അദ്ദേഹത്തോടും അദ്ദേഹത്തിന്റെ താടിയോടും വല്ലാത്ത ക്രഷ് തോന്നി: വെളിപ്പെടുത്തി അനശ്വരാ രാജൻ

70

വളരെ പെട്ടെന്ന് തന്നെ മലയാള സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനശ്വര രാജൻ. മഞ്ജു വാര്യർ നായികയായ ഉദാഹരണം സുജാത എന്ന സിനിമയിൽ കൂടി സിനിമയിലേക്ക് അരങ്ങേറിയ അനശ്വരയ്ക്ക് ഇപ്പോൾ ആരാധകരും ഏറെയാണ്.

അതേ സമയം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ഒട്ടേറെ വിമർശനങ്ങളക്കും ഇരയായിരുന്നു. തന്റെ ഉറച്ച നിലപാടുകളും, അതേപോലെ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ഗ്ലാമറസ് ഫോട്ടോകളും കാരണം ആയിരുന്നു താരത്തെ സൈബർ ആങ്ങളമാർ വിമർശിച്ച് കൊണ്ടിരിരുന്നത്.

Advertisements

അതേ സമയം തണ്ണീർ മത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെയാണ് അനശ്വര രാജൻ എന്ന നടിയെ കൗമാര പ്രേക്ഷകർ ആഘോഷമാക്കി തുടങ്ങിയത്. ഉദാഹരണം സുജാതയിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചു തുടങ്ങിയ അനശ്വരയുടെ സിനിമ ജീവിതത്തിൽ വലിയ വഴിത്തിരിവായ ചിത്രം തണ്ണീർ മത്തൻ ദിനങ്ങൾ ആയിരുന്നു.

സൂപ്പർ താരങ്ങൾ ഇല്ലാതെ അൻപത് കോടി ക്ലബിൽ കയറിയ ന്യൂജനറേഷൻ പ്രണയ ചിത്രത്തിൽ നായികയായി വിലസിയ അനശ്വര തന്റെ സ്‌കൂൾ കാലഘട്ടത്തിൽ ക്രഷ് തോന്നിയ നായക നടനെക്കുറിച്ച് തുറന്നു പറഞ്ഞതാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനശ്വരയുടെ വെളിപ്പെടുത്തൽ.

അനശ്വര രാജന്റെ വാക്കുകൾ ഇങ്ങനെ:

എന്റെ കുട്ടിക്കാലത്ത് എന്നെ ഒരുപാട് ആകർഷിച്ച സിനിമയാണ് നന്ദനം. ഞാൻ ജനിച്ച അതേ വർഷം ഇറങ്ങിയ സിനിമയാണ് അത്. പിന്നീടു എനിക്ക് ഏഴും എട്ടും വയസായപ്പോൾ ടിവിയിൽ കണ്ടു കണ്ടു ആ സിനിമയോട് വല്ലാത്ത ഇഷ്ടമായി. പ്രത്യേകിച്ച് പൃഥ്വിരാജ് സാറിന്റെ വലിയൊരു ആരാധികയായി ഞാൻ മാറി.

ആ താടിയും, അതിലെ നായകനോടും എനിക്ക് വല്ലാത്ത ക്രഷ് തോന്നി. അതോടെ നന്ദനം എന്ന സിനിമയും എന്റെ പ്രിയപ്പെട്ടതായി മാറി. അതിലെ നവ്യ ചേച്ചിയുടെ അഭിനയവും സൂപ്പർ ആയിരുന്നു. കുട്ടിക്കാലത്ത് ഒരു നായകനോട് ക്രഷ് തോന്നിയിട്ടുണ്ടെങ്കിൽ നന്ദനത്തിലെ പൃഥ്വിരാജ് സാറിന്റെ കഥാപാത്രത്തോടാണെന്നാണ് അനശ്വര രാജൻ പറയുന്നത്.

Advertisement