പെപ്പേ ആന്റണി വർഗീസ് വിവാഹിതനായി, വധു അങ്കമാലി സ്വദേശി അനീഷ പൗലോസ്, ചിത്രങ്ങൾ വൈറൽ

72

2017ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ നടാണ് ആന്റണി വർഗീസ്. ഈ ഒരു ഒറ്റ ചിത്രം കൊണ്ട് തന്നെ താരം പ്രേക്ഷകരുടെ പ്രിയങ്കരനാവുകയായിരുന്നു. ചിത്രത്തിലെ കഥാപാത്രമായ പെപ്പേ എന്ന പേരിലൂടെയാണ് അറിയപ്പെടുന്നത്.

ചെറിയ സമയം കൊണ്ട് തന്നെ താരം പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി. അങ്കമാലിയ്ക്ക് ശേഷം ആന്റണി പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ. 2018 ൽ പുറത്തിറങ്ങിയ ഈ ചിത്രം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രമായ ‘ജെല്ലിക്കെട്ടിലും’ പ്രധാനപ്പെട്ട കഥാപാത്രത്തെ നടൻ അവതരിപ്പിച്ചിരുന്നു. ‘അനപ്പറമ്പിലെ വേൾഡ്കപ്പ്, അജഗജാന്തരം’ തുടങ്ങിയവയാണ് ഇനി പുറത്ത് വരാനുള്ള ചിത്രങ്ങൾ.

Advertisements

അങ്കമാലി ടീം തന്നെയാണ് അജഗജാന്തരത്തിലും അഭിനയിച്ചിരിക്കുന്നത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ സംവിധാനം ചെയ്ത ടിനു പാപ്പച്ചനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പെപ്പേ വിവാഹിതൻ ആയിരിക്കുകയാണ്. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. അങ്കാലിയിൽ വെച്ചാണ് വിവാഹം നടന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്.

Also Read
നിങ്ങളെ പോലെ വലിയ ഫാമിലിയല്ല പക്ഷേ തന്നെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം എന്നാണ് ആള് പറഞ്ഞത്: വെളിപ്പെടുത്തലുമായി അനുശ്രീ

വിവാഹ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. താരങ്ങൾക്ക് ആശംസ നേർന്ന് ആരാധകരും സുഹൃത്തുക്കളും രംഗത്ത് എത്തിയിട്ടുണ്ട്. നേരത്തെ തന്നെ താരത്തിന്റെ വിവാഹത്തെ കുറിച്ചുളള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ നടൻ ഇതിനെ കുറിച്ച് പ്രതികരിച്ചിരുന്നില്ല.

ദിവസങ്ങൾക്ക് മുമ്പായിരുന്നു വിവാഹത്തെ കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ഹൽദി ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് വിവാഹിതനാകാൻ പോകുന്ന വിവരം ആരാധകരുമായ പങ്കുവെച്ചത്. പങ്കാളി എന്ന് കുറിച്ച് കൊണ്ടാണ് അനീഷയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്.

ഹൽദി ചടങ്ങിൽ നിന്നുളള നിരവധി ചിത്രങ്ങളും പങ്കുവെച്ചിരുന്നു. അങ്കമാലി സ്വദേശിയാണ് അനീഷ പൗലോസ്. വിദേശത്ത് നേഴ്‌സ് ആയി ജോലി ചെയ്യുകയാണ് അനീഷ. സ്‌കൂൾ കാലം മുതൽ സുഹൃത്തുക്കളായിരുന്നു ഇവർ. അതേസമയം പ്രണയ വിവാഹല്ലെന്നും അറേഞ്ച്ഡ് മാര്യേജ് ആണെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഈ വർഷം ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം നിശ്ചയിക്കുന്നത്.

കഴിഞ്ഞ ജനുവരിയിലായിരുന്നു ആന്റണിയുടെ സഹോദരിയുട വിവാഹം. ഇതിന് പിന്നാലെയായിരുന്നു നടന്റേയും അനീഷയുടേയും വിവാഹം നിശ്ചയിക്കുന്നത്.

Also Read
തിരക്കേറിയ റോഡിൽ വെച്ചാണ് അങ്ങനെ ചെയ്തത്, അത് കണ്ട് പലരും തെറ്റിദ്ധരിച്ചു: വെളിപ്പെടുത്തലുമായി നിക്കി ഗൽറാണി

Advertisement