ഒരു സമയത്ത് പ്രണയം; പിന്നീട് ഇരുവഴിക്ക്; പകരം വീട്ടി മുൻ കാമുകൻ സിദ്ധാർത്ഥ്; സമാന്തയും, സിദ്ധാർത്ഥും വീണ്ടും വാർത്തകളിൽ നിറയുന്നു.

4113

തെന്നിന്ത്യൻ സിനിമലോകത്ത് ഏറ്റവും വിലപ്പിടിപ്പുള്ള താരമാണ് സമാന്ത. അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വ്യത്യസ്തമാക്കുന്ന താരം മയോസൈറ്റീസ് എന്ന രോഗം മൂലം ശാരീരിക അവശതകൾ നേരിട്ടുക്കൊണ്ടിരിക്കുകയാണ്. പരീകഷണങ്ങൾക്ക് തയ്യാറാകുന്ന നടി എന്നതാണ് സമാന്തയുടെ പ്രത്യേകത. സിനിമാ കഥപ്പോലെ പ്രഷുഭ്തമാണ് സമാന്തയുടെ കരിയറും, പ്രണയവും, പ്രണയത്തകർച്ചകളും, വിവാഹവും, വിവാഹമോചനവുമെല്ലാം താരത്തെ തളർത്തി കളഞ്ഞു എന്നു വേണമെങ്കിൽ പറയാം.

2017ലാണ് സമാന്തയും നാഗചൈതന്യയുമായുള്ള വിവാഹം നടക്കുന്നത്. ആർഭാടടപൂർവ്വം നടന്ന വിവാഹം കഴിഞ്ഞ് നാല് വർഷത്തിനുള്ളിൽ ഇരുവരും വേർപ്പിരിഞ്ഞു. നാഗചൈതന്യയുമായുള്ള വിവാഹത്തിന് മുമ്പ് താരം നടൻ സിദ്ധാർത്ഥുമായി പ്രണയത്തിലായിരുന്നു. സിദ്ധാർത്ഥിനെ വിവാഹം കഴിക്കണം എന്നായിരുന്നു സമാന്തയുടെ ഇഷ്ടം.

Advertisements

Also Read
എന്റെ ആദ്യ പ്രതിഫലം വെറും പത്ത് രൂപയായിരുന്നു; ആ റോളും ചെറുതായിരുന്നു; തുറന്ന് പറഞ്ഞ് ജയപ്രദ

എന്നാൽ അതിനിടയിൽ മറ്റൊരു നടിയുമായി സിദ്ധാർത്ഥ് പ്രണയത്തിലായത്ഉൾക്കൊള്ളാനും, സ്വീകരിക്കാനും സമാന്തയ്ക്ക് സാധിച്ചില്ല. തുടർന്ന് ഇരുവരും തമ്മിൽ പ്രശ്‌നങ്ങൾ ഉടലടുത്തു.സമാന്ത സിദ്ധാർത്ഥിനെ ഉപേക്ഷിച്ചു. 2013 ൽ ജബർദസ്ത് എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കവെയാണ് സമാന്തയും സിദ്ധാർത്ഥും പ്രണയത്തിലായത്. അതേസമയം തന്റെ പ്രണയത്തകർച്ചയെ കുറിച്ച് അന്ന് സമാന്ത പറഞ്ഞതിങ്ങനെ ;

നടി സാവിത്രിയെ പോലെ എന്റെ ജീവിതത്തിലും ഒരു പ്രതിസന്ധിയിൽ ഞാൻ വീണ് പോയെനെ. പക്ഷെ ഞാൻ വളരെ നേരത്തെ അത് തിരിച്ചറിയുകയും ബന്ധത്തിൽ നിന്ന് പിൻമാറുകയും ചെയ്തു. അതിന് ശേഷമാണ് നാഗചൈതന്യയെ പോലെ നല്ലൊരു വ്യക്തി തന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നതെന്നും സമാന്ത അന്ന് തുറന്ന് പറഞ്ഞു. എന്നാൽ സമാന്തയുടെ വിവാഹമോചനം അറിഞ്ഞ ദിവസമ സിദ്ധാർത്ഥ് കുറിച്ചതിങ്ങനെ;

Also Read
എന്റെ ആദ്യ പ്രതിഫലം വെറും പത്ത് രൂപയായിരുന്നു; ആ റോളും ചെറുതായിരുന്നു; തുറന്ന് പറഞ്ഞ് ജയപ്രദ

ഉലുന്തൂർപേട്ടയിലെ തെരുവ് നായക്ക് നഗൂർ ബിരിയാണി കഴിക്കാൻ വിധിയുണ്ടെങ്കിൽ ആർക്കും അത് തടുക്കാൻ പറ്റില്ലെന്ന ട്വീറ്റ് സിദ്ധാർത്ഥ് ഇട്ടിരുന്നു. സമാന്ത-നാഗചൈതന്യ വിവാഹമോചനം വലിയ ചർച്ചയായിരിക്കെ വന്ന ട്വീറ്റ് നടിയെ പരിഹസിച്ചതാണെന്ന് ആരാധകർ ആരോപിച്ചു. നിലവിൽ നടി അദിതി റാവുവുമായി പ്രണയത്തിലാണ് നടൻ സിദ്ധാർത്ഥ്

Advertisement