വ്യവസായി മുകേഷ് അംബാനിയുടെ ഇഷ്ട ഭക്ഷണവും അതിന്റെ വിലയുംഅറിയുമോ, വെളിപ്പെടുത്തി ഭാര്യ നിത അംബാനി, അതിശയിച്ച് ആരാധകർ

41048

വമ്പൻ ആസ്തികളുള്ള ഇന്ത്യയിലെ കോടീശ്വരനായ വ്യവസായികളിൽ ഒരാളാണ് മുകേഷ് ധീരുഭായ് അംബാനി. ഫോർച്യൂണർ ഗ്ലോബൽ 500 കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് മുകേഷ് ധീരുഭായ് അംബാനി.

ഇന്ത്യയിലെ തന്നെ ഏറ്റവും ധനികനായ വ്യക്തിയും ലോകത്തെ സമ്പന്നരിൽ ആദ്യ പത്തിൽ ഇടം നേടിയ വ്യവസായി കൂടിയാണ് മുകേഷ് അംബാനി. അതേ സമയം മുകേഷ് അംബാനിയുടെ പാചകക്കാരന്റെ ശമ്പളം അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. എല്ലാവരെയും അമ്പരപ്പിക്കുന്ന ഒന്നായിരുന്നു മുകേഷ് അംബാനിയുടെ പാചകക്കാരന്റെ ശമ്പളം.

Advertisements

ഇന്ത്യൻ ഭക്ഷണങ്ങൾ തന്നെയാണ് മുകേഷ് അംബാനി കൂടുതലും ഇഷ്ടപ്പെടുന്നത്. മുകേഷ് അംബാനിയുടെ ഭാര്യയാണ് നിത അംബാനി. മുകേഷ് അംബാനിയെ പോലെ തന്നെ ഇവരും ഇന്ത്യക്കാർക്ക് സുപരിചിതയാണ്. ഭാര്യ നിത പറയുന്നത് അംബാനിക്ക് വീട്ടിൽ പാചകം ചെയ്ത ഭക്ഷണങ്ങളാണ് കൂടുതൽ ഇഷ്ടം എന്ന്.

Also Read
എന്നെ വളര്‍ത്തിയ രീതിയേ ശരിയല്ല, കള്ളം പറയും മോഷ്ടിക്കും, 17ാമത്തെ വയസ്സില്‍ വീട്ടില്‍ നിന്നും ഇറങ്ങിയ ഞാന്‍ ഇതുവരെ തിരിച്ച് പോയിട്ടില്ല, തുറന്നുപറഞ്ഞ് തിങ്കള്‍ ഭല്‍

അംബാനിക്ക് ചില സ്ട്രീറ്റ് ഫുഡുകളും കൂടുതൽ ഇഷ്ടമാണെന്നും പറഞ്ഞു. താൻ അംബാനിക്കൊപ്പം രാത്രി ഏറെ വൈകിയിട്ട് സ്ട്രീറ്റ് ഫുഡ് കഴിക്കുവാൻ വേണ്ടി പുറത്തു പോകാറുണ്ടെന്ന് നിത അംബാനി പറയുന്നു. മുകേഷ് അംബാനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ട്രീറ്റ് ഫുഡുകൾ ഭേലും ദാഹി ബറ്റാറ്റ പൂരിയുമാണ് ആണ്. ഇതിന്റെ വില 150 രൂപ മുതൽ 200 രൂപ വരെ ആണെന്നും നിത പറയന്നു.

മുകേഷ് അംബാനിയും ഭാര്യയും മക്കളും താമസിക്കുന്നത് സൗത്ത് മുംബൈയിലെ ആൾട്ടോ മൗണ്ട് റോഡിൽ ഉള്ള അവരുടെ കൊട്ടാരമായ ആന്റീലിയയിലാണ്. ഇവർക്ക് മൂന്ന് മക്കളാണ് അനന്ത്, ആകാശ്, ഇഷ. ഇവരുടെ കൊട്ടാരം ലോകത്തിലെ പ്രശസ്തമായ ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരം കഴിഞ്ഞാലുള്ള ഏറ്റവും ചെലവ് കൂടിയ രണ്ടാമത്തെ കൊട്ടാരമാണ്.

ഈ കൊട്ടാരത്തിന് ഏതാണ്ട് രണ്ട് ബില്യൺ ഡോളർ ആണ് ചിലവ്. ഇപ്പോൾ മുകേഷ് അംബാനിയുടെ ആസ്തി 82 ബില്യൺ ഡോളർ ആണ്. ബ്ലൂംബർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് അനുസരിച്ച് ഏറ്റവും മൂല്യമുള്ള കമ്പനിയാണ് ഇദ്ദേഹത്തിന്റെത്. ഇത്രയും വലിയ ധനികൻ ആയിട്ടും അദ്ദേഹം ഡൗൺ ടു എർത് ആയിട്ടുള്ള വ്യക്തിയാണ്.

അദ്ദേഹം ഒരു വെജിറ്റേറിയൻ ആണ്. ഒരിക്കൽ പോലും മദ്യം കഴിച്ചിട്ടുമില്ല. ദാൽ ചപ്പാത്തി ചോറ് എന്നിവയാണ് കഴിക്കാറ്. അത് സാധാരണക്കാരന്റെ ഭക്ഷണം തന്നെയാണ്. അദ്ദേഹം പൊതു ഗതാഗതം പോലും യാത്ര ചെയ്യാൻ ഉപയോഗിക്കാറുണ്ട്. പൊതുവേ അംബാനി കുടുംബം ഭക്ഷണ പ്രിയരും അതുപോലെ തന്നെ ആതിഥേയ പ്രിയരുമാണ്.

അദ്ദേഹം ഒരു ദിവസം ആരംഭിക്കുന്നത് തന്നെ പപ്പായ ജ്യൂസ് കുടിച്ചാണ്. ഉച്ചഭക്ഷണത്തിന് സൂപ്പും സാലഡും ഇഷ്ടമാണ്. മുകേഷ് അംബാനി പോഷ് റസ്റ്റോറന്റ് മുതൽ വഴിയിലെ തട്ടുകടകളിൽ വരെ ഉള്ള ഭക്ഷണങ്ങൾ ഇഷ്ടപ്പെടുന്ന ആളാണ്.

Also Read
ആഗ്രഹം പണ്ട് മുതേലെ എനിക്ക ഉണ്ടായിരുന്നു, അജിത് സാറിന്റെ കൂടെ പോയതിന് ശേഷമാണ് അതിന്റെ ഫീൽ ശരിക്കും മനസിലായത്: തുറന്നു പറഞ്ഞ് മഞ്ജു വാര്യർ

Advertisement