അന്ന് സുരേഷ് ഗോപി തോളിൽ തട്ടിയിട്ടും മൈൻഡ് ചെയ്യാതെ മമ്മൂട്ടി; പിന്നീട് മേനകയുടെ മകളുടെ വിവാഹത്തിന് എത്തിയപ്പോൾ സംഭവിച്ചത് ഇങ്ങനെ, മമ്മൂട്ടി സുരേഷ് ഗോപി പിണക്കത്തിന് പിന്നിലെ കഥ

14353

മലയാള സിനിമാ ആരാധകരടെ പ്രിയപ്പെട്ട മെഗാസ്റ്റാർ ആണ് മമ്മൂട്ടി. അതു പോലെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സൂപ്പർ താരവും ബിജെപി നേതാവും ആയി സുരേഷ് ഗോപി. ഒരുകാലത്ത് വളരെ അധികം ആത്മബന്ധം പുലർത്തിയിരുന്ന താരങ്ങൾ ആയിരുന്നു മമ്മൂട്ടിയും സുരേഷ് ഗോപിയും.

എന്നാൽ ഇടയ്ക്ക് ഇരുവരും തമ്മിൽ പിണക്കത്തിൽ ആയിരുന്നു. മമ്മൂട്ടി സുരേഷ് ഗോപി പിണക്കത്തെക്കുറിച്ച് പറയുന്നവർ പപ്പയുടെ സ്വന്തം അപ്പൂസ് ഷൂട്ടിംഗിനിടയിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ചും പറഞ്ഞിരുന്നു. സിനിമയ്ക്ക് ഇടയിൽ സുരേഷ് ഗോപിക്ക് വീട്ടിലേക്ക് പോവേണ്ടി വന്നിരുന്നു. മദ്രാസിലേക്ക് പോവുന്ന മമ്മൂട്ടി അദ്ദേഹത്തെ വീട്ടിൽ ഇറക്കാമെന്ന് ഏറ്റിരുന്നു.

Advertisements

ഇതിനാൽ പ്രൊഡക്ഷനിൽ നിന്നും വേറെ അറേഞ്ച്‌മെൻസൊന്നും ചെയ്തിരുന്നില്ല. കാറിൽ പോവുന്നതിനിടയിൽ സുരേഷ് ഗോപിക്ക് മമ്മൂട്ടിയുടെ അമിത വേഗത ഇഷ്ടമായില്ലെന്നും ഇതേക്കുറിച്ച് പറഞ്ഞപ്പോൾ പാതിവഴിയിൽ ഇറക്കിവിടുകയും ചെയ്തുവെന്നാണ് കഥ.

Also Read
ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ മതി നായികയാക്കാം എന്നാണ് അവര് പറഞ്ഞത്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി വരദ

മമ്മൂക്കയ്ക്ക് വാഹനങ്ങളോടുളള പ്രിയം ആരാധകർക്ക് അറിയാമെങ്കിലും ഈ കഥയിൽ എത്രത്തോളം സത്യമുണ്ടെന്ന് ഇപ്പോഴും വ്യക്തമല്ല. മമ്മൂട്ടിയും സുരേഷ് ഗോപിയും സഹോദരങ്ങളെപ്പോലെ കഴിഞ്ഞിരുന്നവരാണ്. സുരേഷിന്റെ എല്ലാ കാര്യങ്ങളിലും മമ്മൂട്ടി ജേഷ്ഠനെ പോലെ ഇടപെട്ടിരുന്നു. താരത്തിനും അത് ഇഷ്ടമായിരുന്നു.

ശാസ്തമംഗലത്തെ വീട് പണിക്കിടയിൽ പല കാര്യങ്ങളെക്കുറിച്ചും മമ്മൂട്ടി തന്റെ നിർദേശം പറഞ്ഞിരുന്നു. അതനുസരിച്ച് സുരേഷ് ഗോപി മാറ്റങ്ങളും വരുത്തിയിരുന്നുവന്നൊണ് പറയപ്പെടുന്നത്. മമ്മൂട്ടിയും സുരേഷ് ഗോപിയും ദേശീയ പുരസ്‌കാരത്തിനായി ഒരുമിച്ച് മത്സരിച്ചതും അന്ന് ജേതാവായത് സുരേഷ് ഗോപിയായിരുന്നു.

