ഒരു പൊട്ടി പെണ്ണായിരുന്നു അവൾ, റൂമിൽ എത്തിയാൽ അവൾ കളിപ്പാട്ടങ്ങൾക്ക് ഒപ്പമായിരിക്കും: മയൂരിയെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി കൂട്ടുകാരിയായ നടി സംഗീത

497

ഒരുപിടി മലയാള ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ തെന്നിന്ത്യൻ താര സുന്ദരിയായിരുന്നു നടി മയൂരി. മലയാളത്തിന് പുറമേ തമിഴ് സിനിമകളിലും തിളങ്ങിയ മയൂരിക്ക് ആരാധകരും ഏറെയായിരുന്നു. കൽക്കത്തയിലാണ് നടിയുടെ ജനനം. ചെന്നൈയിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആദ്യ സിനിമയായ സർവ്വഭൗമയിൽ ശാലിനി എന്ന മയൂരി അഭിനയിച്ചത്.

മലയാളത്തിന്റെ ഹിറ്റ് മേക്കർ വിനയൻ ഒരുക്കിയ ആകാശഗംഗ എന്ന സിനിമയിലൂടെ ആയിരുന്നു മയുരി മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായി മാറിയത്. സൂപ്പർഹിറ്റ് ഹൊറർ ചിത്രമായിരുന്ന ആകാശഗംഗയിലെ കഥാപാത്രം താരം മികച്ച് രീതിയിൽ ആയിരുന്നു അവതരപ്പിച്ചത്.

Advertisements

ആകാശഗംഗയ്ക്ക് പുറമേ സമ്മർ ഇൻ ബത്ലേഹേം, പ്രേം പൂജാരി, അരയന്നങ്ങളുടെ വീട്, ചന്ദമാമാ തുടങ്ങിയ ഹിറ്റ് സിനിമകളിലും മയൂരി മലയാളത്തിൽ വേഷമിട്ടു. മന്മഥൻ, കനാകണ്ടേൻ, വിസിൽ, റെയിൻബോ തുടങ്ങിയ തമിഴ് സിനിമകളിലും മയൂരി ശ്രദ്ധേയമായ വേഷങ്ങളിൽ എത്തിയിരുന്നു.

Also Read
ജീവിതത്തിൽ രണ്ട് പേരെയെ ആകെ പ്രണയിച്ചിട്ടുള്ളു രണ്ടാമത്തെ ആളെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു: ലക്ഷ്മി പ്രിയ

അതേ സമയം സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ സിനിമാ ലോകത്തേയും ആരാധകരേയും ഞെട്ടിച്ച് കൊണ്ട് 2005 ൽ മയൂരി ഈ ലോകത്തോട് വിട പറഞ്ഞത്. വെറും 22 വയസുള്ളപ്പോഴായിരുന്നു താരം ഈ കടുംകൈ ചെയ്തത്.

അതേ സമയം തന്റെ വേർപാടിൽ മറ്റാരും ഉത്തരവാദികളല്ലെന്നും ജീവിതത്തിലുളള പ്രതീക്ഷ നഷ്ടപ്പെട്ടതിനാൽ ആണ് താൻ ഇത് ചെയ്യുന്നതെന്നുമാണ് മയൂരി അവസാനമായി കത്തിൽ കുറിച്ചത്. വിടപറയുന്നതിന് കുറേ ദിവസങ്ങൾക്ക് മുമ്പ് വയറുവേദനയെ തുടർന്ന് മയൂരി മരുന്നുകൾ കഴിക്കുമായിരുന്നെന്ന് കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു.

സിനിമയിൽ വളരെ വലിയ പ്രശസ്തിയിലേക്ക് എത്തികൊണ്ടിരിക്കുന്ന സമയത്ത് മയൂരി എന്തിന് ഇത് ചെയ്തു എന്നതിന് ആർക്കും ഒരു ഉത്തരവും നൽകാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ മയൂരിയുടെ സുഹൃത്തും തെന്നിന്ത്യൻ നടിയുമായ സംഗീതയുടെ തുറന്ന് പറച്ചിലാണ് വൈറലാകുന്നത്. സമ്മർ ഇൻ ബത്ലേഹേം എന്ന ചിത്രത്തിൽ മയൂരിക്കൊപ്പം സംഗീത ഒരുമിച്ച് അഭിനയിച്ചിരുന്നു.

സംഗീതയുടെ വാക്കുകൾ ഇങ്ങനെ

സമ്മർ ഇൻ ബത്ലേഹേമിന്റെ സെറ്റിൽ ഞങ്ങൾ രണ്ടുപേരും എപ്പോഴും ഒരുമിച്ചായിരുന്നു. മയൂരി ഒരു പൊട്ടിപ്പെണ്ണായിരുന്നു. അവൾ തന്നേക്കാൾ മൂന്ന് വയസ്സിന് ഇളയതായിരുന്നു. ഒരു കൊച്ചുകുട്ടിയുടെ സ്വഭാവമായിരുന്നു അവൾക്ക്. എങ്ങനെയാണ് മുടി കെട്ടേണ്ടത് എന്ന് പോലും അവൾക്ക് അറിയില്ലായിരുന്നു.

അതൊക്ക അവൾ എന്നോട് ചോദിക്കുമായിരുന്നു, അതിന് ശേഷമാണ് മുടി കെട്ടുക പോലും ചെയ്തിരുന്നത്. ഷൂട്ടിങ്ങിന് ശേഷം റൂമിലേക്ക് എത്തിയാൽ കളിപ്പാട്ടങ്ങൾക്ക് ഒപ്പമായിരിക്കും വ്യക്തി ജീവിതവും സിനിമാ ജീവിതവും ഒരുമിച്ചു കൊണ്ടുപോവാൻ പ്രത്യേക വൈഭവം വേണം. ആ കഴിവ് മയൂരിക്ക് ഇല്ലായിരുന്നു.

Also Read
ഇരുപത്തിയഞ്ച് വർഷത്തിന് ഒടുവിൽ അത് നടന്നു, അങ്ങേയറ്റം അഭിമാനവയും സന്തോഷവും: വെളിപ്പെടുത്തലുമായി നടി ഹരിത നായർ

വളരെ ചെറിയ കരിയങ്ങൾക്ക് പോലും ആവിശ്യമില്ലാത്ത ടെൻഷൻ, പേടി ഇതൊക്കെ ആ കുട്ടിയുടെ സ്വഭാവമായിരുന്നു. മാനസികമായി വളരെ ദുർബലയായിരുന്നു മയൂരി എന്നും സംഗീത വ്യക്തമാക്കുന്നു.

Advertisement