സ്‌റ്റൈലൻ ലുക്കിൽ ചുവന്ന സാരിയിൽ മീനാക്ഷി ദിലീപ്, ആളാകെ മാറിപ്പോയെന്ന് ആരാധകർ, ചിത്രങ്ങൾ വൈറൽ

85

ജനപ്രിയൻ ദിലീപിനെ പോലെ തന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് താരത്തിന്റെ കുടുംബവും. ഭാര്യ കാവ്യാ മാധവനും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും അടങ്ങുന്ന താര കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാനായി ആരാധകർ കാത്തിരിക്കാറുമുണ്ട്.

താരകുടുംബത്തിന്റെ ചെറിയ വിശേഷങ്ങൾ പോലും സോഷ്യൽ മീഡിയയിൽ വലിയ വാർത്തയാകാറുണ്ട്. ദിലീപും കാവ്യയും സോഷ്യൽ മീഡിയയിൽ അധികം സജീവമല്ല. എന്നാൽ ഇവർക്ക് നിരവധി ഫാൻസ് ഗ്രൂപ്പുകളുണ്ട്. ഇവരുടെ വിശേഷങ്ങൾ ഈ ഗ്രൂപ്പുകളിലൂടെയാണ് പ്രചരിക്കുന്നത്.

Advertisements

നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്യാറുണ്ട്. ദിലീപും കാവ്യയും സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും മകൾ മീനാക്ഷി സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അടുത്ത സമയത്താണ് മീനാക്ഷി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചത്. തന്റെ പുതിയ ചിത്രങ്ങളും മറ്റും താരപുത്രി ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്.

Also Read:
ലൊക്കേഷനിൽ ഭക്ഷണം പോലും തരില്ല, സ്ഥാനം ജൂനിയർ ആർട്ടിസ്റ്റുകളേക്കാളും താഴെ: സിനിമയിലെ തുടക്കകാലത്ത് നേരിട്ട അവഗണനകളെ കുറിച്ച് ബാബുരാജ്

മീനാക്ഷിയുടെ പുതിയ ഒരു വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. മീനാക്ഷി തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഈ വീഡിയോയും ചിത്രവും ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. സാരി ഉടുത്തുള്ള ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ ചേർത്തിരിക്കുന്നത്. കൂടാതെ ഇൻസ്റ്റഗ്രാമിന്റെ പ്രൊഫൈൽ പിക്കും മാറ്റിയിട്ടുണ്ട്.

താരപുത്രിയുടെ വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ചുവന്ന സാരിയിൽ സ്‌റ്റൈലൻ ലുക്കിലാണ് മീനാക്ഷി ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. സാരിയ്ക്ക് കറുത്ത നിറത്തുള്ള കോളറുള്ള സ്ലീവ് ബ്ലൗസാണ് ധരിച്ചിരിക്കുന്നത്. ഒരു ചെറിയ പൊട്ടും കമ്മലും മാത്രമാണ് അണിഞ്ഞിരിക്കുന്നത്.

പല പോസിലുള്ള മൂന്ന് ചിത്രങ്ങളാണ് താരപുത്രി പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾക്കൊപ്പം ഒരു സാരി ഗെറ്റപ്പിലുള്ള ഒരു വീഡിയോയും മീനാക്ഷി പങ്കുവെച്ചിട്ടുണ്ട്. കറുത്ത നിറത്തിലുള്ള ഇമോജിയോടൊപ്പമാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. അതേ സമയം ഇതിനോടകം തന്നെ മീനാക്ഷിയുടെ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ചിത്രത്തിന് കമന്റുമായി നടിയും സുഹൃത്തുമായ നമിത പ്രമോദും എത്തിയിട്ടുണ്ട്. മനോഹരം എന്ന സൂചിപ്പിക്കുന്ന തരത്തിലുള്ള ഫയറിന്റെ ഇമോജിയാണ് കമന്റായി പങ്കുവെച്ചിരിക്കുന്നത്. ആരാധകരും കമന്റുമായി എത്തിയിട്ടുണ്ട്. ലവ് ഇമോജിയാണ് അധികവും ലഭിക്കുന്നത്.

Also Read:
സുലുവിനെ പെണ്ണുകാണാൻ പോയത് ആദ്യ രണ്ട് പെണ്ണ് കാണൽ കഴിഞ്ഞ് മൂന്നാമതായി, ബാപ്പയ്ക്കും ഉമ്മയ്ക്കും എല്ലാവർക്കും സുലുവിനെ ഇഷ്ടമായി: തുറന്നു പറഞ്ഞ് മമ്മൂട്ടി

ഇത് കൂടാതെ സുന്ദരിക്കുട്ടിയാണെന്നുമുള്ള കമന്റുകളും സമൂഹമാധ്യമങ്ങളിൽ ഇടം പിടിക്കുന്നുണ്ട്. നമിത ഉൾപ്പെടെയുള്ള തന്ഡറെ സുഹൃത്തുക്കളുടെ കമന്റിന് മീനാക്ഷി മറുപടിയും നൽകിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ സജീവമായ മീനാക്ഷി ഇതിന് മുൻപും തന്റെ ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. എന്നാൽ ഇക്കുറി ഏറെ വ്യത്യസ്തമായ ചിത്രമാണ് താരപുത്രി പങ്കുവെച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ വിഷുവിന് കേരള സാരിയിൽ സുന്ദരിയായി നിൽക്കുന്ന ചിത്രം മീനാക്ഷി പങ്കുവെച്ചിരുന്നു. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിന് ശേഷം ഇപ്പോഴാണ് സാരിയിലുള്ള ചിത്രവുമായി മീനാക്ഷി എത്തുന്നത്.

Advertisement