അഭിനയമാണ് അറിയാവുന്ന ജോലി, 2 തവണ ഗർഭിണിയായപ്പോഴാണ് അഭിനയത്തിൽ ഗ്യാപ് വന്നത്, ഒരാഗ്രഹം കൂടി ബാക്കി ഉണ്ട്; മനസ്സു തുറന്ന് അമ്പിളി ദേവി

168

കലോൽസവ വേദിയിൽനിന്നും സിനിമയിലെത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അമ്പിളി ദേവി. സിനിമയ്ക്ക് പിന്നാലെ സീരിയൽ രംഗത്തും അമ്പിളി ദേവി സജീവമാവുക ആയിരുന്നു. നിരവധി സിനിമകളിലും സീരിയലുകളിലും തിളങ്ങിയ അമ്പിളി ദേവി അടുത്തിടെ ചില വിവാദങ്ങളിലും പെട്ടിരുന്നു.

അമ്പിളി ദേവിയും രണ്ടാം ഭർത്താവ് ആദിത്യൻ ജയനും തമ്മിലുള്ള വിവാഹവും വിവാഹ മോചനവുമൊക്കെ വലിയ വാർത്തയായിരുന്നു. മാസങ്ങൾക്ക് മുൻപാണ് ആദിത്യനുമായുള്ള പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ് അമ്പിളി രംഗത്ത് വരുന്നത്. അച്ഛനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ വലിയ പിന്തുണയിലാണ് താനിപ്പോൾ മുന്നോട്ട് പോകുന്നതെന്നാണ് അമ്പിളി പറയുന്നത്. മഹിളാ രത്നം മാഗസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അമ്പിളി ദേവിയുടെ തുറന്നു പറച്ചിൽ.

Advertisements

രണ്ട് മക്കളെ നോക്കി ജീവിക്കുകയാണിപ്പോൾ. ഒരു സാഹചര്യം വന്നപ്പോൾ സാമൂഹ്യജീവി എന്ന നിലയിലാണ് കാര്യങ്ങൾ തുറന്ന് പറഞ്ഞതെന്നും ഉണ്ടായ കാര്യങ്ങൾ സത്യസന്ധമായി പറയുന്നത് തന്റെ ഉത്തരവാദിത്തമാണെന്നും പറയുകയാണ് അമ്പിളി ഇപ്പോൾ. മാത്രമല്ല ആഗ്രഹിച്ചിട്ടും നടക്കാതെ പോയ കാര്യത്തെ കുറിച്ചും മറ്റ് വിശേഷങ്ങളുമൊക്കെ നടി പറയുന്നു.

എനിക്ക് രണ്ട് മക്കളാണ് വളർന്ന് വരുന്നത്. നമ്മളും ഈ സമൂഹത്തിൽ ജീവിക്കുകയാണ്. മനുഷ്യൻ എന്ന് പറയുന്നത് സാമൂഹ്യ ജീവിയാണ്. ഉണ്ടായിട്ടുള്ള കാര്യങ്ങൾ സത്യസന്ധമായി പറയുക എന്നൊരു ഉത്തരവാദിത്തം എനിക്ക് ഉണ്ടായിരുന്നു. എന്റെ കുടുംബം എനിക്ക് എപ്പോഴും സപ്പോർട്ടായിരിുന്നു. അച്ഛനും അമ്മയുമൊക്കെ തന്ന ഒരു സപ്പോർട്ടുണ്ട്. സാഹചര്യം അങ്ങനെ വന്നപ്പോൾ പ്രതികരിച്ച് പോയതാണ്.

Also Read
‘നീ എന്തിനാണ് എന്നെ ഓരോ തവണയും കരയിപ്പിക്കുന്നത്; മകൾ പ്രാർത്ഥനയോട് പൂർണ്ണിമ ഇന്ദ്രജിത്ത്

നമ്മൾ എല്ലാത്തിനെയും നേരിടുക. എന്ത് സിറ്റുവേഷൻ ഉണ്ടായാലും ആത്മഹത്യയെ കുറിച്ച് ചിന്തിക്കാതെ ഇരിക്കുക. എന്തുണ്ടെങ്കിലും പേരന്റ്സിനോട് പറയുക അല്ലെങ്കിൽ ഫ്രണ്ട്സിനോട് പറയുക. എല്ലാം സഹിച്ച് നിൽക്കേണ്ട ആവശ്യമില്ല. മൂത്തമകൻ അമർനാഥിന് എട്ട് വയസായി മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്. ഇളയമോൻ അർജുൻ ഒന്നരവയസ് ആയി അവരാണ് എന്റെ ലോകം.

