ഹരികൃഷ്ണൻസിലും തേവർമകനിലും പടയപ്പയിലും ഒക്കെ നായികയാകേണ്ടത് ഞാൻ ആയിരുന്നു, പക്ഷേ സംഭവിച്ചത് ഇങ്ങനെ, ഏറ്റവും വലിയ സങ്കടം പറഞ്ഞ് മീന

787

സിനിമാ അഭിനയ മേഖലയിലേക്ക് ബാലതാരമായി ചുവട് വച്ച തെന്നിന്ത്യൻ താരസുന്ദരിയാണ് നടി മീന. മലയാള സിനിമ മേഖലയിലും താരം ഭാഗ്യനായികയായി മാറുകയും ചെയ്തു. തെന്നിന്ത്യൻ സിനിമയിൽ ഒരുപോലെ സജീവമായ താരം അഭിനയ മേഖലയിൽ നിന്ന് ഇടയ്ക്ക് ഒരു ചെറിയ ഇടവേള എടുക്കുകയും ചെയ്തിരുന്നു.

മലയാളത്തിലുൾപ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങി നിൽക്കുകയാണ് നടി. താൻ സിനിമയിലെത്തിയിട്ട് 40 വർഷമായതിന്റെയും നായികയായി അഭിനയം തുടങ്ങിയിട്ട് 30 വർഷമായതിന്റെയും സന്തോഷം താരം അടുത്തിടെ പങ്കുവെച്ചിരുന്നു.

Advertisements

രജനികാന്തിന്റെയും ശിവകുമറിന്റെയും മകളായി സിനിമ തുടങ്ങിയ മീന പിന്നീട് രജനിയുടെ നായികയായി തന്നെ എത്തിയിരുന്നു. രജനികാന്തിന്റെ മാത്രമല്ല തെന്നിന്ത്യൻ സിനിമകളിലെ മിക്ക സൂപ്പർ സ്റ്റാറുകളുടെയും നായികയായി മീന തിളങ്ങി. വിവാഹത്തിന് ശേഷവും നായിക തുല്യമായ വേഷങ്ങൾ തന്നെയാണ് മീനയെ തേടി എത്തുന്നത്.

Also Read
ഒരുതരി സ്വർണമില്ലാതെ സ്വർണ മുതലാളിയുടെ മകളുടെ കല്യാണം, ആർഭാടങ്ങളില്ലാതെ മകളുടെ വിവാഹം നടത്തിയ ബോചെയ്ക്ക് കയ്യടിച്ച് ആരാധകർ

മലയാള സിനിമയിലും ബാല താരമായി തന്നെയായിരുന്നു നടിയുടെ അരങ്ങേറ്റം. എന്നാൽ മീന ഏറെ ശ്രദ്ധിക്കപ്പെട്ടത് സാന്ത്വനം എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് പുറത്തെത്തിയ മോഹൻലാൽ ചിത്രം വർണ്ണപ്പകിട്ട് സൂപ്പർ ഹിറ്റായതതോടെ മീനയുടെ താരമൂല്യം മലയാള സിനിമയിലും ഉയർന്നു.

തുടർന്ന് മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസൻ തുടങ്ങിയ മുൻനിര നായകൻമാരുടെ കൂടെ അഭിനയിക്കാനുള്ള അവസരങ്ങൾ മീനയെ തേടി. തെലുങ്ക്, തമിഴ് സിനിമകളാണ് മീനയ്ക്ക് ഒരുപാട് ഹിറ്റുകൾ സമ്മാനിച്ചത്. ഇതിനോടകം തന്നെ മുപ്പതോളം സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങാനും താരത്തിന് ഭാഗ്യം സിദ്ധിച്ചിട്ടുമുണ്ട്. നായികയായി സിനിമയിൽ മുപ്പത് വർഷം പിന്നിടുമ്പോൾ വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങൾ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് മീന.

ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ പ്രേക്ഷകരിലും വലിയ രീതിയിലുള്ള മാറ്റങ്ങൾ കാലങ്ങൾ കടന്ന് പോകവെ സംഭവിച്ചുവെന്ന് തുറന്ന് പറയുകയാണ് മീന. ആദ്യ കാലങ്ങളിൽ തനിക്ക് ഒരു കഥാപാത്രം ഏറ്റെടുക്കുമ്പോൾ അത് പ്രേക്ഷകർ എങ്ങനെ എടുക്കുമെന്ന് കൂടി ചിന്തിക്കേണ്ടിയിരുന്നു. എന്നാൽ കാലത്തിനൊപ്പം പ്രേക്ഷകരുടെ ആസ്വാദന രീതിയും വളർന്നു.

ഇപ്പോൾ അവർക്ക് സ്‌ക്രീനിൽ കാണുന്നത് കഥാപാത്രം മാത്രമാണെന്ന തിരിച്ചറിവുണ്ട്. അതിനാൽ ഇനി വില്ലത്തി വേഷങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഈ മുപ്പത് വർഷത്തിനിടയിൽ സിനിമയിലെ പ്രമുഖ താരങ്ങൾക്കൊപ്പം മീന വേഷമിട്ടു. മോഹൻലാൽ, മമ്മൂട്ടി, രജനികാന്ത്, കമൽ ഹാസൻ തുടങ്ങിയ താരങ്ങളുടെ നായികയായി.

Also Read
രാജ്കുമാറിനെ കെട്ടിയത് പ്രണയിച്ച് ഒളിച്ചോടി, ഭർത്തവിന് പൊക്കമില്ല നിറമില്ല സൗന്ദര്യമില്ല എന്ന പറഞ്ഞ് കളിയാക്കിയവരുടെ വാ അടപ്പിച്ച് ദേവയാനിയുടെ ജീവിതം

എങ്കിലും തന്റെ സിനിമ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങളിൽ ഇപ്പോഴും മീനയ്ക്ക് നിരാശയുണ്ട്. ഹരികൃഷ്ണൻസ്, തേവർ മഗൻ, പടയപ്പ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലേക്ക് അവസരം ലഭിച്ചെങ്കിലും പല കാരണങ്ങൾ കൊണ്ടും അതിന്റെ ഭാഗമാകാൻ മീനയ്ക്ക് കഴിഞ്ഞിരുന്നില്ല. സിനിമ ജീവിതത്തിൽ ഒരു കഥാപാത്രത്തെ തന്റെ കൈയ്യിൽ നിന്നും നഷ്ടപ്പെട്ട് പോയിരുന്നു.

എന്നാൽ ആ കഥാപാത്രത്തെ ഇനി അവതരിപ്പിക്കാൻ തനിക്ക് കഴിയില്ല. അത് ജീവിതത്തിലെ ഏറ്റവും വലിയൊരു സങ്കടം തന്നെയാണെന്ന് മീന പറയുന്നു. തനിക്കൊപ്പം അഭിനയിച്ചവരെല്ലാം കോളേജ് വിദ്യാർത്ഥികളുടെ വേഷം ചെയ്തിട്ടുണ്ട്. അത് പോലെ തന്നെ നർത്തകിയുടെയും. പക്ഷെ തനിക്ക് ആ കഥാപാത്രങ്ങളും ചെയ്യാനില്ല എന്നും താരം വെളിപ്പെടുത്തുന്നു.

Also Read
റിയൽ ഭാര്യയ്ക്കും ഓൺസ്‌ക്രീൻ ഭാര്യയ്ക്കും ഒപ്പം സജിന്റെ പിറന്നാൾ ആഘോഷം, വൈറലായി അഞ്ജലിയുടെ ആശംസ

Advertisement