അത് നിന്നിലേക്കാണ് എത്തുന്നത്: പാർവതി വിജയിയെ ചേർത്ത് നിർത്തി റൊമാന്റിക് മൂഡിൽ അരുൺ, വൈറലായി ചിത്രങ്ങൾ

289

വിവിധ സീരിയലുകളിൽ മികച്ച വേഷങ്ങൾ അവതരിപ്പിച്ച് മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് പാർവതി വിജയ്. ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്.

അതേ സമയം അടുത്തിടെയാണ് പാർവതിയുടെ രഹസയ വിവാഹം കഴിഞ്ഞത്. സീരിയൽ പ്രർത്തകനായ അരുണിനെയായിരുന്നു പാർവ്വതി പ്രണയിച്ച് വിവഹം കഴിച്ചത്.അഭിനയം തുടങ്ങിയ ആദ്യ നാളുകളിലാണ് പാർവതി ക്യാമറാമാനായി പ്രവർത്തിച്ചിരുന്ന അരുണിനെ കാണുന്നതും പരിചയപ്പെടുന്നതും. വൈകാതെ ഇവർ പ്രണയത്തിലുമായി.

Advertisements

തുടർന്ന് മൂന്ന് മാസത്തെ പ്രണയത്തിനൊടുവിൽ ഇവർ വിവാഹിതരുമായി. തുടക്കത്തിൽ വീട്ടുകാരുടെ സമ്മതം ലഭിക്കാതിരുന്നതിനെ തുടർന്ന് രഹസ്യമായിട്ടായിരുന്നു വിവാഹം. പ്രശ്നങ്ങൾ അധികം വൈകാതെ പരിഹരിക്കുകയും പാർവതി വീട്ടിലേക്ക് തിരികെ എത്തുകയും ചെയ്തു.

അതേ സമയം പ്രുഖ സീരിയൽ നടി മൃദുല വിജയിയുടെ അനുജത്തിയായ പാർവതി, ചേച്ചിയുടെ പാത പിന്തുടർന്ന് സീരിയലിൽ എത്തുകയായിരുന്നു. കുടുംബവിളക്കിലെ ശീതൾ എന്ന കഥാപാത്രത്തെ മാത്രമേ അവതരിപ്പിച്ചുള്ളൂ എങ്കിലും കുറഞ്ഞ കാലം കൊണ്ട് പാർവതി ഏറെ ശ്രദ്ധിക്കപ്പെട്ടു.

കഴിഞ്ഞ ജിവസം പാർവതിയുടെ സഹോദരിയും നടിയുമായി മൃദുലയുടെ വിവാഹ നിശ്ചയിൽ തിളങ്ങിയത് പാർവതിയും ഭർത്താവന് അരുണും ആയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയകളിലൂടെ അരുൺ പങ്കുവെച്ച ഫോട്ടോ ശ്രദ്ധേയമായി. പാർവതിയെ ചേർത്ത് നിർത്തി പ്രണയാതുരമായി നിൽക്കുന്ന ചിത്രമാണ് അരുൺ പങ്കുവെച്ചത്.

ഞാൻ എന്റെ ഹൃദയത്തെ പിന്തുടരുമ്പോൾ അത് നിന്നിലേക്കാണ് എത്തുന്നത്’ എന്നാണ് താരം ഇതിന് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. ലവ് യൂ മൈ ബേബി എന്ന് പാർവതി അരുണിന്റെ പോസ്റ്റിന് കമന്റും ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിന് താഴെ താരമ്ബതികൾക്ക് ആശംസ അറിയിക്കുന്നത്.

മാത്രമല്ല പാർവതിയോട് അഭിനയത്തിലേക്ക് തിരികെ വരണമെന്നുള്ള അപേക്ഷകളും ഒരു സൈഡിലുണ്ട്. താൽപര്യത്തോടെയല്ല താൻ അഭിനയിക്കാൻ വന്നതെന്നും ഇനി അഭിനയിക്കുന്നില്ലെന്നും വിവാഹശേഷം പാർവതി പറഞ്ഞിരുന്നു. മുടങ്ങി പോയ പഠനം വീണ്ടും തുടരണമെന്നതാണ് തന്റെ ആഗ്രഹമെന്നും നടി നേരത്തെ വ്യക്തമാക്കിയിരുന്നു.

Advertisement