കുട്ടികളുടെ സ്നേഹം നിഷ്‌കളങ്കമാണെന്ന് പറയില്ലേ. അപ്പോൾ നമ്മുടെ മനസിൽ എത്ര വിഷമം ഉണ്ടെങ്കിലും അവരോട് കുറച്ച് നേരം ചിരിക്കുകയും കളിക്കുകയുമൊക്കെ ചെയ്യുമ്പോൾ അതൊക്കെ മാറും. എന്റെ ലൈഫിൽ മക്കളെ കഴിഞ്ഞിട്ടേ എന്തും ഉള്ളു. ചർച്ച ചെയ്ത വിഷയത്തെപ്പറ്റി സംസാരിക്കാൻ ആരും തയ്യാറായിരുന്നില്ല, അന്ന് സംഭവിച്ചതിനെ കുറിച്ച് സാബു പ്രഗ്‌നന്റ് ആയതിന് ശേഷം ജോലി ചെയ്യാത്തത് കൊണ്ട് ആ സൈഡിൽ നിന്നുള്ള വരുമാനം പൂജ്യമാണ്.

കലാകാരിയെ സംബന്ധിച്ചിടത്തോളം ജോലി ചെയ്താൽ മാത്രമേ വരുമാനം ഉള്ളു. ഗവൺമെന്റ് ജോലിക്കാരെ പോലെ സ്ഥിര വരുമാനമല്ലല്ലോ. പിന്നീടുള്ള എന്റെ വരുമാനം ഡാൻസ് ക്ലാസ് ആയിരുന്നു. ലോക്ഡൗൺ ആയത് കൊണ്ട് ഡാൻസ് ക്ലാസും നടത്താൻ പറ്റാത്ത ഒരു സാഹചര്യം വന്നു. ഓരോ മാസത്തെയും ചെലവുകൾക്ക് കുറവില്ലല്ലോ. അങ്ങനെ വളരെ ബുദ്ധിമുട്ട് ആയിരുന്നു എന്നും അമ്പിളി ദേവി പറയുന്നു.

Also Read
സിനിമയിലെ ഹീറോ ജീവിതത്തിൽ ‘റീൽ ഹീറോ’ ആവാൻ നോക്കരുത് ; ധനുഷിനെ വിമർശിച്ച് കോടതി

കൊവിഡിന്റെ ആദ്യ സ്റ്റേജിൽ മോന് പ്രായം കുറവായിരുന്നു. ആ സമയത്ത് ഓൺലൈൻ ക്ലാസിനെ പറ്റിയൊന്നും ഞാൻ ചിന്തിച്ചിരുന്നില്ല. കുഞ്ഞിനെയും കൊണ്ട് ബുദ്ധിമുട്ടുകയായിരുന്നു. വരുമാനം ഒന്നുമില്ലാത്ത അവസ്ഥ പലപ്പോഴും പഠിച്ച് എന്തെങ്കിലും ജോലി എടുത്തിരുന്നെങ്കിൽ എന്ന് ചിന്തിച്ചിരുന്നു. വേറെ എന്തെങ്കിലും ജോലി ആയിരുന്നെങ്കിൽ നമുക്ക് ഇങ്ങനെ ബുദ്ധിമുട്ടേണ്ടി വരുമോ എന്ന് ഒരുപാട് തവണ ചിന്തിച്ചിട്ടുണ്ട്.

