തല്ലു കൊള്ളിത്തരമാണ് കീർത്തി കാണിച്ചതൊക്കെ, എന്നാൽ കല്യാണി അങ്ങനെ ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല; വെളിപ്പെടുത്തൽ

1491

സിനിമ മേഖലയിലേക്ക് എത്താൻ മിക്കപ്പോഴും താരങ്ങളുടെ മക്കൾക്ക് വലിയ പ്രയാസം ഒന്നും ഉണ്ടാവാറില്ല. എന്നാൽ, ഈ മേഖലയിൽ വിജയിക്കണം എങ്കിൽ ആരായാലും കഴിവും പരിശ്രമവും കൂടിയേ തീരു. മലയാളത്തിലെ അടക്കം പല സൂപ്പർ താരങ്ങളുടെയും മക്കൾ അത് തെളിയിച്ചതാണ്.

പഴയ കാല ചലച്ചിത്ര നടി മേനകയുടെയും പ്രമുഖ നിർമ്മാതാവ് സുരേഷ്‌കുമാറിന്റെയും മകളാണ് കീർത്തി സുരേഷ്.
താര ദമ്പതികളുടെ മകൾ ആയതുകൊണ്ട് തന്നെ കീർത്തിക്ക് ചെറുപ്രായത്തിലേ സിനിമയിൽ എത്താൻ കഴിഞ്ഞു. 2001ൽ പുറത്തിറങ്ങിയ അച്ഛനെയാണെനിക്ക് ഇഷ്ട്ടം എന്ന ചിത്രത്തിലാണ് കീർത്തി ആദ്യമായി ബാലതാരമായി എത്തിയത്.

Advertisements

Also Read
നാൽപതാം വയസ്സിലും പതിനാാറുകാരിയെ പോലെ, ചർമ്മം കണ്ടാൽ പ്രായം തോന്നില്ല, ലേഡി മമ്മൂട്ടിയെന്ന് ആരാധകർ, വൈറലായി മീരാ ജാസ്മിന്റെ പുതിയ ചിത്രങ്ങൾ

പിന്നീട് ദിലീപ് നായകനായ കുബേരൻ എന്ന സിനിമയിലും കീർത്തി ബാലതാരമായി വേഷമിട്ടു. പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടേയാണ് കീർത്തി നായികയായി അരങ്ങേറിയത്. തുടർന്ന് ദിലീപിന്റെ നായികയായി റിങ് മാസ്റ്ററിലും കീർത്തി സുരേഷ് അഭിനയിച്ചു.

ഈ രണ്ട് ചിത്രങ്ങൾക്കും ശേഷം തമിഴിലും തെലുങ്കിലും സജീവമായ താരം തെന്നിന്ത്യയിലെ മുൻനിര താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച കീർത്തി നാഷണൽ അവാർഡ് വരെ നേടി. അതേ സമയം കീർത്തിയുടെ കുട്ടികാലത്തെ കുസൃതികളെക്കുറിച്ചും താരത്തിന്റെ അഭിനയ മികവിനെക്കുറിച്ചും സംവിധായകനും തിരക്കഥാകൃത്തുമായ സുരേഷ് കൃഷ്ണ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത്.

തന്റെ ആദ്യത്തെ ചിത്രമായ അച്ഛനെയാണെനിക്ക് ഇഷ്ട്ടം എന്ന ചിത്രത്തിലാണ് കീർത്തി സുരേഷ് ആദ്യമായി അഭിനയിച്ചത് എന്നും തുടർന്ന് തന്റെ ഒരു ടെലി സിനിമയിൽ കീർത്തി നായികയായി അഭിനയിച്ചെന്നും സുരേഷ് പറഞ്ഞു. എട്ട് വയസ്സ് മാത്രം പ്രായം ഉള്ളപ്പോൾ ആരെയും അതിശയിപ്പിക്കും വിധം ഒറ്റ ടേക്കിൽ ഡബ്ബ് ചെയ്യാൻ കീർത്തിക്ക് സാധിച്ചിരുന്നു.

ഏഷ്യാനെറ്റിന്റെ സീരിയലുകളിലും താരം അഭിനയിച്ചിരുന്നു. ഗീതാഞ്ജലി ചിത്രത്തിനായി കീർത്തിയെ വിളിച്ചപ്പോൾ ഉണ്ടായ രസകരമായ അനുഭവവും അദ്ദേഹം പങ്കുവച്ചു. ഗീതാഞ്ജലി എന്ന ഞാൻ അസ്സോസിയേറ്റ് ചെയ്യുന്ന പടത്തിൽ പ്രിയൻ ചേട്ടൻ കഥ പറഞ്ഞതിന് ശേഷം എന്നോട് പറഞ്ഞു നമുക്ക് ഒരു നായിക ഉണ്ട് പക്ഷെ അവളുടെ അച്ഛൻ സമ്മതിക്കില്ല എന്ന്.

