റെക്കോർഡ് തുകയ്ക്ക് മരക്കാർ സ്വന്തമാക്കി ആമസോൺ പ്രൈം; സിനിമ ഒടിടിക്ക് വിറ്റത് 93 കോടിക്കെന്ന് സൂചന

56

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി എത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റീലിസുമായി ബന്ധപ്പെട്ട തർക്കങ്ങൾ ആണ് കഴിച്ച കുറച്ചുദിവസങ്ങളിലായി സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും ചൂടുപിടിച്ച് നിന്നിരുന്നത്. ഒടുവിൽ ചിത്രം ഒടിടിയിൽ തന്നെ പുറത്തിറങ്ങുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പ്രഖ്യാപിച്ചു.

എന്നാൽ ഇപ്പോഴിതാ സിനിമ ആമസോൺ പ്രൈം റെക്കോർഡ് തുകയ്ക്ക് വാങ്ങിയെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്‌മാണ്ഡ സിനിമ ആമസോൺ പ്രൈം വാങ്ങിയെന്ന് റിപ്പോർട്ട്. സിനിമയ്ക്ക് 90 കോടി രൂപയ്ക്ക് മുകളിലാണ് ആമസോൺ പ്രൈം നൽകിയതെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

Advertisements

90, 100 കോടി രൂപയ്ക്ക് ഇടയിൽ ചിത്രത്തിനു ലഭിച്ചെന്നാണ് വിവരം. ഇത് ശരിയാണെങ്കിൽ രാജ്യത്ത് ഒരു സിനിമയ്ക്ക് ഒടിടി പ്ലാറ്റ്ഫോം നൽകുന്ന ഏറ്റവും ഉയർന്ന തുകയാണ് ഇത്. 93 കോടിക്കാണ് മരയക്കാർ ആമസോണിന് വിറ്റു പോയതെന്നും ചില റിപ്പോർട്ടുകൾ ഉണ്ട്.

Also Read
സാധികയുടെ പുതിയ ചിത്രത്തിന് താഴെ ഇതെന്താ പഞ്ചായത്ത് കിണറോ എന്ന് മോശം കമന്റിട്ടയാൾക്ക് താരത്തിന്റെ ആരാധകൻ കൊടുത്ത കിടിലൻ മറുപടി കണ്ടോ

100 കോടിയോളം രൂപ മുതൽ മുടക്കിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സാറ്റലൈറ്റ് അവകാശത്തിന് ലഭിക്കുന്ന തുകയും കൂടിയാവുമ്പോൾ ചിത്രം ലാഭത്തിലാകും. ഈ തുക നിർമ്മാതാവിനാണ് ലഭിക്കുക. ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുന്നതിനായി നിരവധി ചർച്ചകളാണ് സിനിമ സംഘടനകൾ നടത്തിയത്. എന്നാൽ ഒന്നിലും സമവായമാകാതായതോടെ ഒടിടിക്ക് നൽകാൻ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ തീരുമാനിക്കുകയായിരുന്നു.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരക്കാർ എത്തുന്നത്.ആശിർവാദ് സിനിമാസ്, മൂൺഷൂട്ട് എന്റ്‌റർടൈൻമെൻഡ്, കോൺഫിഡൻഡ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, സന്തോഷ്. ടി കുരുവിള, റോയ് .സി.ജെ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. 100 കോടി രൂപയാണ് ബജറ്റ്. വാഗമൺ, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

പ്രണവ് മോഹൻലാൽ, അർജ്ജുൻ, മുകേഷ്, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Also Read
ഇതൊക്കെ പറയുമ്പോൾ തോന്നും ഞങ്ങൾക്കിടയിൽ സ്നേഹം മാത്രമേ ഉള്ളു എന്ന്. അല്ല ഞങ്ങൾ തമ്മിൽ തർക്കങ്ങളും നല്ല വഴക്കും ഉണ്ടാകാറുണ്ട്: ഭാര്യയെ കുറിച്ച് കൃഷ്ണ കുമാർ

അതേ സമയം ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന മറ്റ് നാല് മോഹൻലാൽ ചിത്രങ്ങൾ കൂടി ഒടിടിൽ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചിരുന്നു. പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബ്രോ ഡാഡി, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വൽത് മാൻ എന്നീ ചിത്രങ്ങൾ ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ റിലീസാവും. ഈ ചിത്രങ്ങൾക്കൊപ്പം ഷാജി കൈലാസിന്റെ എലോൺ, പുലിമുരുകന് ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയും ഒടിടി റിലീസ് ആയിരിക്കുമെന്നാണ് ആന്റണി അറിയിച്ചത്.

Advertisement