എനിക്കും ചേച്ചിക്കും സുജീഷ് ആണ് ടാറ്റൂ ചെയ്ത് തന്നത്: അറസ്റ്റിലായ സുജീഷിനെ കുറിച്ച് വെളിപ്പെടുത്തലുമായി അമൃത സുരേഷിന്റെ സഹോദരി അഭിരാമി

150

കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്റ്റ് സുജീഷ് മീടു ആരോപണത്തെ തുടർന്ന് അറസ്റ്റിലായതിനെ കുറിച്ച് പ്രതികരിച്ച് അമൃത സുരേഷിന്റെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷ് രംഗത്ത്. തനിക്കും ടാറ്റൂ ചെയ്തത് സുജീഷ് ആണെന്നും അദ്ദേഹത്തിന്റെ മികവ് കണ്ട് പല പെൺകുട്ടികൾക്കും ഇൻക്ഫക്റ്റഡ് സ്റ്റുഡിയോ താൻ ശുപാർശ ചെയ്തിട്ടുണ്ടെന്നും അഭിരാമി വെളിപ്പെടുത്തി.

അഭിരാമിയുടെ വാക്കുകൾ ഇങ്ങനെ:

Advertisements

ഇൻക്‌ഫെക്റ്റഡ് ടാറ്റു സ്റ്റുഡിയോയെ കുറിച്ചുള്ള വാർത്തയും പിന്നാലെ ഓരോരുത്തരുടെയും അനുഭവങ്ങളെ കുറിച്ചുമുള്ള വാർത്തകൾ കാണുന്നതും അടുത്തിടെയാണ്. ആ വാർത്ത ഞെട്ടലുണ്ടാക്കി. ഞാനും എന്റെ സഹോദരി അമൃതയും അവിടെ നിന്നുമാണ് ടാറ്റൂ ചെയ്തത്. ഒരുപാട് പേർക്ക് ആ സ്റ്റുഡിയോ നിർദേശിച്ചിട്ടുമുണ്ട്.

വാർത്ത വന്ന ശേഷം ഒരുപാട് പെൺകുട്ടികൾ ഇതിനെ കുറിച്ച് ചോദിച്ചു. സുജീഷിൽ നിന്നും വ്യക്തിപരമായ അനുഭവങ്ങൾ ഉണ്ടായിട്ടില്ല. എന്നിരുന്നാലും ഈ ആരോപണത്തെ ഗൗരവമായി തന്നെ കാണുന്നു എന്നും ആയിരുന്നു അഭിരാമി സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ വ്യക്തമാക്കിയത്.

Also Read
സാന്ത്വനം സിനിമയായാൽ ബാലനും ദേവിയുമായി മമ്മൂട്ടിയും ഗീതയും, സഹോദരങ്ങളായി യുവതാരങ്ങളും : വൈറലായി കാസ്റ്റിംഗ്

ഓരോ പെൺകുട്ടിയും ലൈം ഗി കാ തി ക്ര മ ങ്ങൾക്ക് എതിരെ ധൈര്യപൂർവം പ്രതികരിക്കേണ്ടതും അത്തരം കൃത്യങ്ങളെ ചെറുത്തു നിൽക്കേണ്ടതും എങ്ങനെയെന്നും അഭിരാമി ഡിയോയിൽ പറയുന്നുണ്ട്. ഇക്കാലത്ത് പെൺകുട്ടികൾ പെപ്പർസ്പ്രേ കയ്യിൽ കരുതേണ്ടത് അത്യാവശ്യമാണെന്നും ഗായിക പറയുന്നു.

ലൈം ഗി കാ തി ക്ര മം നേരിടേണ്ടി വന്നാൽ ആ സമയത്ത് ചിലപ്പോൾ പ്രതികരിക്കാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ ഒരിക്കലും അതു മറച്ചു വയ്ക്കുകയോ നിസാരമായി കാണുകയോ ചെയ്യരുതെന്നും അഭിരാമി വീഡിയോയിൽ പറഞ്ഞു.

Also Read
അന്നപൂർണ്ണ! കമലയ്ക്ക് മൂകാംബികയിൽ ചോറൂണ് ; മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് അശ്വതി

അതേ സമയം, പെരുമ്പാവൂരിൽ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ, ശനിയാഴ്ച്ച രാത്രിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുജീഷിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്, പ്രതി സുഹൃത്തിന്റെ വീട്ടിലുണ്ടെന്ന് ചേരാനെല്ലൂർ പൊലീസിന് വിവരം ലഭിച്ചത്.

ഇവിടെ എത്തിയായിരുന്നു അറസ്റ്റ്. ഓടി രക്ഷപ്പെടാൻ പ്രതി ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. ടാറ്റൂ ചെയ്യാനായി പാർലറിലെത്തിയ തന്നെ സൂചിമുനയിൽ നിർത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഇതിന് പിന്നാലെ, കൂടുതൽ പേർ സമാനമായ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് എത്തുകയായിരുന്നു.

Advertisement