പ്രിയ സുഹൃത്തുക്കളെ നിങ്ങൾ അത് വിശ്വസിക്കരുത് ഞാൻ സിംഗിൾ പ്രൊ മാക്‌സ് ആണ്: തന്നെ കുറിച്ച് പ്രചരിക്കുന്ന വാർത്തയിലെ സത്യാവസ്ഥ വെളിപ്പെടുത്തി ശാലിൻ സോയ

1031

പ്രേക്ഷകരുടെ മുന്നിലേക്ക് മിനി സ്‌ക്രീനിലൂടെ എത്തി പിന്നീട് സിനിമകളിലും തിളങ്ങി മലയാളികളുടെ പ്രിയങ്കരിയായി മാറിയ സിനിമാ സീരിയൽ നടിയാണ് ശാലിൻ സോയ. ടെലിവിഷൻ പരിപാടികളിലൂടെ ആണ് ശാലിൻ സോയ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.

അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു. നൃത്ത പരിപാടികളുമായി ഇടയ്ക്ക് താരം എത്താറുമുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സൂപ്പർഹിറ്റ് സീരിയൽ ആയിരുന്ന ഓട്ടോഗ്രാഫ് എന്ന പരമ്പരയാണ് താരത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്.

Advertisements

ദീപാറാണി എന്ന കഥാപാത്രം ആയാണ് താരം എത്തിയത്. അഭിനേത്രിയായി മുന്നേറുന്നതിന് ഇടയിലാണ് അവതാരക ആയും താരം എത്തിയത്. ആക്ഷൻ കില്ലാഡി, സൂപ്പർ സ്റ്റാർ ജൂനിയർ തുടങ്ങിയ പരിപാടികൾ മിനി സ്‌ക്രീനിൽ അവതരിപ്പിച്ചിരുന്നത് ശാലിൻ സോയ ആയിരുന്നു.

Also Read
ദുബായിൽ പോകുന്നതിന് മുമ്പ് ശ്രീദേവിയുടെ വീട്ടിൽ നടന്നത് എന്ത്; അമ്മയുടെ ഓർമ്മകളുമായി, അവസാന നിമിഷങ്ങളെ കുറിച്ച് മകൾ

ഇതിന് പിന്നാലെ ആയാണ് താരത്തിന് ബിഗ് സ്‌ക്രീനിലേക്കുള്ള അവസരം ലഭിച്ചത്. ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് സംവിധാന രംഗത്തും മികവ് തെളിയിച്ചിരിക്കുകയാണ് ശാലിൻ സോയ. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വാർത്തയെക്കുറിച്ചുള്ള പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. താൻ കമ്മിറ്റഡ് ആയി എന്ന തരത്തിലുള്ള വാർത്തകൾ കാണുന്നുവെന്ന് അവർ പറയുന്നു. സോഷ്യൽ മീഡിയയിൽ അങ്ങിങ്ങായി ഞാൻ കമ്മിറ്റഡ് ആയി എന്ന തരത്തിലുള്ള വാർത്തകൾ കണ്ടു. പലരും നേരിട്ടും ചോദിച്ചു തുടങ്ങി.

salin-soya-1

എന്റെ പ്രിയ സുഹൃത്തുക്കളെ നിങ്ങളിത് വിശ്വസിക്കരുത് ഞാൻ സിംഗിൾ പ്രൊ മാക്‌സ് ആണ് എന്ന് ശാലിൻ സോയ ട്വിറ്ററിൽ കുറിച്ചു. ഏഷ്യാനെറ്റ് പരമ്പര ഓട്ടോഗ്രാഫിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ശാലിൻ മല്ലു സിങ്, മാണിക്ക്യക്കല്ല്, എൽസമ്മ എന്ന ആൺകുട്ടി, വിശുദ്ധൻ, റെബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തതിന് ശേഷം ഒരു ഫീച്ചർ ഫിലിമും ശാലിൻ സംവിധാനം ചെയ്തിട്ടുണ്ട്.

പ്രശാന്ത് അലക്‌സാണ്ടറെ നായകനാക്കി ഒരുക്കിയ ചിത്രത്തിന്റെ രചനയും ശാലിൻ സോയയുടേത് ആയിരുന്നു. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിക്കപ്പെട്ട സിനിമ പാക്കപ്പ് ആയത് കഴിഞ്ഞ വർഷം ജൂണിൽ ആയിരുന്നു. ഫ്യൂ ഹ്യൂമൻസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ചിത്രത്തിൽ രശ്മി ബോബൻ, ഗായത്രി ഗോവിന്ദ്, സന, ശ്രീനാഥ് ബാബു തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഒരു മധ്യവർഗ കുടുംബത്തിൻറെ ജീവിതപ്രതിസന്ധികൾ പശ്ചാത്തലമാക്കുന്ന ചിത്രം ഇമോഷണൽ ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ്.

salin-soya-7

Also Read
എന്റെ ആദ്യ പ്രതിഫലം വെറും പത്ത് രൂപയായിരുന്നു; ആ റോളും ചെറുതായിരുന്നു; തുറന്ന് പറഞ്ഞ് ജയപ്രദ

Advertisement