ഇപ്പോഴത്തെ ജനറേഷന്റെ ആളല്ല മാധവൻ കുട്ടി: ഹിറ്റ്ലറിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് വെളിപ്പെടുത്തലുമായി സിദ്ദിഖ്

103

സിദ്ദീഖ്‌ലാൽ സംവിധാന ജോഡി പിരഞ്ഞതിന് ശേഷം സിദ്ധീഖ് തനിച്ച് സംവിധാനം ചെയ്ത് സൂപ്പർഹിറ്റാക്കിയ ചിത്രമാണ് ഹിറ്റ്‌ലർ. മലയാളത്തിന്റെ മെഗാസാറ്റാർ മമ്മൂട്ടിയുടെ എവർഗ്രീൻ ഹിറ്റ്ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഹിറ്റ്‌ലറിന്റെ സ്ഥാനം.

1996 ൽ സിദ്ദിഖ് രചനയും സംവിധാനവും ചെയ്ത ചിത്രം വൻ വിജയമായിരുന്നു നേടിയെടുത്തത്. മമ്മൂട്ടിക്ക് ഒപ്പം വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് അധികം ആർക്കുമാറിയാത്ത കഥ പങ്കുവെച്ച് സംവിധായകൻ സിദ്ദിഖ് രംഗത്തെത്തിയിരിക്കുകയാണ്.

വനിത മാസികയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടി അഡ്വാൻസ് പോലും വാങ്ങാത ചെയ്ത ചിത്രമായിരുന്നു ഹിറ്റ്‌ലർ എന്നാണ സംവിധായകൻ പറയുന്നത്.

സിദ്ദിഖിന്റെ വാക്കുകൾ ഇങ്ങനെ:

മമ്മുക്ക അഡ്വാൻസ് പോലും വാങ്ങാതെ അഭിനയിച്ച സിനിമയാണ് ഹിറ്റ്‌ലർ. പടം റിലീസായി കഴിഞ്ഞാണ് മമ്മുക്കയും മുകേഷുമൊക്കെ പ്രതിഫലം വാങ്ങിയത്. മറ്റു പല ഭാഷകളിലേക്കും ഹിറ്റ്‌ലർ റീമേക്ക് ചെയ്തു. തെലുങ്കിൽ ചിരഞ്ജീവിയും, തമിഴിൽ സത്യരാജും, ഹിന്ദിയിൽ സുനിൽ ഷെട്ടിയുമായിരുന്നു നായകന്മാർ.

ചിരഞ്ജീവി ഇടവേളയ്ക്ക് ശേഷം ചെയ്ത ചിത്രമായിരുന്നു വലിയ ഹിറ്റുമായിരുന്നു. പക്ഷേ മമ്മുക്കയുടെ ഹിറ്റ്‌ലറാണ് എനിക്കിഷ്ടം. പ്രേക്ഷകർക്കും അങ്ങനെയായിരിക്കും എന്ന് ഉറപ്പാണ്. ഇപ്പോഴും മലയാളികളുടെ മനസ്സിൽ ഹിറ്റ്‌ലർ എന്ന കഥാപാത്രമുണ്ട്.

രണ്ടാം ഭാഗത്തെക്കുറിച്ച് ഈ അടുത്തകാലത്തും ഞാൻ ചിന്തിച്ചു. പക്ഷേ ഇപ്പോഴത്തെ ജനറേഷന്റെ ആളല്ല മാധവൻ കുട്ടി. അയാളുടെ ജീവിതം അവർക്ക് മനസിലാകണമെന്നില്ല. അതിനാൽ എത്രത്തോളം അതിനൊരു വിജയ സാധ്യതയുണ്ടെന്ന സംശയമുണ്ട്.

തൽക്കാലം വേണ്ട എന്ന തീരുമാനത്തിലാണ്. ബാക്കിയൊക്കെ വരുന്നത് പോലെയെന്നും സംവിധായകൻ പറഞ്ഞു. മമ്മൂട്ടി മുകേഷ്, ശോഭന, സായി കുമാർ, ജഗദീഷ് വാണി വിശ്വനാഥ്, ശോഭന, ചിപ്പി, എംജി സോമൻ, ഇന്നസെന്റ് എന്നിങ്ങനെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്.

ശോഭനയായിരുന്നു മമ്മൂട്ടിയുടെ നായികയായി എത്തിയത്. സിനിമ പോലെ തന്നെ ഗാനങ്ങളും പരേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും ഈ ഗാനങ്ങൾ പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്.