ഗുരുവായൂർ കണ്ണനും ദേവി മൂകാംബികയും ചേർന്ന് സമ്മാനിച്ച കണ്മണി, മകളെ കുറിച്ചുള്ള ലക്ഷ്മി പ്രിയയുടെ കുറിപ്പ് വൈറൽ

51

ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായാ മാറിയ താരമാണ് ണ് ലക്ഷ്മി പ്രിയ. ഇപ്പോൾ മലയാളത്തിന്റെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിറഞ്ഞ് നിൽക്കുകയാണ് ലക്ഷ്മി പ്രിയ.

സമൂഹ മാധ്യമങ്ങളിലും സജീവമായ നടി പലപ്പോഴും പങ്കുവെച്ചിട്ടുള്ള കുറിപ്പുകൾ ഏറെ ചർച്ചയായിട്ടുണ്ട്. ഇപ്പോൾ മകളുടെ പിറന്നാളിന് ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി.

Advertisements

മതാംഗി എന്നാണ് മകളുടെ പേര്, മകൾ ജനിച്ചത് മുതൽ ലക്ഷ്മി മകളുടെ പിറന്നാളിന് പങ്കുവെയ്ക്കുന്ന കുറിപ്പുകൾ ഏറെ ശ്രദ്ധേയമാകാറുണ്ട്. മകളുടെ അഞ്ചാം പിറന്നാളിൽ ആണ് നടിയുടെ ഹൃദയസ്പർശിയായ കുറിപ്പ്. ലക്ഷ്മിക്കും ഭർത്താവ് ജയേഷിനും ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് മകൾ ജനിക്കുന്നത്.

ലക്ഷ്മി പ്രിയയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

അമ്മയുടെ കാത്തിരിപ്പിന്, സ്വപ്നത്തിന്, പ്രതീക്ഷയ്ക്ക്, പ്രത്യാശയ്ക്ക് ഇന്ന് അഞ്ചു വയസ്സ് തികയുന്നു. അഞ്ചു വർഷങ്ങൾക്കു മുൻപ് ഒരു തുലാം മാസത്തിൽ വൈകിട്ട് 5.51 ന് ദേവി മൂകാംബികയും ഗുരുവായൂർ കണ്ണനും ചേർന്ന് സമ്മാനിച്ച കണ്മണി.

എല്ലാ നവംബർ 6 തലേന്നും അമ്മ സൂപ്പർ എക്സയിറ്റെഡ് ആയി ഇങ്ങനെ നിന്നെയും നോക്കി ഇരിക്കാറുണ്ട്. എൻഐസി യുവിന്റെ വാതിൽക്കലിൽ നിന്നെ ഒരു നോക്കു കാണാൻ കാത്തു നിന്നപ്പോൾ ആണ് ആദ്യമായി സാനിട്ടൈസറും മാസ്‌കും ഉപയോഗിക്കുന്നത്. ഇന്നതൊക്കെ ജീവിതത്തിന്റെ ഭാഗമായി.

ഞാൻ ആദ്യമായി സ്പർശിച്ച നിന്റെ കാൽപ്പാദങ്ങളിൽ ഇന്നും ആദ്യമായി തൊട്ട അനുഭൂതിയോടെ തൊടുന്നു. നീ എന്നത് എന്തു തരം വികാരമാണ് എന്ന് എനിക്ക് പറഞ്ഞറിയിക്കുവാൻ കഴിയില്ല. പൊന്നുമകൾ ദീർഘായുസ് ആയി ഇരിക്കുക, സന്തോഷവതിയായി ഇരിക്കുക, സൗഭാഗ്യവതിയായി ഇരിക്കുക.

മണ്ണിനെ അറിയുക, മനുഷ്യനെ അറിയുക, നല്ല മനുഷ്യനായി പ്രകൃതി സ്നേഹിയായി നല്ല ഭക്തിയോടെ വളരുക. നാല് പിറന്നാളുകളും ഗംഭീരമായി ആഘോഷിച്ചു. കൊറോണ കാരണം ഈ തവണ ആഘോഷങ്ങൾ ഇല്ല..എല്ലാരും മോളെ അനുഗ്രഹിക്കണം.എന്ന് ലക്ഷ്മി പ്രിയ ഒപ്പ് എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.

ഇതിനോടകം തന്നെ ലക്ഷ്മി പ്രിയയുടെ കുറിപ്പ് വൈറലായി കഴിഞ്ഞു. നിരവധി ആരാധകരാണ് ലക്ഷ്മി പ്രിയയിടെ മകൾക്ക് ആശംസയുമായി എത്തിയിരിക്കുന്നത്.

Advertisement