കിരീടം സിനിമയ്ക്ക് ലാലേട്ടൻ വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിഞ്ഞ് അമ്പരന്ന് ആരാധകർ

11992

മലയാള സിനിമയിലെ താരരാജാവ് മോഹൻലാലിനെ നായകനാക്കി സൂപ്പർ ഡയറക്ടർ സിബി മലയിൽ സംവിധാനം ചെയ്ത ക്ലാസ്സിക് ഹിറ്റ് മൂവിയായിരുന്നു കിരീടം. 1989 ൽ പുറത്തിറങ്ങിയ ഈ ചിത്രം കലാപരമായും സാനാപത്തികപരമായും മികച്ച വിജയം ആയിരുന്നു നേടിയത്.

മലയാളികൾ ഒന്നടങ്കം നഞ്ചോട് ചേർത്ത ചിത്രമായിരുന്നു കിരീടം. മോഹൻലാൽ സിബി മലയിൽ ലോഹിതദാസ് കൂട്ടുകെട്ടിൽ പിറന്ന ഈ ചിത്രത്തിൽ മഹാനടൻ തിലകനും മോഹൻലാലും മത്സരിച്ചഭിനയിക്കുക ആയിരുന്നു. ഇപ്പോൾ ഈസിനിമ പുറത്തിറങ്ങിയിട്ട് 32 വർഷം പിന്നിടുകയാണ്.

Advertisements

സേതുമാധവൻ എന്ന കഥാപാത്രമായിട്ടായിരുന്നു മോഹൻലാൽ ഈ സിനിമയിൽ തകർത്തഭിനയിച്ചത്. മോഹൻലാലിന്റെ അച്ഛൻ കഥാപാത്രമായ ഹെഡ്‌കോൺസ്റ്റബിൾ അച്യുതൻ നായരെ ആയിരുന്നു തിലകൻ അവതരിച്ചത്. കീരീക്കാടൻ ജോസ് ന്നെ കിടിലൻ വില്ലനായി മോഹൻരാജ് എന്ന നടനാണ് എത്തിയത്.

Also Read
ഇനി ജയസൂര്യയ്ക്ക് ഒപ്പം സിനിമ ചെയ്യില്ല എന്ന തീരുമാനത്തിന് പിന്നീൽ ഒരു വ്യക്തമായ കാരണമുണ്ട്: വെളിപ്പെടുത്തലുമായി അനൂപ് മേനോൻ

ഹൈദ്രോസ് എന്ന അന്നുവരെ ചെയ്തിട്ടില്ലാത്ത തരം കഥാപാത്രവുമായിട്ടായിരുന്നു കൊച്ചിൻ ഹനീഫ എത്തിയത്. പാർവ്വതി ജയറാം നായികയായ കീരീടത്തിൽ കവിയൂർ പൊന്നമ്മ, മുരളി, ജഗതി ശ്രീകുമാർ, ഉഷ, മണിയൻപിള്ള രാജു, ജഗദീഷ്, ശങ്കരാടി, ഫിലോമിന, മാമുക്കോയ, തുടങ്ങിയ വമ്പൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്.

ഇപ്പോഴിതാ ഈ സിനിമയ്ക്കായി സൂപ്പർസ്റ്റാർ മോഹൻലാൽ അന്ന് വാങ്ങിയ പ്രതിഫലത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ച ഉയരുന്നത്. ഇന്ന് ഒരു സിനിമയ്ക്ക് കോടികൾ വാങ്ങുന്ന താരത്തിന്റെ അന്നത്തെ പ്രതിഫലം വെറും നാലര ലക്ഷം രൂപയായിരുന്നു. എന്നാൽ മോഹൻലാൽ കിരീടത്തിനായി നാലു ലക്ഷം രൂപ മാത്രമാണ് വാങ്ങിയെതെന്നാണ് റിപ്പോർട്ടുകൾ.

നിർമ്മാതാവ് ഉണ്ണിയോടുള്ള സൗഹൃദത്തിന്റെ പേരിലാണ് മോഹൻലാൽ അരലക്ഷം രൂപ കുറച്ചത്. കിരീടം സിനിമയുടെ ആകെ ചിലവ് ഇരുപത്തിമൂന്നര ലക്ഷം രൂപയായിരുന്നു. സേതുമാധവൻ ആയി അഭിനയിക്കുമ്പോൾ മോഹൻലാലിന് പ്രായം 29 വയസ്സായിരുന്നു. മോഹൻലാലിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു കീരീടത്തിലെ സേതുമാധവൻ.

Also Read
കാമുകനെ കെട്ടിപ്പിടിച്ച് തണ്ണീർമത്തൻ താരം ഗോപിക രമേശ് ചെയ്തത് കണ്ടോ; സത്യം ആയിരിക്കല്ലേ എന്ന് ഹൃദയം തകർന്ന ആരാധകർ

പിന്നീട് കീരീടത്തിന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങിയിരുന്നു. ചെങ്കോൽ എന്ന ഈ ചിത്രവും മികച്ച വിജയം ആയിരുന്നു നേടിയത്. നടൻ ജയറാമിനെ വിവാഹം കഴിച്ചതോടെ പാർവ്വതി അഭിനയം നിർത്തിയതിനാൽ ചെങ്കോലിൽ പാർവ്വതി ഉണ്ടായിരുന്നില്ല. ബാക്കി കിരീടത്തിലെ ഒട്ടുമിക്ക താരങ്ങളും ചെങ്കോലിൽ അണിനിരന്നിരുന്നു.

Advertisement