Home Entertainment

ഇതിനു കാരണം യുവ ആണെന്ന് മൃദുല വിജയ്: വിവാഹശേഷം യുവ വെച്ചിരിക്കുന്ന നിബന്ധനകളെ കുറിച്ചും വെളിപ്പെടുത്തൽ

130

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിഗ്‌സ്‌ക്രീൻ മിനി സ്‌ക്രീൻ നായികയായി മൃദുല വിജയ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ചർച്ചയായത് താരം വിവാഹിതയാകുന്നു എന്ന വാർത്തകളായിരുന്നു.

മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ പൂവിലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ യുവ കൃഷ്ണയാണ് മൃദുലയെ വിവാഹം കഴിക്കാൻ പോകുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്ത് വെച്ച് നടന്നിരുന്നു.

Advertisements

ഇതിന്റെ ചിത്രങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. രണ്ടുപേരും ഒരു മേഖലയിൽ പ്രവർത്തിക്കുന്നവർ ആയതിനാൽ തന്നെ ഇരുവരും പ്രണയവിവാഹം ആണോ എന്ന് ആരാധകർക്ക് സംശയമുണ്ട്. പലരും ഇത് തുറന്ന് ചോദിക്കുകയും ചെയ്തിരുന്നു.

എന്നാൽ മൃദുല തന്നെ ഇതിനുള്ള മറുപടിയുമായി എത്തിയിരുന്നു.പ്രമുഖ സീരിയൽ നടി രേഖാ രതീഷ് വഴി വന്ന വിവാഹാലോചനയാണ് ഇതെന്നും അല്ലാതെ ഇതൊരു ലവ് മാര്യേജ് അല്ലായെന്നും മൃദുല പറഞ്ഞിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂവിൽ യുവയുടെ അമ്മവേഷമാണ് രേഖയ്ക്ക്. പൂക്കാലം വരവായി എന്ന സീരിയലിൽ രേഖയാണ് മൃദുലയുടെ അമ്മവേഷവും ചെയ്യുന്നത്.

രണ്ടു പേരുമായും രേഖയ്ക്ക് ഏകദേശം രണ്ടുവർഷമായി സൗഹൃദം ഉണ്ട്. ഇരുവരുടെയും ഇഷ്ട്ടാ നിഷ്ടങ്ങളും രേഖയ്ക്ക് നന്നായി അറിയാം. ഇരുവർക്കും വിവാഹം നോക്കിയ സമയത്ത് ഇങ്ങനെയൊരു ആലോചനയെ കുറിച്ച് ചിന്തിച്ചുകൂടെ എന്ന് രേഖയാണ് ആദ്യം പറഞ്ഞത്.

അങ്ങനെയാണ് ഈ ആലോചനയെ കുറിച്ച് വീട്ടുകാർ ചിന്തിച്ചതും ഉറപ്പിച്ചതും എന്നാണു മൃദുല പറഞ്ഞത്.
അതിനുശേഷം ഇരുവരെയും ഒന്നിച്ച് നിരവധി അഭിമുഖങ്ങളിലും ഷോകളിലും പങ്കെടുത്തിരുന്നു. മൃദുല സ്റ്റാർ മാജിക്കിൽ സജീവമായി നിലനിന്നിരുന്ന താരം ആയിരുന്നു.

അതുകൊണ്ട് തന്നെ സ്റ്റാർ മാജിക് വേദിയിലേക്ക് യുവയെയും മൃദുലയും ഒന്നിച്ചു കൊണ്ടുവന്നു കൂടെ എന്ന് നിരവധിതവണ ആരാധകർ ചോദിക്കുകയുണ്ടായി. അങ്ങനെ ഇരുവരും ഒന്നിച്ച് എത്തിയിരുന്നു. അവിടെ എത്തിയപ്പോൾ യുവയുടെ നിർദ്ദേശ പ്രകാരമാണ് താൻ ചുരിദാർ ധരിച്ച് വന്നതെന്നും ഈ മാറ്റത്തിന് കാരണം യുവ ആണെന്നുമാണ് മൃദുല പറയുന്നത്.

വിവാഹ ശേഷം വരുന്ന ജീവിതത്തിലെ നിബന്ധനകൾ എന്തൊക്കെയാണ് എന്ന സ്റ്റാർ മാജിക് അവതാരിക ലക്ഷ്മിയുടെ ചോദ്യത്തിന് ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ തുടർന്നുപോകാൻ തനിക്ക് സ്വാതന്ത്ര്യം ഉണ്ടെന്നാണ് യുവ മറുപടി പറഞ്ഞത്.

Advertisement