ലിവിംഗ് ടുഗദർ നല്ലതൊന്നുമല്ല, മാര്യേജ് കഴിഞ്ഞിട്ടും ആളുകൾ ഒന്നിച്ച് നിൽക്കുന്നില്ല, അടിച്ച് പിരിയുകയാണ്, ലിവിംഗ് ടുഗദറിൽ ആണെങ്കിൽ നേരത്തെ പിരിഞ്ഞ് പോവാമല്ലോ: താരദമ്പതികൾ പറഞ്ഞത് കേട്ടോ

1174

വർഷങ്ങളായി മലയാള സംഗീത രംഗത്ത് നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട ശാസ്ത്രീയ സംഗീതഞ്ജനും പിന്നണി ഗായകനും സംഗീത സംവിധായകനും ആാണ് എംജി ശ്രീകുമാർ. സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് അദ്ദേഹത്തിൻരെ ജനനം. പിതാവ് പ്രശസ്ത സംഗീതഞ്ജനായ മലബാർ ഗോപാലനും അമ്മ ഹരികഥാ കാലാകാരിയായ കമലാക്ഷിയമ്മയുമാണ്.

മലയാള ശാസ്ത്രീയ സിനിമാ രംഗത്തെ പ്രമുഖ സംഗീതജ്ഞരായ എം ജി രാധാകൃഷ്ണനും കെ ഓമനക്കുട്ടിയുമാണ് സഹോദരങ്ങൾ. പ്രശസ്തരായവർ ഒപ്പമുണ്ടായിരുന്നിട്ടും സ്വപ്രയത്നത്തിലൂടെയാണ് എംജി ശ്രീകുമാർ സംഗീത കൊടുമുടി കയറിയത്. ലേഖാ ശ്രീകുമാറാണ് അദ്ദേഹത്തിന്റെ ഭാര്യ. വർഷങ്ങൾ നീണ്ട ലിവിങ് ടുഗെദറിന് ഒടുവിൽ ആയിരുന്നു ഇരുവരും വിവാഹിതർ ആത്.

Advertisements

Also Read
വ്യവസായി മുകേഷ് അംബാനിയുടെ ഇഷ്ട ഭക്ഷണവും അതിന്റെ വിലയുംഅറിയുമോ, വെളിപ്പെടുത്തി ഭാര്യ നിത അംബാനി, അതിശയിച്ച് ആരാധകർ

ഇപ്പോഴിതാ ലിവിങ് ടുഗദറിനെക്കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചുമൊക്കെ എംജി ശ്രീകുമാറും ലേഖയും തുറന്നു പറയുന്ന ഒരു അഭിമുഖം ആണ് വീണ്ടും ശ്രദ്ധേയമാകുന്നത്. പരസ്പരം മനസിലാക്കാനും ഒരു വ്യക്തിയെ കൂടുതൽ അടുത്ത് അറിയാനുമുള്ള അവസരമാണ് ലിവിംഗ് ടുഗദർ എന്ന് പറയുന്നത്. സ്നേഹത്തിന്റെയും ഇഷ്ടത്തിന്റെയും അതീവമായ പ്രേമത്തിന്റെയും പേരിലാണ് ഞങ്ങളൊന്നിച്ചത്.

ലിവിംഗ് ടുഗദറും വിവാഹവും രണ്ടാണ് ലിവിംഗ് ടുഗദറിൽ അവരവരുടെ ബെസ്റ്റാണ് പുറത്തെടുക്കുന്നത്. 10 വർഷം ഞങ്ങൾ ലിവിംഗ് ടുഗദറായാണ് ജീവിച്ചത്. മാര്യേജ് കഴിഞ്ഞപ്പോൾ കുറേക്കൂടി മെച്വേർഡായി. ലിവിംഗ് ടുഗദർ നല്ല കാര്യമാണെന്നൊന്നും ഞാൻ പറയുന്നില്ല. മാര്യേജ് കഴിഞ്ഞിട്ടും ആളുകൾ ഒന്നിച്ച് നിൽക്കുന്നില്ല അടിച്ച് പിരിയുകയാണ്.

ലിവിംഗ് ടുഗദറിലാണെങ്കിൽ നേരത്തെ പിരിഞ്ഞ് പോവാമല്ലോ എന്നാണ് ആളുകൾ പറയുന്നത്. വിവാഹം എന്നത് സമൂഹത്തിൽ ആസപ്റ്റൻസ് കിട്ടാനുള്ളൊരു മാർഗമാണെന്നും ആയിരുന്നു ലേഖ പറഞ്ഞത്. പോവുന്നിടത്തെല്ലാം ലേഖയെ കൂടെക്കൂട്ടാറുണ്ട്. ഒരുദിവസത്തേക്കൊക്കെ പോവുമ്പോൾ കൊണ്ടുപോവാറില്ല. എപ്പോഴും ശ്രീക്കുട്ടന്റെ കൂടെ ഇരിക്കാനിഷ്ടമാണ്.

