പ്രായം 30 കഴിഞ്ഞിട്ടും തെന്നിന്ത്യൻ സിനിമയിലെ കല്യാണം കഴിക്കാത്ത താര സുന്ദരികൾ, കാരണവും ഇങ്ങനെ

3478

പ്രായം മുപ്പത് കഴിഞ്ഞെങ്കിലും അവിവാഹിതരായി തുടരുന്ന നിരവധി താര സുന്ദരികളാണ് തെന്നിന്ത്യൻ സിനിമയിൽ ഉള്ളത്. മലയാളത്തിലും തെലുങികലും തമിഴിലും ഇപ്പോഴും തിളങ്ങിനിൽക്കുന്ന അവരിൽ പ്രശസ്തരായ ചില നടിമാർ ഇവരാണ്.

അനുഷ്‌ക ഷെട്ടി

Advertisements

തമിഴ്, തെലുഗു സിനിമകളിലെ മുൻനിര നായികയാണ് അനുഷ്‌ക. ഇപ്പോൾ 36 വയസുള്ള അവരുടെ യഥാർത്ഥ പേര് സ്വീറ്റി ഷെട്ടി എന്നാണ്. മാംഗ്ലൂരിന് സമീപം പുത്തൂരിൽ 1981ൽ നവംബർ 7ന് ജനനം.

സംവിധായകൻ കൃഷുമായി നേരത്തെ പ്രണയത്തിലായിരുന്ന അവർ ഇപ്പോൾ നടൻ പ്രഭാസുമായി അടുപ്പത്തി ലാണെന്ന് പറയപ്പെടുന്നു. എന്നാൽ ദുബായിലെ ഒരു ബിസിനസ്സുകാരനുമായി താരം പ്രണയത്തിൽ ആണെന്നും ഉടൻ വിവാഹം ഉണ്ടെന്നും ചിസ വാർത്തകൾ പുറത്തു വന്നിരുന്നു.

തൃഷ

ദക്ഷിണേന്ത്യയിലെ ഏറ്റവും സുന്ദരികളായ നടിമാരിൽ ഒരാളാണ് തൃഷ. തമിഴിലെയും തെലുഗുവിലെയും ജനപ്രിയ നടിയായ അവർക്ക് 39 വയസുണ്ട്. 1983 മേയ് 4ന് ചെന്നെയിൽ ജനനം. തെലുഗു നടൻ റാണ ദഗ്ഗുബാട്ടിയുമായി നടി നേരത്തെ പ്രണയത്തിലായിരുന്നു.

ബന്ധം തകർന്നതിന് ശേഷം ചെന്നൈ സ്വദേശിയായ ബിസിനസുകാരൻ വരുൺ മണിയനുമായി തൃഷയുടെ വിവാഹ നിശ്ചയം നടന്നെങ്കിലും നടി പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറി. വിവാഹത്തിന് ശേഷം സിനിമ വിടണമെന്ന് വരുൺ പറഞ്ഞത് കൊണ്ടാണ് ആ ബന്ധം വേണ്ടെന്ന് വച്ചതെന്ന് തൃഷ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Also Read
എന്റെ അഭിനയം കണ്ട് നാഗവല്ലി എന്ന് വരെ എഴുതി വെച്ചു, അഭിനയവുമായി ഒരു ബന്ധവുമില്ലായിരുന്നു, അപ്പന്‍ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് നടി രാധിക പറയുന്നു

ശ്രുതി ഹാസൻ

ഉലക നായകൻ കമൽ ഹാസൻറെ മകളായ ശ്രുതി തമിഴ്, തെലുഗു ഭാഷകളിലെ അഭിനേത്രി കൂടിയാണ്. 36 വയസ്. 1986 ജനുവരി 28ന് ചെന്നെയിൽ ജനനം. പുലി, ഏഴാം അറിവ്, വേതാളം, ഗബ്ബാർ സിംഗ്, സിങ്കം 3 എന്നിവയാണ് പ്രധാന ചിത്രങ്ങൾ.

അഭിനയം തുടങ്ങി അധികം കഴിയുന്നതിന് മുൻപ് തന്നെ പാപ്പരാസികൾ ഈ താരത്തെ വിടാതെ പിന്തുടർന്നിരുന്നു. താരം രഹസ്യമായി വിവാഹം ചെയ്തുവെന്ന തരത്തിൽ വരെ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ അത് താരം നിഷേധിച്ചിരുന്നു.

അനുശ്രീ

ലാൽ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെ അരങ്ങേറി. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി. മമ്മൂട്ടിക്കും മോഹൻലാലിനും എല്ലാം ഒപ്പം അഭിനയിച്ചു.1990 ഒക്ടോബർ 24 ന് കൊല്ലം ജില്ലയിലെ പത്തനാപുരം കമുകുംചേരിയിൽ ജനിച്ച താരത്തിന് ഇപ്പോൾ 32 വയസ്സ്. പ്രണയത്തിന്റെ പേരിൽ പലതവണ ഗോസിപ്പു കോളങ്ങളിൽ എത്തിയിട്ടുണ്ടെങ്കിലും ഒന്നിനും സ്ഥീരികരണം ഉണ്ടായിട്ടില്ല.

ഒരാളെ തന്റെ ജീവിതത്തിലേക്ക് കൂട്ടണം എന്ന് എനിക്ക് തോന്നിയാൽ തീർച്ചയായും തന്റെ സുഹൃത്തുക്കളിൽ ഒരാളെ മാത്രമേ താൻ കൂടെ കൂട്ടൂ എന്നാണ് അനുശ്രീ പറയുന്നത്. സ്‌കൂളിൽ ഒക്കെ പഠിക്കുമ്പോൾ ബ്രേക്ക്അപ്പ് ഒക്കെ ഉണ്ടായിട്ടുണ്ട്. അന്ന് ഇന്നത്തെ പോലെ ചിന്തിക്കാനൊന്നും നമ്മൾ പ്രാപ്തർ അല്ലായിരുന്നല്ലോയെന്നും അനുശ്രീ പറഞ്ഞിരുന്നു.

ഹണി റോസ്

വിയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അരങ്ങേറ്റം. 18 വർഷങ്ങളായി നായികയായും സഹനടിയായും എല്ലാം തിളങ്ങി നിൽക്കുന്ന സൂപ്പർ നടി. സൂപ്പർ താരങ്ങൾക്ക് എല്ലാം നായികയായ താരം. ഇടുക്കി ജില്ലയിലെ മൂലമറ്റത്ത് 1991 സെപ്തംബർ 5 ന് ജനനം. വയസ്സ് 31 കഴിഞ്ഞിട്ടും ഇതുവരേയും വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല.

ചെയ്ത വേഷങ്ങളുടെ പേരിലും ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുടെ പേരിലും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ടെങ്കിലും പ്രണയ ഗോസിപ്പുകളിൽ താരം അധികം ഉൾപ്പെട്ടിട്ടില്ല. പതിനാലാം വയസിലാണ് മണിക്കുട്ടന്റെ നായികയായി ഹണി സിനിമയിൽ എത്തിയത്. എന്നാൽ 2012 ൽ പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രമാണ് താരത്തിന് കരിയർ ബ്രേക്ക് നേടി കൊടുത്തത്.

Also Read
സോഷ്യല്‍മീഡിയയിലൂടെയുള്ള പരിചയം, പിന്നാലെ പ്രണയവും വിവാഹവും, കുടുംബവുമൊത്തുള്ള ചിത്രം പങ്കുവെച്ച് കാന്താര നടന്‍

Advertisement