ആ കാര്യങ്ങൾ എല്ലാം മാനസികമായി തളർത്തിയപ്പോളാണ് ഇവിടെ നിന്നും മാറിനിന്നത്, ഇത്തരം അനുഭവങ്ങൾ ഒന്നും ആർക്കും ഉണ്ടാകാതിരിക്കട്ടെ: മൈഥിലി

130

മലയാള സിനിമയിൽ ഒരു സമയത്ത് വളരെ ഏറെ തിരക്കുണ്ടായിരുന്ന താരമായിരുന്നു നടി മൈഥിലി. മലയാളത്തിന്റെ സൂപ്പ ർഡയറക്ടർ രഞ്ജിത്തിന്റെ സിനിമയിലൂടെ മെഗാസാറ്റാർ മമ്മൂട്ടിക്ക് ഒപ്പം സ്വപ്ന തുല്യമായ തുടക്കമായിരുന്നു മൈഥിലിക്ക് ലഭിച്ചത്. പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലെത്തിയത്.

രഞ്ജിത്ത് ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്. മമ്മൂട്ടിയായിരുന്നു കേന്ദ്ര കഥാപാത്രം. മൈഥിലിയുടെ ഇതിലെ അഭിനയം മകച്ചെതെന്നായിരുന്നു പ്രേക്ഷകരുടെ വിലയിരുത്തൽ. പിന്നീട് നിരവധി സിനിമകളിൽ താരം വേഷമിട്ടു.

Advertisements

അഷിക് അബു സംവിധാനം ചെയ്ത സോൾട്ട് ആൻഡ് പേപ്പർ എന്ന ചിത്രമായിരുന്നു മൈഥിലിയുടെ വമ്പിച്ച വിജയം നേടിയ മറ്റൊരു സിനിമ. യുവതാരം ആസിഫലിയും, ലാലും, ശ്വേത മേനോനും, ബാബു രാജും ഒക്കെയായിരുന്നു ഇതിലെ പ്രധാന കഥാപാത്രങ്ങൾ. പിന്നീടും പല സിനിമകളിലും നടി അഭിനയിച്ചെങ്കിലും അതിലേറെയും പരാജയ ചിത്രങ്ങൾ ആയിരുന്നു.

More Articles:
തനിക്ക് പാളിച്ചകളും മണ്ടത്തരങ്ങളും പറ്റിയത് സിനിമയ്ക്ക് പുറത്താണ്, ഫെമിനിസം എന്താണെന്ന് തനിക്കിതുവരെ മനസിലായിട്ടില്ലെന്നും നടി മൈഥിലി

അതേ സമയം സിനിമകളിൽ തനിക്ക് സെലക്ടീവ് ആകാൻ കഴിഞ്ഞില്ലെന്ന് താരം മുമ്പ് തുറന്നു പറഞ്ഞിരുന്നു. അതേ സമയം സിനിമ സെലക്ടീവായി തെരഞ്ഞെടുക്കാൻ കഴിയാത്തത് ഒരു തെറ്റായി തോന്നിയിട്ടില്ല. നല്ലതും മോശവുമായ ചിത്രങ്ങൾ എല്ലാവരു ചെയ്തിട്ടുണ്ടെന്നും സിനിമയിൽ നിന്ന് തനിക്ക് ചൂഷണങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും താരം പറയുന്നു.

എല്ലാ പുരുഷന്മാരും മോശക്കാരല്ലെന്നും തനിക്ക് മണ്ടത്തരങ്ങളും പാളിച്ചകളും പറ്റിയത് സിനിമയ്ക്ക് പുറത്തു നിന്നാണെന്നും അത് തെറ്റ് തന്റെ കൊണ്ട് പറ്റിയതാണെന്നു മൈഥിലി പറഞ്ഞിരുന്നു. തന്നെ കുറിച്ച് ഒരുപാട് കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു ഇതൊന്നും തന്നെ വ്യക്തിപരമായി തളർത്തിയിട്ടില്ല.

എന്നാൽ തന്റെ കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കും ഒരുപാട് മാനസിക വിഷമങ്ങൾ ഉണ്ടാക്കി. അത്തരമൊരു സാഹചര്യത്തിലാണ് എല്ലാത്തിൽ നിന്നും ഒരു ബ്രേക്ക് എടുക്കാൻ തീരുമാനിച്ചതെന്നും താരം പറയുന്നു. പല പെൺ കുട്ടികളും കുരുക്കിൽ വീഴുന്നത് ഒന്നുകിൽ അവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ ആളുകൾ കാണില്ല.

More Articles:
കാമുകന്റെ ചതി വിവാഹം കഴിക്കാനുള്ള ആഗ്രഹം ഇല്ലാതാക്കി, എങ്കിലും ഇനിയും പ്രതീക്ഷയുണ്ട്: മൈഥിലി

പിന്നെ ചിലർക്ക് പറഞ്ഞു കൊടുത്താൽ മനസ്സിലാകില്ല. കുറച്ചു പേർ പണി കിട്ടിക്കഴിഞ്ഞ് അനുഭവിച്ചു മാത്രമേ പഠിക്കുകയുള്ളൂ. താൻ ആ കൂട്ടത്തിൽ പെടുന്നു എന്നും ഒരു പണി കിട്ടിയപ്പോൾ എല്ലാം പഠിച്ചു എന്നും താരം പറയുന്നു.

അതേ സമയം സഹോദരനൊപ്പം കുറെ നാൾ വിദേശത്തായിരുന്നു. കുറെ ആരോപണങ്ങൾ മാനസികമായി തളർത്തിയപ്പോൾ ആണ് ഇവിടെ നിന്നും മാറി നിന്നത്. കുടുംബവും അടുത്ത സുഹൃത്തുക്കളുമാണ് വിഷമ ഘട്ടങ്ങളിൽ തനിക്ക് ധൈര്യം തന്നത്.

ഒരുപാട് ഇല്ലാ കഥകൾ ഉണ്ടായിരുന്നു തന്റെ കാര്യത്തിൽ. പലരും സത്യാവസ്ഥ എന്താണെന്ന് പോലും ചോദിക്കാതെ കുറ്റപ്പെടുത്തി. തന്റെ കരിയറിനെയും വ്യക്തി ജീവിതത്തെയും അത് ബാധിച്ചു. ഇത്തരം അനുഭവങ്ങൾ ഒന്നും ആർക്കും ഉണ്ടാകാതിരിക്കട്ടെ എന്നും താരം പറയുന്നു.

Advertisement