ലാലേട്ടനും പൃഥിയും പൊളിക്കും, ബ്രോ ഡാഡി സിനിമയിലെ ആ കിടിലൻ സർപ്രൈസ് പുറത്തു വിട്ടു, ആവേശത്തിൽ ആരാധകർ

263

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി യൂത്ത് ഐക്കൺ എന്നറിയപ്പെടുന്ന യുവസൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ഇതിനോടകം തന്നെ ചിത്രീകരണം പൂർത്തിയായ ഈ സിനിമയിൽ നായികയായി എത്തുന്ന മോഹൻലാലിന്റെ ഭാഗ്യജോഡിയായ മീനയാണ്.

ഇപ്പോഴിതാ ഈ ചിത്രത്തിന് വേണ്ടി മോഹൻലാലും പൃഥ്വിരാജ് സുകുമാരനും ചേർന്ന് ഒരു ഗാനം ആലപിച്ചു എന്ന് വാർത്തയാണ് പുറത്തു വരുന്നത് ക്യാൻ ചാനൽ മീഡിയ ആണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. ഡിസംബർ അഞ്ചിന് ആയിരുന്നു ഈ ഗാനം റിക്കോർഡ് ചെയ്തത് എന്നും ഈ പാട്ടിന്റെ സംഗീത സംവിധായകൻ കൂടിയായ ദീപക് ദേവിന്റെ തമ്മനത്തിലുള്ള സ്റ്റുഡിയോയിൽവച്ചായിരുന്നു റിക്കോർഡിംഗ് എന്നും അവർ റിപ്പോർട്ട് ചെയ്യുന്നു.

Advertisements

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ പിന്നണി പാടിയിട്ടുള്ള നായകന്മാരിൽ ഒരാളാണ് മോഹൻലാൽ. അദ്ദേഹം പാടി സൂപ്പർ ഹിറ്റാക്കിയ ഒട്ടേറെ ഗാനങ്ങൾ ഉണ്ട്. താൻ അഭിനയിക്കാത്ത ചിത്രങ്ങളിലും മോഹൻലാൽ പിന്നണി പാടിയിട്ടുണ്ട്. അടുത്തിടെ ഷെയിൻ നിഗം നായകനായ ടി കെ രാജീവ് കുമാർ ചിത്രം ബർമുഡയിലും മോഹൻലാൽ പാടിയിരുന്നു.

Also Read
പ്രസവത്തിന് തൊട്ടു മുൻപാണ് അക്കാര്യം അറിയുന്നത്, താനും സുദർശനയും ജീവിച്ചിരിക്കാൻ കാരണം ഈ ഡോക്ടർമാരാണ്: വെളിപ്പെടുത്തലുമായി സൗഭാഗ്യ വെങ്കിടേഷ്

അതുപോലെ തന്നെ തന്റെ ചിത്രങ്ങളിൽ പലപ്പോഴായി ഗാനമാലപിച്ചിട്ടുള്ള നടനാണ് പൃഥ്വിരാജ് സുകുമാരൻ. അടുത്തിടെ പ്രണവ് മോഹൻലാൽ നായകനായ വിനീത് ശ്രീനിവാസൻ ചിത്രമായ ഹൃദയത്തിലും പൃഥ്വിരാജ് ഗാനം ആലപിച്ചിരുന്നു.

മോഹൻലാൽ തന്നെ നായകനായ ലൂസിഫർ എന്ന ബ്ലോക്കബ്സ്റ്റർ ചിത്രം ഒരുക്കിയാണ് പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ഈ രണ്ടു ചിത്രങ്ങളും നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്.

നവാഗതരായ ശ്രീജിത്ത്, ബിബിൻ എന്നിവർ ചേർന്ന് രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദീപക് ദേവും ക്യാമറ ചലിപ്പിച്ചത് അഭിനന്ദം രാമാനുജനും ആണ്. ഒറ്റിറ്റി റിലീസ് ആയി തീരുമാനിച്ചിരിക്കുന്ന ഈ ചിത്രം എന്ന് പുറത്തു വരും എന്ന് പ്രഖ്യാപിച്ചിട്ടില്ല.

Also Read
ദിലീപ് എനിക്ക് ​മകനെ പോലെയല്ല മകൻ തന്നെയാണ്, ഒരു രൂപ പോലും ഇല്ലാതിരുന്ന സമയത്തെല്ലാം സഹായിച്ചത് ദിലീപ്, ഒരിക്കൽ പോലും തിരിച്ചു ചോദിച്ചിട്ടില്ല: കെപിഎസി ലളിത

മോഹൻലാൽ, പൃഥ്വിരാജ് എന്നിവരെ കൂടാതെ കല്യാണി പ്രിയദർശൻ, മീന, ലാലു അലക്‌സ്, സൗബിൻ ഷാഹിർ, ജഗദീഷ്, കനിഹ, ഉണ്ണി മുകുന്ദൻ എന്നിവരും വേഷമിടുന്ന ബ്രോ ഡാഡിയിൽ മോഹൻലാലും പൃഥ്വിരാജ് സുകുമാരനും അച്ഛനും മകനും ആയാണ് അഭിനയിക്കുന്നത്.

Advertisement