Home Entertainment

എന്റെ തങ്കമേ നീ വരുന്നത് കാണാൻ അതിയായ ആകാംക്ഷ, വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വിഘ്‌നേഷ് നയൻസിനെ കുറിച്ച് എഴുതിയത് കണ്ടോ, വൈറൽ

383

തെന്നിന്ത്യൻ ലേഡി സൂപ്പർ താരം നയൻതാരയും കാമുകനു സംവിധായകനുമായ വിഘ്‌നേഷ് ശിവനും വ്യാഴാവ്ച വിവാഹിതർ ആവുകയാണ്. വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വിഘ്‌നേഷ് ശിവൻ പ്രതിശ്രുത വധുവായ നയൻതാരയ്ക്ക് വേണ്ടിയെഴുതിയ ഇൻസ്റ്റഗ്രാം കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

ഇന്ന് ജൂൺ 9. ദൈവത്തിനും, പ്രപഞ്ചത്തിനും, എന്റെ പ്രിയപ്പെട്ട മനുഷ്യർക്കും നന്ദി പറയുന്നു. എല്ലാ നല്ല ഹൃദയങ്ങളും, നല്ല നിമിഷങ്ങളും, ചില നല്ല യാദൃശ്ചികതകളും, അനുഗ്രഹങ്ങളും, എന്നുമുള്ള ചിത്രീകര ണവും, പ്രാർത്ഥനയുമാണ് ജീവിതം അത്രമേൽ സുന്ദരമാക്കിയത്.

Advertisements

Also Read
എന്നെക്കുറിച്ച് വാർത്തയുള്ള അശ്ലീലമാസിക അന്ന് എന്റെയും അമ്മയുടേയും മുന്നിൽ വെച്ച് വിറ്റഴിച്ചു, എന്നെപോലെ അപവാദങ്ങൾ കേട്ട ഒരു ആർട്ടിസ്റ്റ് വേറെ ഉണ്ടാകില്ല: ബീന ആന്റണി

ഇതെല്ലാം എന്റെ പ്രിയപ്പെട്ടവൾക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു. എന്റെ തങ്കമേ. നീ മണിക്കൂറുകൾക്കം തന്നെ മണ്ഡപത്തിലേക്ക് വരുന്നത് കാണാൻ അതിയായ ആകാംക്ഷ. നല്ലത് വരുത്താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. കുടുംബത്തിനും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ജീവിതത്തിലെ പുതിയൊരു ഏടിന് തുടക്കമിടുന്നു എന്നായിരുന്നു വിഘ്‌നേഷിന്റെ കുറിപ്പ്.

ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതർ ആവുന്നത്. ഇതോടെ നയൻസ് വിവാഹിതയായി, ഉടനെ വിവാഹം കഴിക്കും എന്നിങ്ങനെയുള്ള വാർത്തകൾക്കെല്ലാം അവസാനമായെന്ന് പറയാം. മഹാബലിപുരത്തെ ഒരു സ്വകാര്യ റിസോർട്ടിൽ വെച്ചാണ് താരവിവാഹം.

സിനിമാ തിരക്കുകൾ അവസാനിച്ചതിന് പിന്നാലെയാണ് വിവാഹം കഴിക്കാമെന്ന് താരങ്ങൾ തീരുമാനിച്ചത്. കഴിഞ്ഞ മാസമാണ് വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത് നയൻതാര നായികയായി അഭിനയിച്ച സിനിമ കാതുവക്കുളെ രണ്ട് കാതൽ എന്ന ചിത്രം റിലീസ് ചെയ്തത്.

Also Read
നാൽപതാം വയസ്സിലും പതിനാാറുകാരിയെ പോലെ, ചർമ്മം കണ്ടാൽ പ്രായം തോന്നില്ല, ലേഡി മമ്മൂട്ടിയെന്ന് ആരാധകർ, വൈറലായി മീരാ ജാസ്മിന്റെ പുതിയ ചിത്രങ്ങൾ

പിന്നാലെ വിവാഹ തീയ്യതി പുറത്ത് വിടുകയായിരുന്നു. മുൻപ് വിവാഹനിശ്ചയം നടത്തിയതിനെ പറ്റി നയൻതാര വെളിപ്പെടുത്തിയിരുന്നു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഒരു സ്വകാര്യ ചടങ്ങിൽ വെച്ചാണ് വിവാഹം നിശ്ചയിച്ചത്.

Advertisement