പ്രചരിക്കുന്നത് വ്യജ വാർത്തകളാണ്, അങ്ങനെ ഒരു ഓഫർ വന്നാലും അത് ചെയ്യില്ല; തുറന്നടിച്ച് നടി ഭൂമിക ചൗള

488

തെന്നിന്ത്യൻ സിനിമാ പ്രേമികൾക്കും ഏറെ ഇഷ്ടപ്പെട്ട ബോളുവൂഡ് താരസുന്ദരിയാണ് ഭൂമികാ ചൗള. 2000 ൽ പുറത്തിറങ്ങിയ തെലുങ്കു ചിത്രം യുവക്കൂടിലൂടെയാ ഭൂമിക സിനിമയിലേക്ക് അരങ്ങേറിയത്. 2001ൽ ദളപതി വിജയ് നായകനായ ബദ്രി എന്ന തമിഴ് ചിത്രത്തിൽ അഭനയിച്ചു. അതേ വർഷം തന്നെ കുശി, സ്നേഹമെന്റെ ഇടേര എന്നീ തെലുങ്കു ചിത്രങ്ങളിലും അഭിനയിച്ചു.

2002ൽ റോജാ കൂട്ടം എന്ന തമിഴ് ചിത്രത്തിലും, വാസു എന്ന തെലുങ്കു ചിത്രത്തിലും അഭിനയിച്ചു. തുടർന്ന് നിരവധി തെലുങ്ക് ചിത്രങ്ങളിൽ നടിയായും സഹനടിയായും താരം തിളങ്ങി. 2003ൽ തേരേ നാം എന്ന ഹിന്ദി ചിത്രത്തിൽ അഭിനിയിച്ചു. 2016ൽ എം എസ് ധോണി ദി അൺടോൾഡ് സ്റ്റോറി എന്ന ചിത്രത്തിൽ ജയന്തി ഗുപ്ത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.

Advertisements

ഹിന്ദി, തെലുങ്ക്, തമിഴ് എന്നീ ഭാഷകൾക്കു പുറമെ മലയാളചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം മലയാളികൾക്കും ഏറെ സുപരിചിതയായ നടിയാണ്. മലയാളത്തിന്റെ ക്ലാസ്സിക് ഡയറക്ടർ ബ്ലെസ്സി സംവിധാനം ചെയ്ത ഭ്രമരം എന്ന ചിത്രത്തിലൂടെയായിരുന്നു നടി മലയാളത്തിലെത്തിയത്.

Also Read
മരക്കാർ അറബിക്കടലിന്റെ സിംഹം സിനിമയിടെ സെറ്റിൽ എത്തി തമിഴകത്തിന്റെ തല അജിത്, അണിയറ പ്രവർത്തകർ പുറത്തുവിട്ട വീഡിയോ വൈറൽ

അതേ സമയം ബോളിവുഡിൽ സൽമാൻ ഖാൻ അവതരിപ്പിയ്ക്കുന്ന ബിഗ് ബോസ്സിന്റെ അടുത്ത സീസണിൽ താരം മത്സരാർത്ഥിയായി എത്തുന്നു എന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈ വാർത്ത നിഷേധിച്ച് രംഗത്ത് എത്തിയിരിയ്ക്കുകയണ് താരം ഇപ്പോൾ. ട്വിറ്ററിലൂടെ ആയിരുന്നു ഭൂമികയുടെ പ്രതികരണം.

ഭൂമികാ ചൗളയുടെ വാക്കുകൾ ഇങ്ങനെ:

വ്യാജ വാർത്ത. ഇല്ല, ബിഗ്ഗ് ബോസ്സിലേക്ക് എനിക്ക് ഓഫർ വന്നിട്ടില്ല. വന്നാലും സ്വീകരിക്കില്ല. ബിഗ്ഗ് ബോസ് സീസൺ ഒന്നിലേക്കും രണ്ടിലേക്കും മൂന്നിലേക്കും എനിക്ക് ക്ഷണം വന്നിട്ടുണ്ട്. അപ്പോഴൊക്കെ അതത്രയും നിഷേധിയ്ക്കുകയായിരുന്നു. ഇത്തവണ എനിക്ക് ഓഫർ വന്നിട്ടില്ല, വന്നാലും ഇത്തവണയും ഓഫർ സ്വീകരിക്കില്ല.

ഞാനൊരു പൊതു വ്യക്തിത്വമായിരിയ്ക്കാം. എന്നാൽ ക്യാമറകൾ എന്നിലേക്ക് തിരിയുമ്പോൾ ഞാൻ വളരെ അധികം സ്വകാര്യതകൾ സൂക്ഷിക്കുന്ന ആളാണ് എന്നാണ് ഭൂമിക പറഞ്ഞത്. അതേ സമയം സിനിമകളിൽ വളരെ അധികം തിരക്കിലാണിപ്പോൾ ഭൂമിക. തമിഴിലും തെലുങ്കിലും ബോളിവുഡിലും കൈ നിറയെ സിനിമകൾ.

വിവാഹവും, പ്രസവവും ഒക്കെ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ സഹതാര വേഷങ്ങളിലും ഭൂമിക അഭിനയിക്കുന്നുണ്ട്. ഭ്രമരം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി അഭിനയിച്ചതോടെയാണ് മലയാളികൾക്കും നടി ഏറെ പരിചിതയായത്. 2013ൽ രാജ് പ്രഭാവതി മേനോൻ സംവിധാനം ചെയ്ത ബഡ്ഡി എന്ന മലയാള സിനിമയിലും ഭൂമിക വേഷമിട്ടിട്ടുണ്ട്.

Also Read
ഇപ്പോൾ മാറ് ഒക്കെ കാണിച്ചാണ് സാരി ഉടുക്കുന്നത്, ഇത് തന്നെ ഉദ്ദേശിച്ചാണെന്ന് ആര്യ, ആര്യയെ തന്നെ ഉദ്ദേശിച്ച് പറഞ്ഞതാണെന്ന് മണി വർണൻ

ഇപ്പോൾ സിനിമകൾക്കൊപ്പം വെബ് സീരീസുകളിലും നടി ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നുണ്ട്. 1978 ആഗസ്ത് 21ന് ന്യൂഡൽഹിയിൽ ജനിച്ച താരത്തിന്റെ യഥാർത്ഥ പേര് രചന എന്നാണ് . ഗുഡിയ എന്ന പേരിലും താരം അറിയപെടുന്നു.

താരത്തിന്റെ സ്‌ക്കൂൾ കാലഘട്ടവും ഡൽഹിയിൽ തന്നെയായിരുന്നു. 1997ൽ മുംബൈയിലേക്ക് മാറിയതിനു ശേഷമാണ് ചലച്ചിത്രരംഗേക്ക് കടന്നുവരുന്നത്.

Advertisement