കോളജിൽ പഠിക്കുമ്പോൾ അത്തരം കാര്യങ്ങൾ ഒരു പാട് ചെയ്തിട്ടുണ്ട്, പോലീസ് പിടിച്ചിട്ടുമുണ്ട്, വെളിപ്പെടുത്തലുമായി നടി ലെന

259

24 ഓളം വർഷങ്ങളായി ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടി ലെന. നായികയായി എത്തി പിന്നീട് സഹനടി ആയും അമ്മ വേഷത്തിലും ഒക്കെ തിളങ്ങുകയാണ് നടി ഇപ്പോൾ. നാടൻ വേഷങ്ങളിലും മോഡേൺ ലുക്കിലും ഒരുപോലെ തിളങ്ങുന്ന നടി ഇന്ന് മലയാള സിനിമയുടെ അവിഭാജ്യഘടകണ ആണ്.

മലയാളത്തിലെ ചുരുക്കം ചില ബോൾഡ് നായികമാരിൽ മുൻ പന്തിയിൽ നിൽക്കുന്ന നടിയാണ് ലെന. സ്‌നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ചെത്തിയ ലെന ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞു. ഏത് പ്രായത്തിലുള്ള വേഷവും വളരെ തന്മയത്വത്തോടെ അഭിനയിച്ച് പ്രതിഫലിപ്പിക്കാൻ കഴിയുന്ന അത്യപൂർവ്വം മലയാളി നടിമാരിൽ ഒരാൾ കൂടിയാണ് ലെന.

Advertisements

ഇപ്പോഴിതാ കോളേജിൽ പഠിക്കുന്ന കാലത്ത് താൻ ഇല്ലീഗൽ ആയ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ലെന. പരീക്ഷ എഴുതാൻ ഇരിക്കുമ്പോൾ എല്ലാവർക്കും പേപ്പർ കാണിച്ചു കൊടുക്കും. ലൈസൻസ് ഇല്ലാതെ വണ്ടി ഓടിച്ചതു കൊണ്ട് പൊലീസ് പിടിച്ചിട്ടുണ്ട് എന്നൊക്കെയാണ് ലെന പറയുന്നത്.

Also Read
അന്ന് ആരും കാണാതെ വിഷ്ണുവേട്ടനോട് സംസാരിച്ചത് വീട്ടിലെ ലാന്‍ന്റ്‌ഫോണിലൂടെ, കത്തുകളും കൈമാറിയിരുന്നു., പ്രണയകാലം വെളിപ്പെടുത്തി അനുസിത്താര

റാങ്ക് ഹോൾഡർ ആണെങ്കിലും പരീക്ഷ എഴുതുന്നതിൽ ചീറ്റ് ചെയ്തിട്ടുണ്ട്. എല്ലാവർക്കും പരീക്ഷ പേപ്പർ കാണിച്ച് കൊടുക്കുമായിരുന്നു. അങ്ങനെ ചെയ്യുന്നതിനാൽ തനിക്ക് കുട്ടികൾ മിഠായി ഓഫർ ചെയ്യുമായിരുന്നു. കോളേജിൽ പഠിക്കുന്ന കാലത്ത് ഇല്ലീഗലായ കാര്യങ്ങൾ ചെയ്തിട്ടുണ്ട്.

ഒരിക്കൽ ലേണേഴ്‌സും ലൈസൻസും ഇല്ലാതെ വണ്ടി ഓടിച്ചതിന് പൊലീസ് പിടിച്ചു. പരീക്ഷയ്ക്ക് പോകുകയാണെന്ന് പറഞ്ഞതോടെ വൈകുന്നേരം വണ്ടി ഹാജരാക്കാൻ പൊലീസ് പറഞ്ഞു. പൊലീസ് പിടിച്ച കാര്യം വീട്ടിൽ കാര്യം പറഞ്ഞു. സ്റ്റേഷൻ എന്ന് കേട്ടപ്പോൾ അമ്മ ആദ്യം വിചാരിച്ചത് റെയിൽവേ സ്റ്റേഷൻ ആണ് എന്നായിരുന്നു.

പൊലീസ് സ്റ്റേഷനാണെന്ന് മനസിലാക്കിയപ്പോൾ ധാരാളം ചീത്ത വിളി കേട്ടു എന്നാണ് ഒരു അഭിമുഖത്തിൽ ലെന പറയുന്നത്. അതേസമയം, എന്നാലും ന്റളിയാ എന്ന സിനിമയാണ് ലെനയുടെതായി എത്തിയ പുതിയ റിലീസ്. ദ ഹോപ്, വനിത, ബാന്ദ്ര, ഒരു രാത്രി ഒരു പകൽ, നാൻസി റാണി, ഓ മൈ ഡാർലിംഗ്, ഖാലി പേഴ്സ് ഓഫ് ബില്യനയേർസ് തുടങ്ങി നിരവധി സിനിമകളാണ് താരത്തിന്റെതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്.

Also Read
ഈ മൂന്നുകാര്യങ്ങളോടാണ് പൃഥ്വിക്ക് താത്പര്യം, എത്ര വാങ്ങിയാലും മതിയാവില്ല, മകന്റെ ഇഷ്ടങ്ങളെക്കുറിച്ച് മല്ലിക സുകുമാരന്‍ പറയുന്നു

Advertisement