ടോണി ലൂയിസ്, മമ്മൂട്ടിയുടെ മാസ് അവതാരം: പതിവ് രീതിവിട്ട് സത്യൻ അന്തിക്കാടും, സംഭവം ഇങ്ങനെ

24119

നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ചട്ടുള്ള സൂപ്പർസംവിധായകൻ ആണ് സത്യൻ അന്തിക്കാട്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അധികം സിനിമകളൊന്നും സത്യൻ അന്തിക്കാട് ചെയ്തിട്ടില്ലെങ്കിലും ചെയ്തവ എല്ലാം ഒന്നിനൊന്ന് മികച്ചവ ആയിരുന്നു.

മമ്മൂട്ടിയുടെ കരിയറിലെ ബ്ലോക് ബസ്റ്റർ വിജയങ്ങളിൽ ഒന്നായിരുന്നു 1990ൽ പുറത്തുവന്ന കളിക്കളം എന്ന സത്യൻ അന്തിക്കാട് ചിത്രം. നല്ലവനായ ഒരു കള്ളന്റെ വേഷത്തിലാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിച്ചത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കളിക്കളത്തിന് തിരക്കഥയെഴുതിയത് എസ്എൻ സ്വാമിയായിരുന്നു.

Advertisements

1990 ജൂൺ 22നാണ് കളിക്കളം പ്രദർശനത്തിനെത്തിയത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന് കൃത്യമായ ഒരു പേരില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഓരോ സാഹചര്യത്തിലും ഓരോ പേരാണ്. ശങ്കർ, ആൻറണി, ടോണി ലൂയിസ്, ഗൗതമൻ, പപ്പൻ, വാസുദേവൻ, രാമകൃഷ്ണൻ എന്നിങ്ങനെയാണ് പേരുകൾ.

Also Read
ലിവിംഗ് ടുഗദർ നല്ലതൊന്നുമല്ല, മാര്യേജ് കഴിഞ്ഞിട്ടും ആളുകൾ ഒന്നിച്ച് നിൽക്കുന്നില്ല, അടിച്ച് പിരിയുകയാണ്, ലിവിംഗ് ടുഗദറിൽ ആണെങ്കിൽ നേരത്തെ പിരിഞ്ഞ് പോവാമല്ലോ: താരദമ്പതികൾ പറഞ്ഞത് കേട്ടോ

പല പേരുകളിൽ മാത്രമല്ല, പല വേഷത്തിലും രൂപത്തിലും മമ്മൂട്ടി ഈ സിനിമയിൽ എത്തുന്നുണ്ട്, മോഷണം നടത്തുന്നുണ്ട്. മമ്മൂട്ടിയുടെ അടുത്ത സുഹൃത്തായി ശ്രീനിവാസൻ അഭിനയിച്ച സിനിമയിൽ ശോഭനയായിരുന്നു നായിക. ആനി എന്നായിരുന്നു ശോഭനയുടെ കഥാപാത്രത്തിൻറെ പേര്. സി ഐ ശേഖരൻ എന്ന സുപ്രധാന കഥാപാത്രത്തെ മുരളി അവതരിപ്പിച്ചു.

സാധാരണ കുറ്റാന്വേഷണ സിനിമകളുടെ തിരക്കഥാകൃത്തായ എസ്എൻ സ്വാമിയുടെ വ്യത്യസ്തമായ ഒരു രചന ആയിരുന്നു കളിക്കളം. സമൂഹത്തിൽ അഴിമതി നടത്തുന്ന കോടീശ്വരൻമാരെയും പൊലീസിനെയും അതിവിദഗ്ധമായി കബളിപ്പിക്കുന്ന നൻമയുള്ള കള്ളനെ സൃഷ്ടിക്കുന്നതിൽ സ്വാമി വിജയിച്ചു. ഒരു കായംകുളം കൊച്ചുണ്ണി സ്റ്റൈൽ.

പതിവ് രീതികളിൽ നിന്ന് വേറിട്ട ട്രീറ്റ്മെന്റാണ് സത്യൻ അന്തിക്കാടും ഈ സിനിമയ്ക്കായി സ്വീകരിച്ചത്. വിപിൻ മോഹൻ ഛായാഗ്രഹണം നിർവഹിച്ച കളിക്കളത്തിൻറെ സംഗീതം ജോൺസണായിരുന്നു. ആകാശഗോപുരം പൊൻമണിവീണയായ്, പൂത്താലം വലംകൈയിലേന്തി വാസന്തം എന്നീ ഗാനങ്ങൾ സൂപ്പർഹിറ്റുകളായിരുന്നു.

ചിത്രം പുറത്തിറങ്ങി ആദ്യ കുറച്ചുദിവസം സമ്മിശ്ര പ്രതികരണമായിരുന്നു. എന്നാൽ പിന്നീട് പടം മെഗാഹിറ്റായി മാറി. മമ്മൂട്ടിയുടെ ആ നല്ലവനായ കള്ളനെ ഇന്നും സ്നേഹത്തോടെയാണ് പ്രേക്ഷകർ സ്മരിക്കുന്നത്.

Also Read
ശ്രീനിവാസനൊരു തുറന്ന കത്ത്; ഹൃദയസ്പർശിയായ കത്ത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു; തോറ്റുപോകുന്നത് നിങ്ങളുടെ സിനിമകൾ നെഞ്ചോട് ചേർത്ത പ്രേക്ഷകർ കൂടിയാണെന്ന് പ്രതികരണം

Advertisement