എന്നെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ശ്രീനിവാസൻ, ഞാൻ അയാളെ വിളിക്കാറില്ല, വിളിച്ചിട്ടുമില്ല: തുറന്നടിച്ച് ആന്റണി പെരുമ്പാവൂർ

40969

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ഡ്രൈവർ ആയി എത്തി പിന്നീട് അദ്ദേഹത്തിന്റെ സന്തത സഹചാരിയും നിർമ്മാതാവും നടനും ആയി മാറിയ താരമാണ് ആന്റണി പെരുമ്പാവൂർ. മോഹൻലാലുമായി വളരെ വലിയ ആത്മബന്ധം സൂക്ഷിക്കുന്ന ആന്റണു അദ്ദേഹത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയാണ്.

2000 ൽ പുറത്തിറങ്ങിയ നരസിംഹം മുതൽ ഇങ്ങോട്ട് വിരിൽ എണ്ണാവുന്ന രണ്ട് മൂന്ന് ചിത്രങ്ങൾ ഒഴികെ ബാക്കി എല്ലാ മോഹൻലാൽ ചിത്രങ്ങളും നിർമ്മിച്ചിരിക്കുന്നതും വിതരണം ചെയ്തിരിക്കുന്നതും ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസ് ആണ്.

Advertisements

അതേ സമയം വളരെ അപ്രതീക്ഷിതം ആയിട്ടാണ് ആന്റണി പെരുമ്പാവൂർ മോഹൻലാലിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. അധികം വൈകാതെ തന്നെ മോഹൻലാലിന്റെ അടുത്ത സുഹൃത്തെന്നോ സഹോദരൻ എന്നോ പറയാവുന്ന തരത്തിലേക്ക് ആ ബന്ധം വളരുകയായിരുന്നു.

Also Read
സിനിമയില്‍ ശ്രദ്ധിക്കപ്പെടാന്‍ നല്ലത് ഗ്ലാമര്‍ വേഷങ്ങള്‍, എന്നെ ഗ്ലാമര്‍ ഡോള്‍ എന്നാണ് വിളിച്ചിരുന്നത്, വീണ്ടും ശ്രദ്ധിക്കപ്പെട്ട് സിമ്രാന്റെ വാക്കുകള്‍

അതേ സമയം നടൻ ശ്രീനിവാസനിൽ നിന്നുമാണ് തന്റെ ജീവിതത്തിൽ ഏറ്റവും വേദനിപ്പിച്ച അനുഭവം ഉണ്ടായിട്ടുള്ളത് എന്ന് ആന്റണി പെരുമ്പാവൂർ ഒരിക്കൽ തുറന്നു പറഞ്ഞതാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്. മോഹൻലാലിനെ കളിയാക്കിയുള്ളതാണെന്ന് അറിഞ്ഞിട്ടും, മോഹൻലാൽ അഭിനയിച്ച ചിത്രമായിരുന്നു ഉദയനാണ് താരം.

ഈ ചിത്രം വിജയിച്ചതോടെ വളരെമോശമായി വീണ്ടുമൊരു തിരക്കഥയെഴുതി ശ്രീനിവാസൻ ഇതിന്റെ രണ്ടാം ഭാഗം ഇറക്കി. ഇത് ചോദിച്ചപ്പോൾ താൻ ഭീഷണിപ്പെടുത്തി എന്നുവരെ ചാനലുകളിൽ വന്നിരുന്ന് ശ്രീനിവാസൻ പറഞ്ഞുവെന്ന് ആന്റണി പെരുമ്പാവൂർ പറയുന്നു. ഒരു അഭിമുഖത്തിൽ ആയിരുന്നു ആന്റണി പെരുമ്പാവൂർ അന്ന് ശ്രീനിവാസന് എതിരെ തുറന്നടിച്ചത്.