ആ സമയത്തും ഇരുവരും പിണക്കത്തിൽ ആയിരുന്നുവത്രേ. ഭൂതക്കണ്ണാടിയും കളിയാട്ടവും മത്സരിച്ചപ്പോൾ മികച്ച നടനായത് സുരേഷ് ഗോപി ആയിരുന്നു. ഇത് നേരിട്ട് പറയാനായി മമ്മൂട്ടിക്ക് അരികിലേക്ക് താരം എത്തിയെങ്കിലും അദ്ദേഹത്തെ മൈൻഡ് ചെയ്തിരുന്നില്ല അത്രേ. ഇത് താരത്തെ വല്ലാതെ വേദനിപ്പിച്ച സംഭവമാണെന്നായിരുന്നു അടുത്ത സുഹൃത്തുക്കൾ മുൻപ് പറഞ്ഞത്.

മമ്മൂട്ടിയും സുരേഷ് ഗോപിയും തമ്മിലുള്ള ചേർച്ച കുറവ് വലിയ ചർച്ചയായി മാറിയ സന്ദർഭങ്ങളിൽ ഒന്നായിരുന്നു മുൻകാല നടൻ രതീഷിന്റെ മകളുടെ വിവാഹവേള. സുരേഷ് ഗോപി ആയിരുന്നു മുന്നിൽ നിന്ന് ആവിവാഹം നടത്തിയത്.

രതീഷിന്റെ മ ര ണത്തിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യയേയും മക്കളേയും സഹായിക്കാനും താരം മുന്നിലുണ്ടായിരുന്നു. എന്നാൽ വിവാഹ വേദിയിലിരുന്ന മമ്മൂട്ടിയുടെ തോളിൽ സുരേഷ് ഗോപി വന്ന് തട്ടിയിട്ടും മമ്മൂട്ടി ഗൗനിച്ചില്ല. ആ വീഡിയോ ആകട്ടെ വൈറലായി മാറുകയും ചെയ്തിരുന്നു.

സുരേഷ് കുമാറിന്റെയും മേനകയുടേയും മകളായ രേവതിയുടെ വിവാഹത്തിന് ഇടയിലായിരുന്നു ഇരുവരും വീണ്ടും പിണക്കം മറന്നത്. രാഷ്ട്രീയ ചിന്താഗതികളുമായി ബന്ധപ്പെട്ടാണ് ഇരുവരും ഇടഞ്ഞതെന്ന റിപ്പോർട്ടുകളും അന്ന് പ്രചരിച്ചിരുന്നു.

രേവതിയുടെ വിവാഹത്തിന് എത്തിയ ഇരുവരും കെട്ടിപ്പിടിച്ച് ഞങ്ങളുടെ പിണക്കങ്ങൾ അവസാനിച്ചുവെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇവർ ഊഷ്മളമായ ബന്ധമാണ് നിലനിർത്തുന്നതെന്നും ആരാധകർ കണ്ടെത്തിയിരുന്നു.

നടി ഭാമയുടെ വിവാഹത്തിന് എത്തിയ ഇവർ ചിരിച്ചതും സൗഹൃദം പങ്കിട്ടതുമാണ് ഇതിന് ആധാരമായത്. പിന്നീട് അമ്മയുടെ മീറ്റിങ്ങിന് സുരേഷ് ഗോപി എത്തിയതും മമ്മൂട്ടിയുമായി സമയം ചിലവിട്ടതും എല്ലാം ഇവർ തമ്മിലുള്ള പ്രശ്‌നങ്ങൾ എല്ലാം അവസാനിച്ചതിന്റെ ലക്ഷണങ്ങൾ ആയിരുന്നു.

Also Read
പോ ൺ കാണാത്ത ആരാണുള്ളത്, എല്ലാവരും മെയിൽ കോണ്ടത്തെ കുറിച്ചാണ് പറയാറ്, ഫീമെയിൽ കോണ്ടത്തെ കുറിച്ച് അധികമാർക്കും അറിയില്ല: അസ്ല മാർലി പറഞ്ഞത് കേട്ടോ

Advertisement