ടോക്‌സിക് ഗോപു എന്നാണ് ഇവൾക്ക് ചേരുന്ന പേര്; ഇമ്മാതിരി ഒന്നിനെ ജനം വോട്ട് ചെയ്ത് സപ്പോർട്ട് ചെയ്യില്ല; ബിഗ്‌ബോസ് സീസൺ 5 ൽ ഗോപികക്ക് നേരം വിമർശനം

4945

ബിഗ് ബോസ് മലയാളം സീസൺ 5ൽ പ്രേക്ഷകരുടെ പ്രതിനിധിയായി കോമണറായി എത്തിയ മത്സരാർത്ഥിയാണ് ഗോപിക ഗോപി. ഷോ തുടങ്ങി ആദ്യ ദിവസം തന്നെ മത്സരാർത്ഥികൾ തമ്മിലുള്ള പ്രശ്‌നങ്ങൾ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ഈ സീസണിൽ ചർച്ച ചെയ്യപ്പെടുന്ന താരമായി മാറിയികരിക്കുകയാണ് ഗോപിക. എല്ലാ വിഷയങ്ങളിലും ഇഷ്ടപ്പെടുന്ന അഭിപ്രായം പറയുന്ന ആളായാണ് ഗോപിക നില്ക്കുന്നത്.

ഈ ആഴ്ചത്തെ ആദ്യ നോമിനേഷനിലേക്ക് ഗോപികയെ നോമിനേറ്റ് ചെയ്തത് 10 മത്സരാർത്ഥികളാണ്. പ്രേക്ഷകർക്കിടയിലും ഗോപികക്ക് എതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം സറീനയുമായി ഉണ്ടായ പ്രശ്‌നത്തോടെ ഗോപികക്ക് നേരെയുള്ള വിമർശനങ്ങൾ കൂടി എന്നു തന്നെ പറയാം. ഇന്നലെ ബിഗ് ബോസ് നൽകിയ മോണിംഗ് ആക്റ്റിവിറ്റിയിൽ നിന്നായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം.

Advertisements

Also Read
കാസ്റ്റിങ്ങ് കൗച്ചിൽ വസ്തുത ഉള്ളതും, ഇല്ലാത്തതും ഉണ്ട്; മീടുവിനെ ഉൾക്കൊള്ളാൻ സാധിക്കില്ല; തുറന്ന് പറച്ചിലുമായി ദിയ സന

ആത്മവിശ്വാസം കുറവെന്ന് തോന്നുന്ന അഞ്ച് മത്സരാർഥികളെ വിളിച്ച് വേണ്ട നിർദേശങ്ങൾ നൽകകുകയും ക്യാറ്റ് വാക്ക് ചെയ്യിക്കുകയും ചെയ്യാനായിരുന്നു മോഡലായ സറീനയോട് ബിഗ്‌ബോസ് പറഞ്ഞ ടാസ്‌ക്. ഗോപികയെ ആണ് സറീന ആദ്യം വിളിച്ചത്. ഗോപികയ്ക്ക് ആത്മവിശ്വാസ കുറവ് തോന്നിയിട്ടുണ്ട് എന്ന് പറയുന്നതിനിടെ അപകർഷതാബോധം ഉള്ളതുപോലെ തോന്നിയിട്ടുണ്ടെന്നും സെറീന പറയുകയുണ്ടായി. എന്നാൽ അതിന്റെ അർത്ഥം അറിഞ്ഞപ്പോൾ കോൺഷ്യസ് എന്നതാണ് ഉദ്ദേശിച്ചതെന്ന് സറീന വ്യക്തമാക്കി.

അതേസമയം ടാസ്‌ക് കഴിഞ്ഞതോടെ ഗോപിക അപകർഷതാ ബോധമുണ്ടെന്ന് പറഞ്ഞതിനെതിരെ പൊട്ടി തെറിക്കുകയായിരുന്നു. എന്നാൽ സറീന ഉദേശിച്ചത് അതല്ല അപ്പോൾ തന്നെ തിരുത്തിയെന്ന് ചൂണ്ടിക്കാട്ടി മറ്റെല്ലാ മത്സരാർത്ഥികളും സെറീനയെ പിന്തുണച്ചു. പലരും പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചിട്ടും ഗോപിക അത് തന്നെ ആവർത്തിച്ച് കൊണ്ട് പല സമയങ്ങളിലായി പലരോടും ആ കാര്യം സംസാരിച്ച് ഇന്നലത്തെ സ്‌ക്രീൻ സ്പേസ് ഏറെയും കൊണ്ട് പോവുകയായിരുന്നു. അതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഗോപികയ്ക്ക് എതിരെ വിമർശനങ്ങൾ വരുന്നത്.

Also Read
ഞാൻ സഹായിച്ച സ്ത്രീയെ തന്നെ എനിക്ക് എതിരെയുള്ള ആയുധമാക്കി; അവർ കാരണം ഞാൻ പ്രശ്‌നത്തിലാണ്; തുറന്ന് പറഞ്ഞ് ദിയ സന

ഇപ്പോഴിതാ ഗോപികക്ക് എതിരെയുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് വൈറലാകുന്നത്.’ഇന്നലത്തെ പെരുമാറ്റം കൊണ്ട് ഏകദേശം ഇവൾടെ സ്വഭാവം എല്ലാവർക്കും പിടികിട്ടിക്കാണും. ഇൻഫിയോരിറ്റി കോംപ്ലെക് ഈ മൊതലിന് നന്നായിട്ട് ഉണ്ട്. അതിലൊരു തർക്കവുമില്ല. എന്തൊക്കെ നാടകമാണ് ഇവൾ കാണിച്ചുകൂട്ടുന്നത്. ഹൗസ്മേറ്റ്‌സിന്റെ ക്ഷമക്ക് ഒരവാർഡ് കൊടുക്കണം,’.ടോക്‌സിക് ഗോപു എന്നാണ് ഇവൾക്ക് ചേരുന്ന പേര്. നിങ്ങളൊന്നു ചിന്തിച്ചുനോക്കിയേ.കോമണർ എന്നൊരു ടാഗ്ലൈൻ ഇല്ലായിരുന്നേൽ ഇമ്മാതിരി സ്വഭാവമുള്ള ഒന്നിനെ ജനം വോട്ട് ചെയ്ത് സപ്പോർട്ട് ചെയ്യുവോ? നെവർ 100% ഉറപ്പാണ് എന്നാണ് കമന്റുകൾ

Advertisement