ലാൽ സാറിനെ കളിയാക്കിക്കൊണ്ടു ശ്രീനിവാസൻ എഴുതിയ സിനിമയിൽ ലാൽ സാർ അഭിനയിച്ചു. ഒരെതിർപ്പും അദ്ദേഹം പ്രകടിപ്പിച്ചില്ല. എന്തെങ്കിലും വെട്ടിമാറ്റണമെന്നോ അഭിനയിക്കാൻ പറ്റില്ലെന്നോ പറഞ്ഞില്ല. ആ സിനിമ നല്ല സിനിമ ആയിരുന്നു. അതു വിജയിച്ചതോടെ വളരെ മോശമായി വീണ്ടുമൊരു തിരക്കഥയെഴുതി.

അതിൽ ശ്രീനിവാസൻ തന്നെ നായകനായി അഭിനയിച്ചു. ഷൂട്ടിംഗിനിടയിൽ ഇതേക്കുറിച്ചു കേട്ടപ്പോൾ ഞാൻ ക്യാമറാമാൻ എസ് കുമാറിനെയും സംവിധായകനെയും വിളിച്ചു. കുമാറുമായി എനിക്കും ലാൽ സാറിനും എത്രയോ കാലത്തെ അടുത്ത ബന്ധമുണ്ട്. അന്നു വൈകീട്ട് ശ്രീനിവാസൻ ചാനലുകളിലെത്തി ആന്റണി പെരുമ്പബാവൂർ ഭീഷണി പെടുത്തിയെന്നു പറഞ്ഞു കൊണ്ടിരുന്നു.

എേെന്റ പേരു പോലും ഉച്ചരിക്കാനാകില്ല എന്നൊക്കെയാണ് പറഞ്ഞത്. ഫാൻസ് അസോസിയേഷൻ മാഫിയ എന്നെല്ലാം അധിക്ഷേപിച്ചു. 30 കൊല്ലത്തോളമായുള്ള അടുപ്പമാണ്. ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ടാൽ ആന്റണീ, ഈ കേട്ടതു ശരിയാണോ എന്നു ചോദിക്കുന്നതിനു പകരം ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞതു എന്തിനാണെന്നു മനസിലാകുന്നില്ല.

ഞാൻ ശ്രീനിവാസനെ വിളിക്കാറില്ല, വിളിച്ചിട്ടുമില്ല. ഇതുപോലെ ഒരാളും എന്നെ വേദനിപ്പിച്ചിട്ടില്ല. കഴിഞ്ഞു പോയതു പറഞ്ഞിട്ടു കാര്യമില്ല. ആ സിനിമ വിജയിച്ചിരുന്നുവെങ്കിൽ അതെങ്കിലുമുണ്ടായേനെ അതുമുണ്ടായില്ല എന്നായിരുന്നു ആന്റണി പറഞ്ഞത്.

കഴിഞ്ഞ ദിവസം മോഹൻലാൽ കാപട്യക്കാരൻ ആണെന്നും അതെല്ലാം താൻ തുറന്ന് എഴുതുമെന്നും പറഞ്ഞ് ശ്രീനിവാസൻ രംഗത്ത് എത്തിയിരുന്നു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ശ്രീനിവാസൻ മോഹൻലാലിനെ കുറിച്ച് ആരോപണവുമായി രംഗത്ത് എത്തിയത്. ഈ സാഹചര്യത്തിൽ ആണ് ആന്റണിയുടെ പഴയ അഭിമുഖം വീണ്ടും ശ്രദ്ധ നേടുന്നത്.

Also Read
അങ്ങനെ ഒരാഗ്രഹം പണ്ട് മുതലെ എനിക്ക് ഉണ്ടായിരുന്നു, അജിത് സാറിന്റെ കൂടെ പോയതിന് ശേഷമാണ് അതിന്റെ ഫീൽ ശരിക്കും മനസിലായത്: തുറന്നു പറഞ്ഞ് മഞ്ജു വാര്യർ

Advertisement