ഹൃദയശസ്ത്രക്രിയയ്ക്ക് പണമില്ലാതെ ദുരിതത്തിലായ മുൻ എംഎൽഎ എം നാരായണന് സഹായ ഹസ്തവുമായി മെഗാസ്റ്റാർ മമ്മൂട്ടി, കെയ്യടിച്ച് ആരാധകർ

56

നാൽപ്പതിലധികം വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താര ചക്രവർത്തിയാണ് മെഗാസ്റ്റാർ മമ്മൂട്ടി. മികച്ച ഒരു മനുഷ്യ സ്‌നേഹി കൂടിയായ അദ്ദേഹത്തിന്റെ ആതുരസേവന പ്രവർത്തനങ്ങൾ ഏറെ പ്രശസ്തവുമാണ്.

അടുത്തിടെ ലക്ഷദ്വീപുമായി ബന്ധപ്പെട്ട സംഭവത്തിൽ അഭിപ്രായം പറഞ്ഞില്ലെന്നാരോപിച്ച് മമ്മൂട്ടിക്ക് എതിരെ ചിലർ രംഗത്ത് എത്തിയിരുന്നു. മമ്മൂട്ടിക്ക് ആദ്യം കിട്ടിയ പ്രതിഫലം 10 രൂപയും ബിരിയാണിയും ലക്ഷദ്വീപുകാരുടെ വകയാണെന്നും മറ്റും പറഞ്ഞായിരുന്നു പ്രചരണം.

Advertisements

എന്നാൽ ഇതിന് പിന്നാലെ മമ്മൂട്ടി ലക്ഷദ്വീപ് നിവാസികൾക്ക് ചെയ്ത് കൊടുത്ത സഹായങ്ങളെ കുറിച്ചുള്ള പ്രതികരണങ്ങളും പുറത്തു വന്നിരുന്നു. മെഡിക്കൽ ക്യാമ്പുകളടക്കം മമ്മൂട്ടി മുൻകൈയ് എടുത്ത് ചെയ്ത കൊടുത്ത കാര്യങ്ങൾ ആയിരുന്നു പുറത്തുവന്നത്. മുന്നോറോളെ പേർക്ക് കാഴ്ച ശക്തി ലഭിക്കാൻ കാരണമായ മെഡിക്കൽ ക്യാമ്പും ശസ്ത്രക്രിയ ക്യാപും ഒക്കെ മമ്മുട്ടിയുടെ നേതൃത്വത്തിൽ നടന്നിരുന്നു.

ഇപ്പോഴിതാ ഹൃദയശസ്ത്രക്രിയയ്ക്ക് പണമില്ലാതെ ദുരിതത്തിലായ കേരളത്തിലെ ഒരു മുൻ എംഎൽഎയ്ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം. സിപിഐ നേതാവും ഹൊസ്ദുർഗ് മുൻ എംഎൽഎയുമായ എം നാരായണനാണ് മമ്മൂട്ടി സഹായവുമായി എത്തിയത്.

കടുത്ത ഹൃദ് രോഗിയിയ എംഎൽഎയുടെ ഹൃദയ ശസ്ത്രക്രിയയ്ക്ക് മുമ്പ് ആശുപത്രിയിൽ അഞ്ചു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിന് തുടർന്നാണ് മമ്മൂട്ടി സഹായഹസ്തവുമായി എത്തിയത്. തിരുവനന്തപുരം നിംസിൽ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങളെല്ലാം മമ്മൂട്ടി ഇടപെട്ട് ചെയ്യുകയും അത് നാരായണനെ അറിയിക്കുകയും ചെയ്തു.

70 ദിവസത്തേക്കുള്ള മരുന്നുകൾ ശ്രീചിത്രയിൽ നിന്ന് വാങ്ങി. ഓഗസ്റ്റ് 13 നാണ് ശസ്ത്രക്രിയ. അതിനുമുമ്പ് പണം ശരിയാക്കാമെന്ന് പാർട്ടി പറഞ്ഞിട്ടുണ്ട്. മമ്മൂട്ടി സാറിന്റെ ഓഫിസിൽ നിന്ന് വിളിച്ചിരുന്നു. ശസ്ത്ര ക്രിയയ്ക്ക് വേണ്ട എല്ലാ ഏർപ്പാടുകളും മമ്മൂട്ടി നേരിട്ട് ചെയ്തിട്ടുണ്ടെന്നും എന്നു വേണമെങ്കിലും ഇത് ആവാമെന്നാണ് അറിയിച്ചതെന്നും നാരായണൻ വ്യക്തമാക്കി.

പണത്തിന്റെ ബുദ്ധിമുട്ട് കൊണ്ടാണ് ശസ്ത്രക്രിയ ഓഗസ്റ്റ് 13 ലേക്കു നീട്ടിവച്ചത്. എന്നാൽ, ഇത് അൽപം നേരത്തേ ചെയ്താൽ ആരോഗ്യം കുറച്ചുകൂടി മെച്ചപ്പെടുമെന്നാണ് അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അതേസമയം, വാർത്ത കണ്ട് പാർട്ടിയിൽ നിന്ന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അറിയിച്ചതായി നാരായണും അറിയിച്ചു. സിപിഐ പ്രവർത്തകനെന്ന നിലയ്ക്ക് ശസ്ത്രക്രിയയ്ക്ക് പാർട്ടിയുടെ തന്നെ സഹായം സ്വീകരിക്കാനാണ് തീരുമാനം. വേറെ സഹായങ്ങൾ അദ്ദേഹം നൽകിയാൽ സ്വീകരിക്കും.

നേരിട്ടു വിളിക്കാമെന്നു മമ്മൂട്ടി സാർ പറഞ്ഞിട്ടുണ്ട്. നേരിട്ട് കാണണമെന്നും ആഗ്രഹമുണ്ട്. പക്ഷെ എനിക്ക് ഇപ്പോൾ യാത്രചെയ്യാൻ കഴിയില്ലല്ലോ. എന്നെപ്പോലുള്ള ഒരാളെ സഹായിക്കാനുള്ള മനസ്സ് അദ്ദേഹം കാണിച്ചതിന് ഒരുപാട് നന്ദിയുണ്ടെന്നും ഈ മുൻ എംഎൽഎ പറയുന്നു.

Advertisement