ഇപ്പോൾ ഓൺലൈൻ ക്ലാസ് എടുക്കുന്നത് കൊണ്ട് കുഴപ്പമില്ലെന്ന് പറയാം. മനസിൽ ഇനിയും ബാക്കി വെച്ച ആഗ്രഹത്തെ കുറിച്ചും അമ്പിളി ദേവി സംസാരിച്ചിരുന്നു. ഭരതനാട്യം എംഎ ചെയ്തതിന് ശേഷം എനിക്ക് പിഎച്ച്ഡി ചെയ്യണം എന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു. എംഎ ഫൈനൽ ഇയർ നടക്കുമ്പോഴാണ് എന്റെ ആദ്യത്തെ കല്യാണം. പിന്നെ മൂത്ത മകനായി.

ആ വിവാഹം ഡിവോഴ്സ് ആയതിന് ശേഷമാണ് ചെന്നൈയിൽ പോയി ഹയർ സ്റ്റഡീസൊക്കെ നടത്തണം, മോനെ കൂടെ കൊണ്ട് പോയി അവിടെ നിർത്താം എന്നൊക്കെ വിചാരിച്ചിരുന്നു. പിന്നെ സാഹചര്യം വരികയാണെങ്കിൽ പിഎച്ച്ഡി ചെയ്യണമെന്നൊക്കെയുണ്ട്. സയമം പോലെ അത് നടക്കട്ടേ എന്ന് കരുതുന്നു. 98 99 കാലഘട്ടത്തിലാണ് ഞാൻ അഭിനയരംഗത്തേക്ക് വരുന്നത്. എന്റെ കരിയറിൽ ഒരു ഗ്യാപ് വന്നതെന്ന് വച്ചാൽ രണ്ട് തവണ ഗ്യാപ് വന്നിട്ടുണ്ട്. ഒന്ന് ഞാനെന്റെ മൂത്തമകനെ പ്രഗ്‌നന്റ് ആയിരിക്കുമ്പോൾ.

Also Read
സത്യം പറഞ്ഞാൽ അഭിനയം എന്നത് ഞാൻ ചിന്തിച്ചിട്ടില്ലാത്ത ഒരു കാര്യമായിരുന്നു, പക്ഷേ: വെളിപ്പെടുത്തലുമായി സായ് കുമാറിന്റെ മകൾ വൈഷ്ണവി

ഡെലിവറിയ്ക്ക് ശേഷം മകന് ഒന്നര വയസ് ആയപ്പോഴാണ് ഞാൻ വീണ്ടും സീരിയലിലേക്ക് വരുന്നത്. പിന്നീട് ഒരു ഗ്യാപ്പ് വന്നത് 2019 ഏപ്രിൽ മാസം മുതലാണ്. അപ്പോഴാണ് ചെറിയ മോനെ പ്രഗ്‌നന്റ് ആവുന്നത്. ബെഡ് റെസ്റ്റ് ആയിരുന്നു. ട്രാവലിങ് ഒന്നും പറ്റില്ലായിരുന്നു. പിന്നീടിത് വരെ ഞാൻ വർക്ക് ചെയ്തിട്ടില്ല. ഡെലിവറിയ്ക്ക് ശേഷം വർക്ക് തുടങ്ങാൻ ഇരിക്കുമ്പോഴാണ് ലോക്ഡൗൺ ആയത്. ചെറിയ മോനെയും കൊണ്ട് ലൊക്കേഷനിൽ പോകാൻ ബുദ്ധിമുട്ടുണ്ട്.

ഇപ്പോൾ മക്കളുടെ കാര്യം നോക്കുന്നു. ഇനി ഉടനെ അഭിനയത്തിലേക്ക് തിരിച്ച് വരുമോ എന്ന ചോദ്യത്തിനും അമ്പിളി മറുപടി പറഞ്ഞിരുന്നു. നമ്മൾ ആഗ്രഹിക്കുന്നത് പോലെ അല്ലലോ ഈ ഫീൽഡെന്ന് പറയുന്നത്. അഭിനയമാണ് അറിയാവുന്ന ജോലി. തീർച്ചയായും നല്ല അവസരങ്ങൾ വരികയാണെങ്കിൽ ചെയ്യും. എപ്പോൾ എങ്ങനെ എന്നൊന്നും അറിയില്ലെന്നും അമ്പിളി ദേവി പറയുന്നു.

Advertisement