വിവാഹ തീയ്യതിക്ക്‌ തൊട്ടു മുമ്പ് സൽമാൻ ഖാനുമായുളള വിവാഹം സംഗീതാ ബിജിലാനി ഉപേക്ഷിച്ചതിന്റെ കാരണം ഇതാണ്

76

ലോകം മുഴുവൻ ആരാകരുള്ള ബോളിവുഡിന്റെ സൂപ്പർതാരമാണ് നടൻ സൽമാൻ ഖാൻ. നിരവധി സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ചിട്ടുള്ള സൽമാനെ ബോളിവുഡിന്റെ മസിൽ ഖാൻ എന്നാണ് വിളിക്കാറ്. താൻ അഭിയിച്ച് സിനിമകളെല്ലാം സൂപ്പർഹിറ്റുകൾ ആക്കിയിട്ടുള്ള സൽമാന് കേരളത്തിലും ആരാധകർ ഏറെയാണ്.

അതേ സമയം ഇതുവരേയും താരം വിവാഹം കഴിച്ചിട്ടല്ല. സൽമാൻ ഖാന്റെ വിവാഹത്തിനായി ആകാംക്ഷകളോടെയാണ് ഇപ്പോഴും ആരാധകർ കാത്തിരിക്കുന്നത്. എന്നാൽ 55 വയസായിട്ടും വിവാഹത്തെ കുറിച്ച് ഇതുവരെ താരം പ്രതികരിച്ചിട്ടില്ല. മുൻപ് പല നടിമാരുമായി സൽമാൻ പ്രണയത്തിലാണെന്ന് റിപ്പോർട്ടുക ളുണ്ടായിരുന്നു. എന്നാൽ അവരെല്ലാം തന്റെ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് എന്നാണ് നടൻ അറിയിച്ചത്.

Advertisements

ഏറെ കാലമായി കുടുംബവും ആരാധകരുമെല്ലാം സൽമാനെ വിവാഹത്തിന് നിർബന്ധിക്കുന്നുണ്ടെങ്കിലും ഇപ്പോഴും അവിവാഹിതനായി തുടരുകയാണ് നടൻ. വർഷങ്ങൾക്ക് മുൻപ് കാമുകിയം ബോളിവുഡ് നടിയുമായ സംഗീത ബിജ്ലാനിയുമായി സൽമാൻ ഖാൻ വിവാഹത്തിന് ഒരുങ്ങിയതാണ്. എന്നാൽ ആ വിവാഹം ചില കാരണങ്ങൾ കൊണ്ട് ഉപേക്ഷിക്കുകയായിരുന്നു.

അന്ന് വാർത്തകളിൽ ഏറെ നിറഞ്ഞിരുന്നതാണ് സൽമാനും സംഗീതയും തമ്മിലുളള ബന്ധം. കടുത്ത പ്രണയത്തിൽ ആയിരുന്ന ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു. ജീവിതത്തിൽ ആദ്യമായാണ് സൽമാൻ ഒരു പെൺകുട്ടിയെ അന്ന് ജീവിത പങ്കാളിയാക്കാൻ തീരുമാനിക്കുന്നത്. എന്നാൽ രണ്ടുപേരും വിചാരിച്ചത് പോലെ കാര്യങ്ങൾ നടന്നില്ല.സൽമാന്റെ ജീവചരിത്ര പുസ്തകത്തിൽ ഇതേകുറിച്ച് പറയുന്നുണ്ട്.

സൽമാനും സംഗീതയും തങ്ങളുടെ വിവാഹ തിയ്യതി വരെ തീരുമാനിച്ചിരുന്നു. 1994 മേയ് 27ന് വിവാഹിതരാകാനാണ് ഇരുവരും തീരുമാനിച്ചത്. എന്നാൽ പെട്ടെന്ന് ഇവരുടെ വിവാഹ ചടങ്ങ് ഉപേക്ഷിക്കുകയായിരുന്നു. വിവാഹ ഒരുക്കങ്ങൾ പകുതിയായ സമയത്താണ് ഇങ്ങനെ സംഭവിച്ചത്. സൽമാനെ കുറിച്ച് അസ്വസ്ഥയായ സംഗീത വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു.

സൽമാൻ തന്നെ ചതിച്ചെന്നും സോമി അലിയുമായി നടൻ കൂടുതൽ അടുത്തെന്നുമാണ് സംഗീത ആരോപിച്ചത്.
ഇതിൽ നിരാശയായ സംഗീത അവരുടെ രഹസ്യബന്ധത്തെ കുറിച്ച് അറിഞ്ഞ ശേഷം വിവാഹത്തിൽ നിന്നും പിന്മാറി. എന്നാൽ തന്നെ പ്രതിശ്രുത വധു ചതിക്കുകയായിരുന്നു എന്നാണ് സൽമാൻ ഖാൻ പറഞ്ഞത്. തുടർന്നാണ്
വിവാഹം ഉപേക്ഷിച്ചതെന്നും കരൺ ജോഹറുമായുളള അഭിമുഖത്തിൽ സൂപ്പർതാരം പറഞ്ഞിരുന്നു.

സൽമാനുമായി പിരിഞ്ഞ ശേഷമാണ് സംഗീതയെ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീൻ വിവാഹം കഴിച്ചത്. എന്നാൽ 2010ൽ ഇരുവരും വിവാഹ മോചനം നേടിയിരുന്നു.

Advertisement