വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും പന്ത് മോശമാണ്, ധോണിയുടെ റേഞ്ച് വളരെ ഉയരത്തിലുമായിരുന്നു: ഋഷഭ് പന്തിന് ഒരിക്കലും ധോണിയാവാൻ സാധിക്കില്ലെന്ന് ഗംഭീർ

36

മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയ്ക്ക് പകരക്കാരനാകാൻ യുവതാരം റിഷഭ് പന്തിന് ഒരിക്കലും സാധിക്കില്ലെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. അത്തരത്തിലുള്ള വിലയിരുത്തലുകൾ അവസാനിപ്പിക്കണമെന്നും പന്ത് ഒരുപാട് മെച്ചപ്പെടാനുണ്ടെന്നും ഗൗതം ഗംഭീർ പറഞ്ഞയുന്നു. ഇത്തവണത്തെ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമാണ് പന്ത്.

അതേ സമയം ഇന്ത്യക്ക് വേണ്ടി കളിക്കാൻ തുടങ്ങിയ സമയം ധോണിയുടെ റേഞ്ച് ഉയരത്തിലായിരുന്നുവെന്നും ഗംഭീർ പറയുന്നു. ഗൗതം ഗംഭീറിന്റ വാക്കുകൾ ഇങ്ങനെ:

Advertisements

ഋഷഭ് പന്തിനെ എംഎസ് ധോണിയുമായി താരതമ്യപ്പെടുത്തിയുള്ള വിലയിരുത്തലുകൾ മാധ്യമങ്ങൾ അവസാനിപ്പിക്കണം. പന്തിന് ഒരിക്കലും ധോണിയാവാൻ സാധിക്കില്ല. മാധ്യമങ്ങൾ എത്രമാത്രം അക്കാര്യം സംസാരിക്കുന്നുവോ അത്രത്തോളം പന്ത് ആ വഴിയെ കാര്യങ്ങൾ കാണും.

സിക്‌സ് പറത്താൻ അറിയാം എന്നത് കൊണ്ട് മാത്രമാണ് ആളുകൾ പന്തിനെ ധോണിയുമായി താരതമ്യപ്പെടുത്തിയത്. പന്ത് വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും ഒരുപാട് മെച്ചപ്പെടാനുണ്ട് . ബോളർമാർ സ്മാർട്ടായി പന്തെറിഞ്ഞാൽ പന്ത് പ്രയാസപ്പെടുന്നതാണ് പലപ്പോഴും കാണുന്നത്.

അതേസമയം, ഇന്ത്യക്ക് വേണ്ടി കളിക്കാൻ തുടങ്ങിയ സമയം ധോണിയുടെ റേഞ്ച് ഉയരത്തിലായിരുന്നു. അതുകൊണ്ടാണ് പന്തിന് ചുറ്റുമുള്ളവരും മാധ്യമങ്ങളും ധോണിയുമായി പന്തിനെ താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണം എന്നാണ് ഞാൻ പറയുന്നത് എന്ന് ഗംഭീർ വ്യക്തമാക്കുന്നു.

അതേ സമയം ഐപിൽ ഈ സീസണിൽ 12 മത്സരങ്ങളിൽ നിന്ന് 285 റൺസാണ് പന്ത് ആകെ നേടിയിട്ടുള്ളത്. ഒറ്റ അർദ്ധ സെഞ്ച്വറി പോലും ഈ സീസണിൽ താരത്തിന്റെ അക്കൗണ്ടിലില്ല. കീപ്പിങ്ങിലെ പാളിച്ചകളും സീസണിൽ നന്നായി പ്രകടമാണ്. ഇതിനെതിരെ ധാരാളം വിമർശനങ്ങളും ഉയരുന്നുണ്ട്.

Advertisement