Home Entertainment

അജിത്തിന്റെ ആ ചിത്രത്തിൽ നിന്നും മീനയും റോജയും അടക്കമുള്ള നായികമാർ എല്ലാം പിന്മാറി, ഒടുവിൽ രണ്ടും കൽപിച്ച് സിമ്രാൻ എത്തി, എ സർട്ടിഫിക്കറ്റ് കിട്ടിയിട്ടും പടം വമ്പൻ ഹിറ്റ്, സംഭവം ഇങ്ങനെ

2850

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള തമിഴകത്തിന്റെ സൂപ്പർസ്റ്റാർ ആണ് തല അജിത്ത്. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായകനായ അജിത്തിന് കേരളത്തിലും ആരാധകകർ ഏറെയാണ്. താരത്തിന്റെ ഒരോ ചിത്രങ്ങളും പുറത്തിറങ്ങുന്നതും കാത്ത് ആവേശത്തോടെയാണ് ആരാധകർ ഇരിക്കാറുള്ളത്.

1999ൽ അജിത്ത് സിമ്രാൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ റൊമാന്റിക്ക് ത്രില്ലർ ചിത്രമായിരുന്നു വാലി. അജിത്ത് ഇരട്ട വേഷത്തിൽ എത്തിയ സിനിമ തിയ്യേറ്ററുകളിൽ വലിയ വിജയമാണ് നേടിയത്. നടനും സംവിധായകനുമായ എസ്ജെ സൂര്യയുടെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു വാലി. തല അജിത്തിന് ആദ്യമായി മികച്ച നടനുളള ഫിലിംഫെയർ പുരസ്‌കാരം നേടിക്കൊടുത്ത സിനിമ കൂടിയായിരുന്നു വാലി.

Advertisements

അജിത്തിനും സിമ്രാനുമൊപ്പം ജ്യോതികയും സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. അതേസമയം വാലിയിലെ നായികയായി ആദ്യം പരിഗണിച്ചത് സിമ്രാനെ ആയിരുന്നില്ല സംവിധായകൻ തീരുമാനിച്ചത്. കീർത്തി റെഡ്ഡി എന്ന താരത്തെയായിരുന്നു അജിത്ത് ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ആദ്യം തീരുമാനിച്ചത്. എന്നാൽ ചില കാരണങ്ങളാൽ അജിത്ത് ചിത്രത്തിൽ നിന്നും ഈ നടി നടി പിന്മാറുകയായിരുന്നു.

Also Read
ജീവിതത്തിൽ രണ്ട് പേരെയെ ആകെ പ്രണയിച്ചിട്ടുള്ളു രണ്ടാമത്തെ ആളെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു: ലക്ഷ്മി പ്രിയ

പിന്നീട് നടിമാരായ റോജയെയും മീനയെയും വാലിയിലെ വേഷത്തിലേക്ക് സംവിധായകൻ സമീപിച്ചിരുന്നു. എന്നാൽ ഇവരും മറ്റു സിനിമകളുടെ തിരക്കുകൾ കാരണം അജിത്ത് ചിത്രത്തിൽ അഭിനയിക്കാൻ തയ്യാറായില്ല. തുടർന്നാണ് സിമ്രാൻ അജിത്തിന്റെ നായികയായി വാലിയിൽ എത്തുന്നത്. തമിഴ് സിനിമയിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടായിരുന്നു അജിത്ത് സിമ്രാൻ ജോഡി.

അവൾ വരുവാള, വാലി, ഉന്നെ കൊട് എന്നൈ തരുവേ എന്നീ സിനിമകളില്ലെലാം ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. അതേസമയം സെൻസർ ബോർഡിന്റെ എ സർട്ടിഫിക്കറ്റ് ലഭിച്ച അജിത്ത് ചിത്രമായിരുന്നു വാലി. ദേവയാണ് സിനിമയ്ക്ക് സംഗീതമൊരുക്കിയത്. വൈരമുത്തു ഗാനരചന നിർവ്വഹിച്ചു.

അജിത്തിന്റെ വാലി പിന്നീട് ഇതേപേരിൽ കന്നഡത്തിൽ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. സുദീപാണ് ചിത്രത്തിൽ അജിത്തിന്റെ റോളിലെത്തിയത്. സിനിമ പിന്നീട് ഹിന്ദിയിൽ ശീഷ എന്ന പേരിലും റീമേക്ക് ചെയ്തു.

Also Read
ഇരുപത്തിയഞ്ച് വർഷത്തിന് ഒടുവിൽ അത് നടന്നു, അങ്ങേയറ്റം അഭിമാനവയും സന്തോഷവും: വെളിപ്പെടുത്തലുമായി നടി ഹരിത നായർ

Advertisement