Home Entertainment Celebrities

എനിക്ക് ഭർത്താക്കന്മാരുടെ കാര്യത്തിൽ ഒട്ടും രാശിയില്ല, നടി ഗായത്രി പറയുന്നത് കേട്ടോ

748

സൂപ്പർ സംവിധായകൻ ലോകേഷ് കനകരാജ് ഉലകനായകൻ കമൽഹാസനെ നായകനാക്കി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാം വിക്രം സകലമാന കളക്ഷൻ റെക്കോർഡുകളും തിരുത്തി മുന്നേറുകയാണ് ഇപ്പോൾ . നാളുകൾക്ക് ശേഷം കമൽഹാസൻ ബോക്സ് ഓഫീസിലേക്ക് മടങ്ങിയെത്തിയ ചിത്രം വൻ വിജയമായി മാറിയിരിക്കുകയാണ്.

തെന്നിന്ത്യയിൽ മാത്രമല്ല ഉത്തരേന്ത്യൻ ബോക്സ് ഓഫീസുകളിലും വിക്രം തന്നെയാണ് ഇപ്പോൾ താരം. കമൽ ഹാസന് ഒപ്പം മക്കൾസെൽവം വിജയ് സേതുപതിയും മലയാളത്തിന്റെ സ്‌റ്റൈലിഷ് താരം ഫഹദ് ഫാസിലും പ്രധാന വേഷങ്ങളിലെത്തിയ സിനിമ കൂടിയാണ് വിക്രം.

Advertisements

നടിപ്പിൻ നായകൻ സൂര്യയുടെ അതിഥി വേഷവും ചിത്രത്തിന് ആവേശം പകരുന്നുണ്ട്. ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളിൽ ഏറ്റവും ശ്രദ്ധ നേടിയെടുത്ത ഒന്നാണ് നടി ഗായത്രി അവതരിപ്പിച്ച വേഷം. ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന അമറിന്റെ കാമുകിയുടെ വേഷത്തിലാണ് ചിത്രത്തിൽ ഗായത്രി എത്തിയിരിക്കുന്നത്.

Also Read
ഞാനും ഫഹദും അന്ന് അങ്ങനെ ആയിരുന്നെന്ന് പറഞ്ഞാൽ തള്ളാണെന്ന് പലരും കരുതും; ഫഹദ് ഫാസിലിനെ കുറിച്ച് ദേവി ചന്ദന

ഗായത്രിയുടെ പ്രകടനവും ശ്രദ്ധ നേടുന്നതായിരുന്നു. ഇതിനിടെ ഇപ്പോഴിതാ ഗായത്രി പങ്കുവച്ചൊരു പോസ്റ്റ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. തന്റെ കരിയറിനെക്കുറിച്ചുള്ള രസകരമായൊരു നിരീക്ഷണം ആണ് ഗായത്രി തന്നെ പങ്കുവെച്ചിരിക്കുന്നത്.

ഗായത്രിയും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലെത്തിയ സിനിമയായിരുന്നു നടുവുലെ കൊഞ്ചം പക്കത്ത കാണോം. ചിത്രത്തിൽ വിജയ് സേതുപതിയുടെ നായകൻ തന്റെ പ്രതിശ്രുത വധുവിനെ മറന്നു പോകുന്നതാണ് കഥ. പിന്നീട് ഇതേ ജോഡി ഒരുമിച്ച സൂപ്പർ ഡീലക്സിൽ തന്റെ ഭർത്താവ് ട്രാൻസ് വുമൺ ആണെന്ന് അറിയാത്ത ഭാര്യയായിരുന്ന ഗായത്രി.

വിക്രമിലേക്ക് എത്തുമ്പോൾ തന്റെ ഭർത്താവിന്റെ ജോലി എന്താണെന്ന് പോലും ഗായത്രിയുടെ കഥാ പാത്രത്തിന് അറിയില്ല. ഗായത്രിയുടെ ഏറ്റവും മികച്ച മൂന്ന് സിനിമകളിലെ ഈ രസകരമായ സാമ്യത ചൂണ്ടാക്കാണിക്കുകയാണ് ഒരു വൈറൽ പോസ്റ്റ്.

ഈ പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടാണ് ഗായത്രി തന്നെ പങ്കുവച്ചിരിക്കുന്നത്. ഭർത്താക്കാന്മാരുടെ കാര്യത്തിൽ എനിക്ക് രാശിയില്ല എന്നായിരുന്നു ഗായത്രിയുടെ പോസ്റ്റ്. ഇതിനോടകം തന്നെ താരത്തിന്റെ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് ലൈക്കുകലും കമന്റുകളുമായി എത്തിയിരിക്കുന്നത്.

Also Read
ജീവിതത്തിലെ പൊരുത്തക്കേടുകളെ കുറിച്ച് എങ്ങനെ പറയണമെന്നറിയില്ല, ഞങ്ങൾ ഇപ്പോൾ പിരിഞ്ഞ് താമസിക്കുകയാണ്, എന്റെ ഇപ്പോഴത്തെ ആശ്വാസം അവരാണ്: ഷെമി മാർട്ടിൻ

മാമനിതൻ, ടൈറ്റാനിക് കാഥലും കവുന്ദു പോകും, ബഗീര, കായൽ, ഇടി മുഴക്കം തുടങ്ങിയ സിനിമകളിലെ താരമാണ് ഗായത്രി. അതേ സമയം ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തുകയാണ് ഗായത്രി.

Advertisement