Home Entertainment Celebrities

എന്നെക്കുറിച്ച് അശ്ലീല വാർത്തയുള്ള മാസിക എന്റെയും അമ്മയുടേയും മുന്നിൽ വെച്ച് അവർ വിറ്റഴിച്ചു: വെളിപ്പെടുത്തലുമായി ബീന ആന്റണി

1143

നിരവധി സീരയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് ബീന ആന്റണി. ഒരു കാലത്ത് സിനിമകളിൽ സജീവമായിരുന്ന ബീന ആന്റണി പിന്നീട്‌സിനിമയിൽ നിന്ന് പതിയെ ഇടവേളയെടുത്ത് ടെലിവിഷൻ പരമ്പരകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

ഇപ്പോളിതാ തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവം പറയുകയാണ് നടി. തന്റെയും അമ്മയുടേയും മുന്നിൽ വച്ച് തന്നെ കുറിച്ചെഴുതിയ അ ശ്ലീ ല മാസിക വിറ്റഴിച്ചതിനെ കുറിച്ചാണ് താരം പറയുന്നത്. ഫ്‌ളവേഴ്‌സിൽ ടിവിയിൽ സംപ്രേഷണം യ്യുന്ന ഒരു കോടി എന്ന പരിപാടിയിൽ എത്തിയപ്പോൾ ആയിരുന്നു ബീനാ ആന്റണി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

Advertisements

ബീനാ ആന്റണിയുടെ വാക്കുകൾ ഇങ്ങനെ:

എന്നെ കുറിച്ചുള്ള അ ശ്ലീ ല മാസിക എന്റെ മുന്നിൽ വച്ച് തന്നെ വിറ്റഴിച്ചിട്ടുണ്ട്. ഒരു കവർ സ്റ്റോറിയായാണ് എന്നെ കുറിച്ച് അ ശ്ലീ ല മാസികയിൽ വന്നത്. ഒരിക്കൽ ട്രെയിനിലെ എസി കമ്പാർട്ട്മെന്റിൽ അമ്മയ്ക്കൊപ്പം യാത്ര ചെയ്യുമ്പോളായിരുന്നു സംഭവം.

Also Read
തല്ലു കൊള്ളിത്തരമാണ് കീർത്തി കാണിച്ചതൊക്കെ, എന്നാൽ കല്യാണി അങ്ങനെ ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല; വെളിപ്പെടുത്തൽ

ആ സമയത്ത് എന്റെ കുടുംബത്തിനും മാനസിക സംഘർഷങ്ങളുണ്ടായി. എന്റെ സഹോദരിയെ കോളേജിൽ ഒരുപാട് പേർ പരിഹസിച്ചു. ഈ സംഭവത്തിൽ മാനസികമായി ഞാൻ തളർന്ന് പോയെങ്കിലും ദൈവം എന്നെ തളർത്തിയില്ല. അതിന് ശേഷവും ഒരുപാട് അവസരങ്ങൾ എന്നെ തേടി വന്നു.

ബീനാ ആന്റണി എന്ന പേരിൽ മറ്റൊരു നടി ഉണ്ടായിരുന്നു. അവർ ഒരിക്കൽ ഒരു ലുങ്കിയുടെ പരസ്യ ചിത്ര ത്തിൽ അഭിനയിച്ചു. ആ സമയത്ത് തന്നെ ലുങ്കിയും ബ്ലൗസും തോർത്തും ധരിച്ച് അന്നാ അലൂമിനിയത്തിന്റെ പരസ്യത്തിൽ ഞാനും വേഷമിട്ടിരുന്നു. ഇത് ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനിടയായി.

ലുങ്കിയുടെ പരസ്യത്തിൽ അഭിനയിച്ചത് ഞാനാണെന്നും, ഞാൻ തന്നെയാണ് മറ്റെന്തോ കേസിൽ പെട്ടത് എന്നുമുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചു. അ ശ്ലീ ല മാസികയിലെല്ലാം ഇത്തരം ഇല്ലാ കഥകൾ വന്നു. എന്റെയത്ര അപവാദങ്ങൾ കേട്ട ഒരു ആർട്ടിസ്റ്റ് വേറെ ഉണ്ടാകില്ല.

Also Read
എനിക്ക് ഭർത്താക്കന്മാരുടെ കാര്യത്തിൽ ഒട്ടും രാശിയില്ല, വിക്രം നായിക ഗായത്രി പറയുന്നത് കേട്ടോ

ബീനയെ കല്യാണം കഴിക്കേണ്ടെന്ന തരത്തിൽ ഭർത്താവ് മനുവിനും കത്തുകൾ ലഭിച്ചു. എന്നാൽ, വിവാഹം കഴിഞ്ഞതോടെ അത്തരം വിവാദങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് താരം പറയുന്നു.

Advertisement