തിരക്കേറിയ റോഡിൽ വെച്ചാണ് അങ്ങനെ ചെയ്തത്, അത് കണ്ട് പലരും തെറ്റിദ്ധരിച്ചു: വെളിപ്പെടുത്തലുമായി നിക്കി ഗൽറാണി

928

വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത തെന്നിന്ത്യൻ താരമാണ് നടി നിക്കി ഗൽറാണി. ഒരുപിടി മികച്ച സിനിമകളിലെ ഗംഭീര വേഷങ്ങളിലൂടെ മലയാളികൾക്കും ഏറെ സുപരിചിതയായി മാറി നിക്കി ഗൽറാണി.

നിവിൻ പോളിക്ക് ഒപ്പം 1983, ബിജു മേനോന് ഒപ്പം വെള്ളിമൂങ്ങ, ദിലീപിന് ഒപ്പം ഇവൻ മര്യാദരാമൻ, ഒരു സെക്കൻഡ് ക്ലാസ് യാത്ര, രാജമ്മ അറ്റ് യാഹു, ഷാജഹാനും പരീക്കുട്ടിയും, ടീം 5, ധമാക്ക തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം മലയാളത്തിൽ തിളങ്ങി.

Advertisements

ഇപ്പോൾ വാഹനങ്ങളോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടി. ഒരു സിനിമയുടെ പ്രസ് മീറ്റിന് ബുള്ളറ്റ് ഓടിച്ച് പോയതും തെറ്റിദ്ധരിക്കപ്പെട്ടതിനെ കുറിച്ചുമാണ് നിക്കി ഗൽറാണിഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞത്.

Also Read
സ്‌റ്റൈലൻ ലുക്കിൽ ചുവന്ന സാരിയിൽ മീനാക്ഷി ദിലീപ്, ആളാകെ മാറിപ്പോയെന്ന് ആരാധകർ, ചിത്രങ്ങൾ വൈറൽ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

യാഗവരയിനും നാ കാക്ക എന്ന തമിഴ് ചിത്രത്തിന്റെ പ്രമോഷന് ഇരുപതു കിലോമീറ്റർ ബുള്ളറ്റ് ഓടിച്ചു. തിരക്കേറിയ റോഡിലൂടെ ബുള്ളറ്റ് ഓടിച്ചാണ് പ്രസ്മീറ്റിന് എത്തിയത്. സിനിമയുടെ പ്രമോഷനു വേണ്ടി താൻ ബുള്ളറ്റ് ഓടിക്കാൻ പഠിച്ചുവെന്ന് അധികം പേരും തെറ്റിദ്ധരിച്ചു.

ഇരുചക്ര വാഹനത്തിൽ ബുള്ളറ്റ് ആണ് ഏറെ പ്രിയം. എന്നാൽ തന്റെ ഗാരേജിൽ ഇരുചക്ര വാഹനമില്ല.
ഓഡി എ 6 ആണ് വാഹനം. ഏറെ ആഗ്രഹിച്ച് സ്വന്തമാക്കിയത്. ഡ്രൈവിംഗ് അറിയുന്നതിനാൽ ലോക്ഡൗണിൽ അത്യാവശ്യമായി പുറത്തു പോവേണ്ട സാഹചര്യത്തിൽ ഡ്രൈവറെ തേടേണ്ടി വന്നില്ല.

ഒറ്റയ്ക്ക് യാത്ര ചെയ്യാറില്ല. വീട്ടുകാർക്കും കൂട്ടുകാർക്കും ഒപ്പമായിരിക്കും. കോളേജിൽ പഠിക്കുമ്പോൾ തന്നെ സിനിമയിൽ എത്തിയതിനാൽ കൂട്ടുകാർക്കൊപ്പം യാത്ര ചെയ്ത ആഘോഷിക്കാൻ കഴിഞ്ഞില്ല. നീണ്ടു നിവർന്നു കിടക്കുന്ന റോഡിൽ ഡ്രൈവ് ചെയ്യാനാണ് ഇഷ്ടം.

Also Read
ഇന്നലെ രാത്രി എന്റെ ഏഴ് വയസ്സുള്ള മകൻ എന്നോട് പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിപ്പോയി: വെളിപ്പെടുത്തലുമായി നടി മീരാ വാസുദേവ്

അമിതമായ വാഹനം ഭ്രമമില്ല. എന്നാൽ ഡ്രൈവിംഗ് ഭ്രമം കൂടുതലാണ്. ചെന്നൈയിൽ നിന്ന് കുറച്ചു ദിവസം മുൻപ് കൂട്ടുകാർക്കൊപ്പം പോണ്ടിച്ചേരിയിൽ പോയി. വളയം താൻ തന്നെ തിരിക്കണമെന്ന് നിർബന്ധമുണ്ട്. അതാണ് തനിക്ക് സുഖം തരുന്നതെന്നും നിക്കി ഗൽറാണി വ്യക്തമാക്കുന്നു.

Advertisement