നാൽപതാം വയസ്സിലും പതിനാാറുകാരിയെ പോലെ, ചർമ്മം കണ്ടാൽ പ്രായം തോന്നില്ല, ലേഡി മമ്മൂട്ടിയെന്ന് ആരാധകർ, വൈറലായി മീരാ ജാസ്മിന്റെ പുതിയ ചിത്രങ്ങൾ

1658

2001ൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി അറങ്ങേറി പിന്നീട് മലയാളികളുടെ പ്രിയനടിയായി മാറിയ താരമാണ് മീരാ ജാസ്മിൻ. സൂത്രധാരന്റെ തകർപ്പൻ വിജിയത്തിന് പിന്നാലെ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു നടി മീരാ ജാസ്മിൻ.

നിരവധി മലയാള സിനിമകളിൽ നായിക വേഷത്തിൽ മീര തിളങ്ങി. തമിഴ്, തെലുങ്ക് ഭാഷകളിലും തിരക്കുള്ള നടിയായി മീര ാ ജാസ്മിൻ മാറി. പിന്നീട് വിവാഹശേഷം അഭിനയത്തിന് താരം നീണ്ട ഇടവേള കൊടുക്കുകയായിരുന്നു. ഇപ്പോ ഴിതാ വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് മീര ജാസ്മിൻ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ.

Advertisements

ഹിറ്റ് മേക്കർ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന ചിത്രത്തിലൂടെയാണ് മീരാ ജാസ്മിൻ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയത്. ഈ ചിത്രത്തിൽ ജയറാമിന്റെ നായികയായിട്ടാണ് താരം എത്തിയത്. സിനിമയിൽ നിന്നും വിട്ട് നിന്നപ്പോൾ തടിവച്ച മീര മെലിഞ്ഞ് കൂടുതൽ സുന്ദരിയായിട്ടാണ് തിരിച്ചെത്തിയത്.

Also Read
ദിലീപേട്ടൻ കാരണം ആ സിനിമയിൽ കുറേ ടേക്കുകൾ വേണ്ടി വന്നു; മുകേഷേട്ടൻ ഉണ്ടെങ്കിൽ ഷോട്ട് എങ്ങനെയെങ്കിലും തീർന്നാൽ മതി എന്നാണ് ചിന്ത; സോന നായർ പറയുന്നു

ഡ്രസിങ്ങിലും മീരയ്ക്ക് കാര്യമായ മാറ്റമുണ്ടായിരുന്നു. കൂടുതൽ ഗ്ലാമറസായി മോഡേൺ ലുക്കിലായിരുന്നു മീരയുടെ രണ്ടാം വരവ്. സിനിമയിൽ നിന്ന് വിട്ടു നിന്ന സമയത്ത് സമൂഹ മാധ്യമങ്ങളിലും സജീവം അല്ലായിരുന്നു നടി. എന്നാൽ തിരിച്ചുവരവിൽ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങി താരം സോഷ്യൽ മീഡിയയിൽ സജീവം ആവുകയായിരുന്നു.

മീരാ ജാസ്മിൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വളരെ വേഗം തന്നെ വൈറൽ ആകാറുണ്ട്. അത്തരത്തിൽ മീരാ ജാസ്മിൻ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അതേ സമയം മീരാ ജാസ്മിന്റെ വയസ്സാണ് ഇപ്പോൽ സോഷ്യൽ മീഡിയയിൽ ആരാധകരുടെ പ്രധാന ചർച്ചാ വിഷയം.

തങ്ങളുടെ പ്രിയപ്പെട്ട നടിക്ക് നാൽപ്പത് വയസ് കഴിഞ്ഞെന്ന് ചർമ്മം കണ്ടാൽ പറയുമോ എന്നാണ് താരത്തിന്റെ ആരാധകർ ചോദിക്കുന്നത്. ഇപ്പോഴും പതിനാറുകാരിയെ പോലെയുണ്ടെന്നാണ് ചില ആരാധകരുടെ കമന്റ്. ലേഡി മമ്മൂട്ടി എന്നാണ് മറ്റു ചിലരുടെ കമന്റ്. ഏതായാലും താരത്തിന്റെ പുതിയ ഫോട്ടോകളും സാമൂഹ്യ ലോകത്ത് ഹിറ്റടിച്ചിരിക്കുകയാണ്.

Also Read
ഞാൻ വിളിച്ച് എഴുന്നേൽപ്പിച്ചാലെ ലാൽ സാർ രാവിലെ എഴുന്നേൽക്കു, ഭക്ഷണം വേണ്ടെന്ന് പറഞ്ഞാലും ഞാൻ പറഞ്ഞാൽ അപ്പോൾ കഴിക്കും; മോഹൻലാലിനെ കുറിച്ച് ആന്റണി പെരുമ്പാവൂർ

Advertisement