Home Entertainment Celebrities

മൂന്നാർ ഹണിമൂണിന് പറ്റിയ സ്ഥലമാണെന്ന് സീമ വിനീത്, കല്യാണം കഴിഞ്ഞോയെന്ന് ആരാധകർ

409

മലയാളികൾക്ക് മേക്കപ്പ് ആർട്ടിസ്റ്റ്, ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ്, തുടങ്ങി വിവധ മേഖലകളിലൂടെ സുപരിചിതയായ വ്യക്തിയാണ് സീമ വിനീത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സീമ വിനീത് തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

സീമ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വളരെ വേഗം വൈറലാകാറുണ്ട്. കട്ടപ്പനയിലെ കല്യാണനിച്ഛയം കൂടിട്ടു വരാം എന്ന ക്യാപ്ഷ്യനോടെ കുറച്ചുദിവസങ്ങൾ മുൻപ് സീമ പങ്കുവെച്ച ചിത്രങ്ങൾ വൈറലായിട്ടുണ്ട്. ഒപ്പം ഒരു ലൈവ് വീഡിയോയും സീമ പങ്ക് വച്ചിരുന്നു.

Advertisements

എന്റെ കൂടെ ഉള്ളത് ആരാണ് എന്ന് എല്ലാവരും ചോദിക്കുന്നു. അത് എന്റെ സുഹൃത്താണ് എന്നും സീമ പറയുന്നു. വിവാഹശേഷം ഹണിമൂണിന് പറ്റിയ സ്ഥലം ആണ് മൂന്നാർ എന്നും ലൈവ് വീഡിയോയിലൂടെ സീമ പറയുന്നുണ്ട്. സീമയുടെ വിവാഹ സങ്കൽപ്പത്തിൽ പറ്റിയ ആളെ കണ്ടെത്തിയോ എന്ന ചോദ്യങ്ങളുമായിട്ടാണ് സീമയുടെ അടുത്ത് ആരാധകർ എത്തിയത്.

ഒപ്പം ഉപദേശങ്ങളും സീമക്ക് നൽകുന്നുണ്ട്. ഉപദേശങ്ങൾ മാത്രമല്ല ഇരുവർക്കും ആശംസകളും പങ്കിടുന്നുണ്ട്. എന്തായാലും ഇരുവരും തമ്മിൽ നടത്തിയ മൂന്നാർ ട്രിപ്പിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആവുകയാണ്. അടുത്തിടെ ഭാവിവരനെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു.

എന്റെ ഭാവി വരന് സ്വന്തമായി വരുമാനം ഉണ്ടായിരിക്കണം. അല്ലാതെ എന്റെ പേഴ്‌സിന്റെ വലിപ്പം കണ്ട് വരുന്ന വ്യക്തി ആകരുത് എന്റെ ഭർത്താവ്. ഞാൻ വിവാഹം കഴിക്കുന്ന ആൾ എന്റെ ജീവിതാവസാനം വരെ എന്റെ ഒപ്പം ഉണ്ടാകണം.

എന്റെ അമ്മയെ സ്‌നേഹിക്കണം. വിവാഹം ഒരു ഉടമ്ബടി ആയി കാണുന്ന വ്യക്തിയും, അല്ലാതെ നമ്മുടെ കുറവുകളെ മനസ്സിലാക്കി മാത്രം ജീവിതത്തിൽ വന്നു പോകുന്ന ആൾ ആയിരിക്കരുതെന്നും ആയിരുന്നു സീമയുടെ വിവാഹ സങ്കല്പം.

Advertisement