Also Read
എനിക്ക് ഒരാളുടെയും ഫേവറയിറ്റ് പേഴ്സൺ ആവാൻ കഴിയുകയില്ല, എനിക്ക് തോന്നുന്നത് മുഖത്ത് നോക്കി സംസാരിക്കും; എനിക്കെതിരെ പരാതികൾ പോയിട്ടുണ്ട്; വരദക്ക് പറയാനുള്ളത് ഇങ്ങനെ

അദ്ദേഹത്തിന്റെ പാട്ടാണ് ആദ്യം ഇഷ്ടമായത്. പാട്ടിലൂടെയായാണ് ആ പേഴ്സണെ മനസിലാക്കിയത്. ദേഷ്യമൊക്കെ വരാറുണ്ട്. ദേഷ്യം വരുമ്പോൾ ഡാൻസ് ചെയ്ത് കാണിക്കും. അതൊരു വികൃതമായ ഡാൻസാണ്. ഭരതനാട്യത്തിന്റെ ആദ്യ സ്റ്റെപ്പൊക്കെ വികൃതമായി കാണിക്കും. അത് കാണുമ്പോൾ എനിക്ക് ദേഷ്യം കൂടും. ഞാനൊരു കലാകാരനല്ലേ, ഇതൊക്കെ കണ്ട് നിൽക്കാനൊന്നും പറ്റില്ലെന്നായിരുന്നു എംജി ശ്രീകുമാർ പറഞ്ഞത്.

ഡാൻസല്ലേ ചെയ്യുന്നുള്ളൂ, തിരിച്ച് ഉത്തരമൊന്നും പറയുന്നില്ലല്ലോ എന്നായിരുന്നു ലേഖയുടെ ചോദ്യം. ഞങ്ങളുടെ കല്യാണത്തിൽ ഇവളുടെ വീട്ടുകാർക്ക് ഒരു പ്രശ്നവുമില്ലായിരുന്നു. എല്ലാവർക്കും എന്നോട് ഭയങ്കര സ്നേഹമാണ്. എന്റെ അമ്മയ്ക്കും പ്രശ്നമില്ലായിരുന്നു. ബാക്കിയുള്ള വീട്ടുകാർക്കൊക്കെയാണ് പ്രശ്നം. അമ്മയ്ക്ക് വയ്യാതിരുന്ന സമയത്തൊക്കെ ഞങ്ങൾ അമ്മയെ കാണാൻ പോവാറുണ്ടായിരുന്നു.

അമ്മയെ നോക്കാൻ ആളുണ്ടായിരുന്നുവെങ്കിലും ഞങ്ങൾ എപ്പോഴും പോവുമായിരുന്നു. അമ്മയെ അവസാനം വരെ നോക്കാൻ പറ്റി. കുടുംബാംഗങ്ങളിൽ ചിലരൊക്കെ പറയുന്നത് ഞാൻ എന്തിന് മൈൻഡ് ചെയ്യണം. ദൈവം സഹായിച്ച് ഞങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങളൊന്നുമില്ല. മറ്റുള്ളവരുടെ കാര്യങ്ങളൊന്നും നോക്കി ജീവിക്കുന്നവരല്ല ഞങ്ങൾ. ഞങ്ങളുടെ കാര്യങ്ങൾ തന്നെ ചെയ്യാൻ സമയമില്ല, അതിനിടയിൽ മറ്റൊന്നിനും സമയമില്ല.

ലേഖ അന്നേ ഡ്രൈവ് ചെയ്യും. ചെറുപ്പത്തിലേ തന്നെ ഡ്രൈവിംഗ് പഠിച്ചിരുന്നു. അച്ഛൻ എന്നെ മടിയിലിരുത്തി ഡ്രൈവ് ചെയ്യുമായിരുന്നു. അപ്പോഴേ ഡ്രൈവിംഗിൽ താൽപര്യമുണ്ടായിരുന്നു. പാട്ട് പഠിച്ചിരുന്നു ചെറുപ്പത്തിൽ. ഡാൻസ് പഠിക്കാൻ പറ്റാത്തതിൽ സങ്കടമുണ്ട്. അത് വേണ്ടെന്നായിരുന്നു. ഞാൻ വിടാം, എനിക്ക് പ്രശ്നമില്ല, അതേക്കുറിച്ച് ഇന്നുവരെ എന്നോട് പറഞ്ഞില്ലെന്നും എംജി പറയുന്നു.

Also Read
ശ്രീനിവാസനൊരു തുറന്ന കത്ത്; ഹൃദയസ്പർശിയായ കത്ത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു; തോറ്റുപോകുന്നത് നിങ്ങളുടെ സിനിമകൾ നെഞ്ചോട് ചേർത്ത പ്രേക്ഷകർ കൂടിയാണെന്ന് പ്രതികരണം

Advertisement