Home Entertainment

100നും 150നും പരിപാടി ചെയ്ത് അലഞ്ഞ് നടന്നിട്ടുണ്ട്, രാവിലെ വരെ ബസ്റ്റോപ്പിലും പീടിക കൊലായിലും കിടന്നിട്ടുണ്ട്: ഹരീഷ് കണാരന്റെ സന്തോഷത്തിൽ പങ്കുചേർന്ന് നിർമ്മൽ പാലാഴി

183

മിമിക്രി രംഗത്ത് നിന്നും കോമഡി സ്‌കിറ്റുകൾ അവതരിപ്പിച്ച് കൈയ്യടി നേടി പിന്നീട് സിനിമയിലെത്തിയ താരമാണ് ഹരീഷ് കണാരൻ. നിരവധി സിനിമകളിൽ ചെറുതു വലുതുമായ കോമഡി വേഷങ്ങൾ ചെയ്ത ഹരീഷ് കണാരാന് ആരാധകരും ഏറെയാണ്.

ഇപ്പോഴിതാ ഹാസ്യ കഥാപാത്രങ്ങളിലൂടെ ജനപ്രീതി നേടി എടുത്ത ഹരീഷ് കണാരൻ ആദ്യമായി നായകനായി എത്തുകയാണ്. ഞാൻ നായകനാവുന്ന പുതിയ ചിത്രത്തിന്റെ പൂജ കഴിഞ്ഞു. എല്ലാവരുടെയും പ്രാർഥന ഉണ്ടാവണമെന്ന് പറഞ്ഞാണ് ഹരീഷ് കണാരൻ എത്തിയത്. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.

Advertisements

പിന്നാലെ ഹരീഷിന് ആശംസകൾ അറിയിച്ച് സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമെല്ലാം എത്തി. കൂട്ടത്തിൽ നടൻ നിർമൽ പാലാഴി എഴുതിയ കുറിപ്പും ശ്രദ്ധേയമാവുകയാണ്. പണ്ട് ഒരുമിച്ച് പരിപാടികൾ ചെയ്ത് അലഞ്ഞ് നടന്ന കാലത്തെ കുറിച്ചൊക്കെ പറഞ്ഞാണ് നിർമൽ വന്നത്. ഒപ്പം പ്രിയപ്പെട്ട സുഹൃത്തിന് എല്ലാവിധ ആശംസകളും താരം നൽകി.

Also Read
റെക്കോർഡ് തുകയ്ക്ക് മരക്കാർ സ്വന്തമാക്കി ആമസോൺ പ്രൈം; സിനിമ ഒടിടിക്ക് വിറ്റത് 93 കോടിക്കെന്ന് സൂചന

എന്തായാലും ഹരീഷിന് പിന്നാലെ നിർമലിനെ തേടിയും ഇതുപോലൊരു സൗഭാഗ്യം വരട്ടേ എന്ന് ആശംസിച്ചുള്ള കമന്റുകളുമായി ആരാധകരും എത്തിയിരിക്കുകയാണ്. നിർമലിന്റെ കുറിപ്പ് ഇങ്ങനെ:

100നും 150 നും പ്രോഗ്രാം ചെയ്ത് ഒരുപാട് അലഞ്ഞു നടന്നിട്ടുണ്ട്. ബസിന്റെ സമയം കഴിഞ്ഞു ലോറികളിൽ കയറി വരാറുണ്ട്. ഇല്ലെങ്കിൽ രാവിലെ വരെ ബസ്റ്റോപ്പിലും പീടിക കൊലായിലും കിടന്നിട്ടുണ്ട്. ഇങ്ങനൊക്കെ ആണെങ്കിലും രാത്രിയാവുമ്പോ വീട്ടിലെത്തണം. നല്ല മത്തി മുളകിട്ടതും കൂട്ടി ചോറു തിന്നണം. ഇതായിരുന്നു മൂപ്പരുടെ മൂഡ്??

