ലൊക്കേഷനിൽ ഭക്ഷണം പോലും തരില്ല, സ്ഥാനം ജൂനിയർ ആർട്ടിസ്റ്റുകളേക്കാളും താഴെ: സിനിമയിലെ തുടക്കകാലത്ത് നേരിട്ട അവഗണനകളെ കുറിച്ച് ബാബുരാജ്

103

വില്ലൻ വേഷങ്ങളിലൂടെ എത്തി പിന്നീട് മലയാള സിനിമയിൽ നായകനായും കൊമേഡിയനായും സംവിധായകനായും തിളങ്ങിയ താരമാണ് ബാബുരാജ്. വില്ലൻ വേഷങ്ങളിൽ തളച്ചിടപ്പെട്ട ബാബുരാജ് പിന്നീട് ഹാസ്യതാരമായി ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെക്കുക ആയിരുന്നു.

ആഷിക് അബു സംവിധാനം ചെയ്ത സാൾട്ട് ആന്റ് പെപ്പറിലെ കഥാപാത്രമാണ് ബാബുരാജിന്റെ കരിയർ മാറ്റിമറിച്ചത്. ഈ ചിത്രത്തിലെ കുക്ക് ബാബുവായുള്ള പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ താരത്തിനെ തേടി കൂടുതൽ അവസരങ്ങൾ എത്തുകയായിരുന്നു.

Advertisements

Also Read:
അഭിനയമാണ് അറിയാവുന്ന ജോലി, 2 തവണ ഗർഭിണിയായപ്പോഴാണ് അഭിനയത്തിൽ ഗ്യാപ് വന്നത്, ഒരാഗ്രഹം കൂടി ബാക്കി ഉണ്ട്; മനസ്സു തുറന്ന് അമ്പിളി ദേവി

ഏത് വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന ബാബുരാജ് എന്ന നടന്റെ മികവ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജോജി എന്ന ചിത്രത്തിൽ വരെ എത്തി നിൽക്കുന്നു. ഇപ്പോളിതാ സിനിമയിലെ തുടക്ക കാലത്ത് തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബാബുരാജ്.

വക്കീൽ വേഷം ഉപേക്ഷിച്ചാണ് താരം അഭിനയിക്കാനിറങ്ങുന്നത്. സിനിമയിൽ തുടക്കകാലത്ത് ജൂനിയർ ആർട്ടിസ്റ്റുകളേക്കാൾ താഴെയായിരുന്നു സ്ഥാനം. അന്ന് കാർ ഉണ്ടായിരുന്നെങ്കിലും സിനിമയിലെ റോൾ പോകുമെന്ന് കരുതി ദൂരെ നിർത്തി ലൊക്കേഷനിലേക്ക് നടന്ന് വരും എന്ന് ബാബുരാജ് വെളിപ്പെടുത്തുന്നു.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

വർഷത്തോളം ഊമയായി സിനിമയിൽ നിലകൊണ്ടു. അടികൊള്ളാൻ വേണ്ടി അഭിനയിക്കാൻ പോകുക. ജൂനിയർ ആർട്ടിസ്റ്റുകളേക്കാൾ താഴെയാ സ്ഥാനം. ലൊക്കേഷനിൽ ഭക്ഷണം പോലുമില്ല. അന്ന് കാർ ഉണ്ടായിരുന്നെങ്കിലും വണ്ടി ദൂരെ സ്ഥല ത്ത് നിർത്തിയിട്ട് ലൊക്കേഷനിലേക്ക് നടക്കും.

Also Read:
സുലുവിനെ പെണ്ണുകാണാൻ പോയത് ആദ്യ രണ്ട് പെണ്ണ് കാണൽ കഴിഞ്ഞ് മൂന്നാമതായി, ബാപ്പയ്ക്കും ഉമ്മയ്ക്കും എല്ലാവർക്കും സുലുവിനെ ഇഷ്ടമായി: തുറന്നു പറഞ്ഞ് മമ്മൂട്ടി

കാർ ഉണ്ടെന്നറിഞ്ഞാൽ ഉള്ള റോൾ പോവും എന്നും ബാബുരാജ് പറയുന്നു. അതേ സമയം നടൻ വിശാൽ നായകനാകുന്ന തമിഴ് സിനിമയിലാണ് ബാബുരാജ് ഇപ്പോൾ അഭിനയിക്കുന്നത്. ചെന്നൈയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

Advertisement