Also Read
ദിലീപേട്ടൻ കാരണം ആ സിനിമയിൽ കുറേ ടേക്കുകൾ വേണ്ടി വന്നു; മുകേഷേട്ടൻ ഉണ്ടെങ്കിൽ ഷോട്ട് എങ്ങനെയെങ്കിലും തീർന്നാൽ മതി എന്നാണ് ചിന്ത; സോന നായർ പറയുന്നു

അപ്പൊ ഞാൻ പറഞ്ഞു അത് നമുക്ക് സംസാരിച്ചാൽ പോരെ എന്ന് അങ്ങനെ നമ്മൾ തിരുവനന്തപുരത്തേക്ക് വന്നു. ഒരു നായിക കൊള്ളാമെന്നും എന്നാൽ നായികയുടെ അച്ഛൻ സമ്മതിക്കില്ലെന്നും പ്രിയദർശൻ പറഞ്ഞപ്പോൾ അയാളുടെ നമ്പർ പ്രൊഡ്യൂസർ സുരേഷ് (കീർത്തിയുടെ അച്ഛൻ) ചോദിച്ചു. അത് വേറെ ആരുമല്ല താൻ തന്നെയാണെന്ന് പ്രിയദർശൻ മറുപടി നൽകി.

തുടർന്ന് കീർത്തിയെ അഭിനയിക്കാൻ വിട്ടുവെങ്കിലും എല്ലാവർക്കും വലിയ ഭയമായിരുന്നു. താരം ഡബിൾ റോളൊക്കെ എങ്ങനെയാവും ചെയ്യുക എന്ന കാര്യത്തിലായിരുന്നു ടെൻഷൻ. തനിക്ക് കീർത്തിയുടെ കഴിവിൽ ഉറപ്പ് ഉണ്ടായിരുന്നെന്ന് സംവിധായകൻ സുരേഷ് കൃഷ്ണ പറയുന്നു. എട്ടാം വയസിൽ അതി മനോഹരമായി കീർത്തി എന്റെ ടെലിഫിലിമിൽ നായികയായി അഭിനയിച്ചു.

പിന്നെ അവൾ ഈ വയസിൽ അഭിനയിക്കില്ലേ എനിക്ക് ഉറപ്പുണ്ടായിരുന്നു. എന്നിട്ട് ഇപ്പോൾ നാഷണൽ അവാർഡ് വരെ വാങ്ങിയെന്നും സുരേഷ് കൃഷ്ണ വ്യക്തമാക്കുന്നു. അതേ സമയം കുഞ്ഞുന്നാളിലെ കീർത്തിയുടെ കുസൃതികളും അദ്ദേഹം ഓർത്തെടുത്തു. അന്നൊക്കെ തല്ലുകൊള്ളിത്തരം മാത്രമായിരുന്നു കീർത്തിയുടെ കൈയ്യിൽ. കുഞ്ഞുനാളിൽ സ്‌കൂൾ ബസ്സിൽ ഒന്നും കീർത്തി പോവാറില്ലായിരുന്നു.

സുരേഷ് കൃഷ്ണ തന്റെ ബജാജ് ചേതക്കിലായിരുന്നു കീർത്തിയെ സ്‌കൂളിൽ കൊണ്ടു പോയിരുന്നത്. കീർത്തി മുന്നിൽ നിന്ന് വണ്ടിയുടെ ബ്രേക്കിൽ ചവിട്ടുമായിരുന്നെന് സുരേഷ് ഓർത്തെടുത്തു. അതേ സമയം കല്യാണി പ്രിയദർശനെപ്പറ്റിയും അഭിമുഖത്തിൽ അദ്ദേഹം സംസാരിച്ചു.

Also Read
വെറും മൂന്ന് മാസം കൊണ്ട് 80ൽ നിന്ന് 68ലേക്ക്, അമ്പരപ്പിച്ച് മാലാ പാർവതി, കൈയ്യടിച്ച് ആരാധകർ

കല്യാണി അങ്ങനെ സിനിമയിൽ താല്പര്യം ഉണ്ടായിരുന്ന ഒരു കുട്ടി ആയിരുന്നില്ലെന്ന് സുരേഷ് കൃഷ്ണ വ്യക്തമാക്കി.
പുറത്ത് പോയി പഠിച്ച ശേഷം കല്യാണി തിരിച്ചുവന്ന് സിനിമയിൽ കയറിയപ്പോൾ കല്യാണിക്ക് അഭിനയിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ തനിക്ക് സംശയം ഉണ്ടായിരുന്നതായി സുരേഷ് കൃഷ്ണ തുറന്ന് പറഞ്ഞു. എന്നാൽ ഇപ്പോൾ ഏറ്റവും നല്ല രീതിയിൽ താരം അഭിനയിക്കുന്നതായി സുരേഷ് കൃഷ്ണ വ്യക്തമാക്കുന്നു.

Advertisement