അതുകൊണ്ട് തന്നെ കഷ്ടപ്പെട്ട് ഏതെങ്കിലും ലോങ് പ്രോഗ്രാം പിടിച്ചാൽ. ഇയ്യി മുണ്ടാണ്ട് ഇരിക്കേടോ. ഇനി അവടെ വരെ പോയി എപ്പോ വീട്ടിൽ എത്താനാ. അങ്ങനെ പറഞ്ഞു പ്രോഗ്രാം ഒഴിവാക്കുമായിരുന്നു. ഇങ്ങനത്തെ മടിയന് ദൈവം കൊടുത്ത ഒരു പണി നോക്കണം. നിന്ന് തിരിയാൻ സമയം ഇല്ലാതെ ഒന്ന് വീട്ടിൽ ഇരിക്കാൻ സമയം കൊടുക്കാതെ മലയാളത്തിലെ തിരക്കുള്ള ഒരു നടനാക്കി.

ഇപ്പോൾ ആദ്യമായി ഒരു സിനിമയെ നയിക്കുന്ന നായകൻ ആവുന്ന ഒരു പുതിയ തുടക്കം. പ്രിയ സ്നേഹിതന് എല്ലാവിധ വിജയാശം സകളും നേരുന്നു… എന്നുമാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ നിർമൽ പാലാഴി കുറിച്ചത്.
ചങ്ങായിക്കൊരു നല്ല കാലം വന്നപ്പം സന്തോഷിക്കുന്ന നല്ല ചങ്ങായി. നിങ്ങൾക്കും വരും നിന്ന് തിരിയാൻ സമയം ഇല്ലാത്ത ഒരു കാലമെന്ന് ഒരു ആരാധകൻ നിർമലിനോട് പറയുന്നു.

വിനോദ് കോവൂർ, നിർമൽ പാലാഴി, ഹരീഷ് കണാരൻ, നിങ്ങൾ മൂന്നുപേരും ഞങ്ങൾ കോഴിക്കോട്ടുകാരുടെ അഭിമാനം തന്നെയാണ്. മൂന്നുപേരും മൂന്നുരീതിയിൽ അഭിനയസിദ്ധിയും കോഴിക്കോടൻ ഹ്യുമറസ്സും ഒത്തിണങ്ങിയവർ. ഹരീഷ് ഭായിക്ക് ഹാസ്യത്തിന് ട്രെൻഡിങ് ആയ ശരീരഭാവവും ശബ്ദവും കൂടി ചേർന്നപ്പോൾ അദ്ദേഹം ഒരൽപം തിരക്കുള്ള നടൻ ആയി.

Also Read
സാധികയുടെ പുതിയ ചിത്രത്തിന് താഴെ ഇതെന്താ പഞ്ചായത്ത് കിണറോ എന്ന് മോശം കമന്റിട്ടയാൾക്ക് താരത്തിന്റെ ആരാധകൻ കൊടുത്ത കിടിലൻ മറുപടി കണ്ടോ

എന്നുവച്ച് നിങ്ങള് ഒട്ടും മോശമല്ല. ബോസ്സ് ടൈം എന്തായി എന്ന രണ്ട് സെക്കന്റിന്റെ ഒരൊറ്റ ചോദ്യത്തിൽ നിർമൽ ഭായി ഞങ്ങളെ ഒത്തിരി ചിരിപ്പിച്ചു. എന്താണ് ബാബ്വെട്ടാ എന്ന് ചോദിക്കാത്ത മലയാളി ഉണ്ടോ? തിരക്കുള്ള ഒരു ദിവസം വരും നിർമൽ ഭായി. വേഷപ്പകർച്ചയിൽ നിങ്ങൾ തന്നെയാണ് നമ്ബർ വൺ. പുതുമ കൊണ്ടുവരാൻ ശ്രമിക്കുക. നിങ്ങളുടെ മനസ്സ് നല്ല ശുദ്ധമനസ്സ് ആണ്. ഒരിക്കൽ വൻ വിജയങ്ങൾ തേടിവരുമെന്നാണ് മറ്റൊരു ആരാധകൻ നിർമലിന്റെ പോസ്റ്റിന് താഴെ ഇട്ട കമന്റിൽ പറയുന്നത്.

Advertisement