ആൺകുഞ്ഞ് ജനിച്ചിരിക്കുന്നു, ദൈവത്തിന് നന്ദി; അമ്മയായ സന്തോഷം പങ്കുെവെച്ച് നീലക്കുയിലിലെ റാണി, ആശംസകളുമായി ആരാധകർ

188

നീലക്കുയിൽ എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടിലത സംഗരാജു മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്. നിലക്കുയിൽ സീരിയൽ അവസാനിച്ചിട്ട് ഏറെ നാളുകൾ ആയെങ്കിലും റാണി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഒരിക്കലും മറക്കില്ല. വൻ സ്വീകാര്യതയാണ് നടിയുടെ ഈ കഥാപാത്രത്തിന് പ്രേക്ഷകർക്ക് ഇടയിൽ ലഭിച്ചത്.

നീലക്കുയിൽ എന്ന ഹിറ്റ് സീരിയലിലൂടെ റാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം പ്രേക്ഷകരിലേക്ക് എത്തുന്നത്. അന്യഭാഷ നടിയായിട്ട് പോലും മലയാള പരമ്പരയിൽ മികച്ച രീതിയൽ അഭിനയക്കാൻ നടിക്ക് കഴിഞ്ഞു. വൈകാതെ തന്നെ റാണിയെ ആരാധകർ ഏറ്റെടുത്തിരുന്നു.

Advertisements

മറുഭാഷയിൽ നിന്നും എത്തിയതാണ് നടി എങ്കിലും മലയാളികൾ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്.
കഥാപാത്രത്തിനും താരത്തിനും ലഭിച്ച സ്വീകാര്യത സീരിയലിന്റെ ഗതി തന്നെ മാറ്റിയിരുന്നു. അടുത്തിടെ ആണ് ലത വിവാഹിത ആയത്. സൂര്യൻ എന്ന ആൺ സുഹൃത്തുമായിട്ടുള്ള ഏറെ കാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിൽ 2020 ജൂണിലായിരുന്നു നടിയുടെ വിവാഹം.

വിവാഹ വിശേഷങ്ങൾ എല്ലാം താരം സോഷ്യൽ മീഡിയകളിലൂടെ ആരാധകരുമായി പങ്കു വെച്ചിട്ടുമുണ്ട്.
ലോക്ഡൗൺ സമയത്താണ് വലിയ ആഘോഷങ്ങളൊന്നും ഇല്ലാതെ വിവാഹിതയായ താരമാണ് ലത സംഗരാജു, ഇപ്പോൾ താൻ അമ്മയായ സന്തോഷം ആണ് നടി പങ്കുവെച്ചത്. കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തിയിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിലൂടെ ലത തന്നെയായിരുന്നു ഈ സന്തോഷവാർത്ത അറിയിച്ചെത്തിയത്.

ആൺകുഞ്ഞ് ജനിച്ചിരിക്കുന്നു, ദൈവത്തിന് നന്ദിയെന്നായിരുന്നു ലത കുറിച്ചത്. അഭിനന്ദനം അറിയിച്ച് ആദ്യമെത്തിയത് സീതാകല്യാണം താരമായ ജിത്തുവായിരുന്നു. അഡ്വക്കറ്റ് പിങ്കി കണ്ണനും സ്‌നേഹം അറിയിച്ച് എത്തിയിട്ടുണ്ട്. താരങ്ങളെല്ലാമായി അടുത്ത സൗഹൃദവും നിലനിർത്തുന്നുണ്ട് ലത.

Advertisement