷകർക്ക് ഇഷ്ടമായി. കൊവിഡ് കാലത്തും ഷോ ചെയ്യാൻ ഊർജ്ജം കിട്ടിയത് കൂടെ ജിസ്മ ഉള്ളത് കൊണ്ടാമെന്നും വിമൽ സൂചിപ്പിച്ചു. എന്നാൽ അന്നേരം ഞങ്ങൾ റിലേഷൻഷിപ്പിൽ ആയിരുന്നില്ല. താനൊരു ബ്രേക്കപ്പ് കഴിഞ്ഞും ജിസ്മയും അതുപോലൊരു അവസ്ഥയിലൂടെയുമാണ് പോയിരുന്നതെന്നും വിമൽ പറയുന്നു.

ഞങ്ങൾ തമ്മിൽ തെറ്റി പിരിയില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഞങ്ങൾ ലവേഴ്സാണെന്ന് തുറന്ന് പറയാൻ തീരുമാനിച്ചത്. ഇപ്പോൾ എന്താണ് പ്രൈവസിയായിട്ടുള്ളത്. അങ്ങനെ ഒന്നുമില്ല. ഞങ്ങളെ കാണുന്ന പ്രേക്ഷകർക്കെല്ലാം അറിയാമെന്നും താരങ്ങൾ പറയുന്നു. ഇതിൽ ഒളിപ്പിച്ച് വെക്കാൻ എന്താണുള്ളത്. വീട്ടുകാർക്കും പ്രശ്നമൊന്നുമില്ല. അവർക്ക് പ്രശ്നമില്ലെന്ന് മനസിലായപ്പോഴാണ് വീട്ടിൽ അവതരിപ്പിച്ചത്.

Also Read
‘ഒരാളെ കരിവാരി തേക്കാൻ എളുപ്പമാണ്, ചിലർക്ക് അതൊരു ഹരമാണ്, കൂടെ കുറച്ച് മതവും രാഷ്ട്രീയവും കൂടി കലക്കാൻ പറ്റിയാൽ ബഹു സന്തോഷം’; അഞ്ജു അരവിന്ദിന്റെ ക്ലാസ്സ് മറുപടി : വീഡിയോ

ഞങ്ങൾക്ക് പതിനെട്ടോ ഇരുപതോ ഒന്നുമല്ല പ്രായം. എനിക്ക് മുപ്പത്തിരണ്ട് വയസ്സായി. അതുകൊണ്ട് ആരും ഒന്നും പറയാൻ പോകുന്നില്ല ല്ലോ എന്നും വിമൽ കൂട്ടിച്ചേർത്തു. എന്തായാലും രണ്ട് പേരുടെയും വലിയ ആഗ്രഹം സിനിമയാണ്. എഴുതാറുണ്ട്, സംവിധാനം ചെയ്യാറുണ്ട്. അങ്ങനൊരു ടീമുണ്ട്. അത് പതിയെ വിപുലമാക്കണം എന്നൊക്കെയാണ് ഞങ്ങളുടെ ആഗ്രഹം.

വിവാഹത്തെ കുറിച്ച് പ്ലാൻ ചെയ്തത് എന്താണെന്നും താരങ്ങൾ പറഞ്ഞു. വീട്ടിൽ അച്ഛനും അമ്മയുമൊക്കെ റിട്ടയേഴ്ഡായി സമാധാനമായി വീട്ടിലിരിക്കാൻ പറ്റുന്ന ഒരു അവസ്ഥ എത്തട്ടെ. അതിനു ശേഷം വിവാഹത്തെ കുറിച്ച് ചിന്തിക്കാം എന്നാണ് പ്ലാനെന്നും വിമൽ പറയുന്നു.

Advertisement