ഏഴാം ക്ലാസിൽ തോറ്റപ്പോൾ അച്ഛൻ നൽകിയ ആ ഉപദേശമാണ് ജീവിതം മാറ്റിയത്; ദിലീപ് അന്ന് വെളിപ്പെടുത്തിയത്

909

മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി വർഷങ്ങൾ ആയി മലയാളത്തിന്റെ ജനപ്രിയ നായകനായി നിലകൊള്ളുന്ന നടനാണ് നടൻ ദിലീപ്. കമലിന്റെ സംവിധാന സഹായി ആയി എത്തിയ അദ്ദേഹം പിന്നീട് ചെറിയ ചെറിയ വേഷങ്ങളിലൂടെ അഭിനയ രംഗത്തേക്ക് എത്തുകയും പിന്നീട് നായകനായി മാറുകയും ആയിരുന്നു.

വ്യത്യസ്തമാർന്ന സിനിമകളിലൂടെ മലയാളി മനസിൽ ഇടം നേടിയ ദിലീപ് പറക്കുതളിക, മീശമാധവൻ, സിഐഡി മൂസ, പഞ്ചാബി ഹൗസ്, തിളക്കം, മായാമോഹിനിതുടങ്ങിയ ചിരി ചിത്രങ്ങൾകൊണ്ട് കുട്ടികളുടേയും പ്രിയ താരമാണ്. സീരിയസ് കഥാപാത്രങ്ങൾ ആയാലും ഹാസ്യകഥാപാത്രങ്ങളും ദിലീപിന്റെ കൈകളിൽ ഭഭ്രമാണ്.

Advertisements

അതേ സമയം താൻ ജീവിതത്തിൽ ആദ്യമായി പരീക്ഷയ്ക്ക് തോറ്റതിനെ കുറിച്ച് ദീലീപ് മുമ്പ് ഒരിക്കൽ വെളിപ്പെടുത്തിയത് ഏറെ വൈറൽ ആയി മാറിയിരുന്നു. ദിലീപിന്റെ വാക്കുകൾ ഇങ്ങനെ:

Also Read
ടോക്‌സിക് ഗോപു എന്നാണ് ഇവൾക്ക് ചേരുന്ന പേര്; ഇമ്മാതിരി ഒന്നിനെ ജനം വോട്ട് ചെയ്ത് സപ്പോർട്ട് ചെയ്യില്ല; ബിഗ്‌ബോസ് സീസൺ 5 ൽ ഗോപികക്ക് നേരം വിമർശനം

പണ്ട് ഏഴാം ക്ലാസിൽ ഞാൻ തോറ്റിട്ടുണ്ട്. എന്റെ ജീവിതം തീർന്നു എന്നാണ് അന്ന് വിചാരിച്ചത്. ഈ വിവരം അറിയുമ്പോൾ എന്നെ അച്ഛൻ ഭയങ്കരമായി അടിക്കുമെന്നാണ് വിചാരിച്ചത്. എന്നാൽ അന്ന് അച്ഛൻ എന്നെ വിളിച്ച് തലയിൽ തലോടിയിട്ട് വിഷമിക്കേണ്ടെന്നും, പരാജയം എന്നത് വിജയത്തിന്റെ മുന്നോടിയാണെന്നും പറഞ്ഞു.

പിന്നീട് ഞാൻ ഒരു ക്ലാസിലും തോറ്റിട്ടില്ല. ഇതിൽ നിന്ന് ഞാൻ പറയുന്നത്, എന്തൊക്കെ പ്രശ്നങ്ങൾ ജീവിതത്തിൽ സംഭവിച്ചാലും ആഗ്രഹത്തിൽ നിന്ന് മാറി ചിന്തിക്കുകയോ പതറുകയോ ചെയ്യരുത്. ലഭിക്കുന്ന അവഗണനയും വിമർശനങ്ങളും വളമായി എടുക്കുക.

നമ്മൾ ലക്ഷ്യസ്ഥാനത്തിലേയ്ക്ക് അടുക്കുക തന്നെ ചെയ്യും. ചെറുപ്പം മുതലെയുള്ള എന്റെ ആഗ്രഹമായിരുന്നു സിനിമയിൽ അഭിനയിക്കുക എന്നത്. ഭാഗ്യം കൊണ്ട് എനിയ്ക്ക് സിനിമയിൽ അഭിനയിക്കാൻ പറ്റി. പ്രശ്നങ്ങളും തടസങ്ങളും ഒക്കെയുണ്ടാകും ആഗ്രഹങ്ങൾ ഒരിക്കലും കുഴിച്ച് മൂടരുതെന്നും ദിലീപ് ഉപദേശിക്കുന്നു.

അതേ സമയം കേശു ഈ വീടിന്റെ നാഥൻ ആണ് ദിലീപിനന്റേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ. നാദിർഷ ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകൻ. വോയ്‌സ് ഓഫ് സത്യനാഥൻ, ബാന്ദ്ര എന്നിവയാണ് ദിവീപിന് റീലീസിന് തയ്യാറെടുക്കുന്ന സിനിമകൾ.

റാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് വോയ്‌സ് ഓഫ് സത്യനാഥൻ. ഇതിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വീണാ നന്ദകുമാർ ദിലീപിന്റെ നായിതയായി എത്തുന്ന ചിത്രത്തിൽ ജോജു ജോർജും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

രാമലീല എന്ന സൂപ്പർഹിറ്റിന് ശേഷം ദിലീപിനെ നായകനാക്കി അരുൺഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാന്ദ്ര. തെന്നിന്ത്യൻ താര സുന്തരി മിൽക്കി ബ്യൂട്ടി തമന്നയാണ് ഈ സിനിമയിൽ നായികയായി എത്തുന്നത്.

Also Read
അന്ന് സുരേഷ് ഗോപി തോളിൽ തട്ടിയിട്ടും മൈൻഡ് ചെയ്യാതെ മമ്മൂട്ടി; പിന്നീട് മേനകയുടെ മകളുടെ വിവാഹത്തിന് എത്തിയപ്പോൾ സംഭവിച്ചത് ഇങ്ങനെ, മമ്മൂട്ടി സുരേഷ് ഗോപി പിണക്കത്തിന് പിന്നിലെ കഥ

Advertisement