ഷഫ്‌നയെ കെട്ടുമ്പോൾ എനിക്ക് 24 വയസ്സായിരുന്നു, വലിയ പ്രശ്നങ്ങളാണ് പിന്നീട് ഉണ്ടായത്: നടിയുമായുള്ള പ്രണയ വിവാഹത്തെകുറിച്ച് സാന്ത്വനത്തിലെ ശിവൻ

27638

ബാലതാരമായി സിനമയിലെത്തി പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് ഷഫ്‌ന. 1998 ൽ ചിന്തവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ എത്തിയ ഷഫ്‌നയെ കൊച്ചുകുട്ടി ആയിരുന്നപ്പോൾ മുതൽ ഷഫ്‌നയെ പ്രേക്ഷകർക്ക് അറിയാം.

2007 ൽ പുറത്തിറങ്ങിയ കഥപറയുമ്പോൾ എന്ന ചിത്രത്തിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ശ്രീനിവാസന്റെ മകളായിട്ടായിരുന്നു ഷഫ്‌ന ചിത്രത്തിൽ എത്തിയത്. ഷഫ്‌നയുടെ യഥാർഥ ജീവിതവും പ്രണയവിവാഹവും ഒരു റൊമാന്റിക് സിനിമപോലെയായിരുന്നു. താൻ നായികയായ പ്ലസ്ടു എന്ന സിനിമയിൽ അഭിനയിച്ച സജിൻ ടിപിയെ ആയിരുന്നു ഷഫ്‌ന കല്യാണം കഴിച്ചത്.

Advertisements

2013 ലായിരുന്നു ഷഫ്‌നയുടേയും സജിന്റേയും വിവാഹം. ഇപ്പോളിതാ വിവാഹത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം. വാക്കുകൾ ഇങ്ങനെ, ഷഫ്‌നയുമായുള്ള വിവാഹം ചെറിയ പ്രശ്നമൊന്നുമല്ലായിരുന്നു.
വലിയ പ്രതിസന്ധികളായിരുന്നു.

അതിനെ മറികടന്നത് എങ്ങനെയാണ് എന്ന് ചോദിച്ചാൽ, അതൊക്കെ കാലം മായിച്ചു കളയും എന്ന് പറയും പോലെ എല്ലാം സോൾവ് ആയി കൊണ്ടിരിക്കുകയാണ്. വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ എനിക്ക് പ്രായം 24 ആയിരുന്നു. ഷഫ്‌നയും തീരെ ചെറിയ പ്രായം.

എന്റെ വീട്ടിൽ പൂർണ്ണ പിന്തുണ ആയിരുന്നു. പിന്നെ ഒന്ന് രണ്ടു വർഷം കഴിഞ്ഞതോടെയാണ് പലതും സോൾവ് ആകുന്നത്. ഞാൻ പൂർണ്ണ തൃപ്തൻ ആണ്. ഞാൻ ഒന്ന് നോക്കിയാൽ തന്നെ ഷഫ്നയ്ക്ക് എല്ലാ കാര്യങ്ങളും മനസിലാകും. എന്റെ മുഖം കണ്ടാൽ, എനിക്ക് എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ അവൾക്കത് മനസിലാകും.

ഞാൻ ഒന്നും ചെയ്യേണ്ടതില്ല. എല്ലാം അവൾ എനിക്ക് വേണ്ടി ചെയ്തു വച്ചിട്ടുണ്ടാകും. ശരിക്കും ഞങ്ങൾ കൂട്ടുകാരെ പോലെയാണ്. ഒരുമിച്ചു യാത്രകൾ പോകാറുണ്ട്. എല്ലാത്തിനും എന്റെ ഒപ്പം നിൽക്കുന്ന ഒരു നല്ല സുഹൃത്ത് കൂടിയാണ് എന്റെ ഭാര്യ.

അതേ സമയം ഇപ്പോൾ മിനിസ്‌ക്രീനിലേക്കും അരങ്ങേറിയിരിക്കുകയാണ് സജിൻ. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പര സാന്ത്വനത്തിലെ ശിവൻ എന്ന ശക്തമായ കഥാപാത്രത്തിലൂടെ സജീൻ മിനി സ്‌ക്രീനിൽ തിളങ്ങുകയാണ് ഇപ്പോൾ.

Advertisement