ജീവയുമായി അടുക്കുന്നതിന് മുൻപ് ഒരു അന്യമതക്കാരനെ പ്രണയിച്ചിരുന്നു, ഒന്നിച്ചു ജീവിക്കാനായി മാതാപിതാക്കളെ ഉപേക്ഷിച്ച് വീട്ടിൽ നിന്നിറങ്ങി, പക്ഷേ: പ്രണയ കഥ പറഞ്ഞ് അപർണ

243

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് അപർണ തോമസും ജീവ ജോസഫും. ചാനൽ അവതാരകരായി കരിയർ തുടങ്ങിയ ഇരുവരും വളരെ പെട്ടെന്ന് തന്നെ വിവാഹിതരായി. എട്ട് വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതവുമായി വിജയകരമായി മുന്നോട്ട് പോവുകയാണ് ഇരുവരും ഇപ്പോൾ.

സൂര്യ മ്യൂസിക്കിലെ അവതാരകനായി തിളങ്ങിയ ജീവ തോമസ് പിന്നീട് സരിഗമപ എന്ന റിയാലിറ്റി ഷോയുടെ അവതാരകനായും കൈയ്യടി നേടിയിരുന്നു. അവതാരക ആയും അഭിനേത്രിയുമായി തിളങ്ങിയിട്ടുള്ള താരമാണ് അപർണ്ണ തോമസ്. ജെയിംസ് ആൻഡ് ആലീസ് ഉൾപ്പടെയുള്ള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് താരം. അടുത്തിടെയായിരുന്നു അപർണ യൂട്യൂബ് ചാനൽ തുടങ്ങിയത്.

Advertisements

മേക്കപ്പിനെ കുറിച്ചും സൗന്ദര്യം നിലനിർത്തുന്നതിനും ആയി താൻ ഇപയോഗിക്കുന്ന പ്രൊഡക്ടുകളെ കുറിച്ചും എല്ലാം അപർണ്ണ പറഞ്ഞിരുന്നു. ഇടയ്ക്ക് ജീവയും അപർണ്ണയ്ക്കൊപ്പം ചാനലിൽ എത്തിയിരുന്നു.വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായും അപർണ്ണ എത്താറുണ്ട്. അവതാരകർ ആയി തിളങ്ങുന്നതിന് ഇടെയാണ് ജീവയും അപർണയും പ്രണയത്തിൽ ആകുന്നത്. ആ പ്രണയം വിവാഹത്തിൽ എത്തുകയും ആയിരുന്നു.

Also Read
അന്ന് ഞാന്‍ രണ്ടാംക്ലാസ്സിലായിരുന്നു, ഊണുകഴിക്കണമെങ്കില്‍ എപ്പോഴും പ്രേംപൂജാരി സിനിമ കാണണം, ഇക്കാര്യം ഞാന്‍ പറഞ്ഞപ്പോള്‍ ചാക്കോച്ചന്‍ തകര്‍ന്നുപോയി, രസകരമായ അനുഭവം തുറന്നുപറഞ്ഞ് അപര്‍ണ ബാലമുരളി

ഇരുവരും ഇതിന്റെ വിശേഷങ്ങൾ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് ജീവയും അപർണയും. രണ്ട് പേരും ഒരു കാര്യത്തിനും നിയന്ത്രണം വയ്ക്കാറില്ല, ഇഷ്ടമുള്ള കാര്യങ്ങൾ രണ്ട് പേർക്കും ചെയ്യാം. അതാണ് എട്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിലെ വിജയം എന്ന് അപർണയും ജീവയും പറയുന്നത്.

സിനിമയിൽ അഭിനയിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും ഒരിക്കലും ആങ്കറിങ് മേഖലയെ കുറിച്ച് താൻ ചിന്തിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല. പക്ഷെ അതിലേക്ക് വന്നു കഴിഞ്ഞ പ്പോൾ ആദ്യ ഷോ മുതൽ തന്നെ വല്ലാത്ത ഇഷ്ടവും താത്പര്യവും തോന്നി തുടങ്ങി. സൂര്യ മ്യൂസിക്കിൽ ആങ്കറായിട്ടാണ് തുടക്കം. ഓരോ ദിവസവും ഞാൻ അതിനെ ഇഷ്ടപ്പെട്ടു എന്നാണ് ജീവ പറയുന്നത്.

അത്യാവശ്യം ആളുകൾ തിരിച്ചറിയാനും ഇഷ്ടപ്പെടാനും ഒക്കെ തുടങ്ങി.പക്ഷെ ലൈഫിൽ ഒരു മാറ്റം ഉണ്ടായിരുന്നില്ല. കാത്തിരുന്ന് കാത്തിരുന്ന് എട്ട് വർഷം കഴിഞ്ഞപ്പോഴാണ് സരിഗമപ എന്ന ഷോയിലൂടെ ഒരു ബ്രേക്ക് ലഭിച്ചത്. ഷോ ആങ്കർ ചെയ്യുന്നു, യൂട്യൂബിലും ഇൻസ്റ്റയിലും സജീവമാവുന്നു, സിനിമകൾ ചെയ്യുന്നു എന്നിങ്ങനെ എല്ലാ മേഖലയിലും സജീവമാകണം എന്ന് ഞങ്ങൾ രണ്ടുപേരും പ്ലാൻ ചെയ്ത് ചെയ്തതല്ല.

അത് താനെ സംഭവിച്ചതാണ്. പക്ഷെ എത്തപ്പെട്ട മേഖലയിൽ എല്ലാം കഴിവിന്റെ പരമാവധി കൊടുക്കാനും നിലനിൽക്കാനും സാധിച്ചു എന്ന് ജീവ പറയുന്നു. തന്നെ സംബന്ധിച്ച് ഞാൻ ഒരു കഠിനാധ്വാനിയാണ, ജോലി ചെയ്യാൻ എനിക്കൊരു മടിയും ഇല്ല. എന്റെ കഷ്ടപ്പാടിനൊപ്പം ദൈവത്തിന്റെ അനുഗ്രഹവും ഭാഗ്യവും എല്ലാമുണ്ട്. പതിവുപോലെ ഒരു ദിവസം ഓഫീസിലേക്ക് വന്നപ്പോഴാണ് ലൈവ് ചെയ്യുന്ന ആളിന്റെ അടുത്ത് സുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടത്.

കണ്ടപ്പോൾ തന്നെ എനിക്ക് വിഷ് ചെയ്യുകയും ചെയ്തു. അന്വേഷിച്ചപ്പോൾ പുതിയതായി ജോയിൻ ചെയ്യാൻ വന്ന കുട്ടിയാണ്. ഇനി വരാനിരിയ്ക്കുന്ന പുതിയ ഷോയിൽ എന്റെ കോ ഹോസ്റ്റ് ആണ് എന്നറിഞ്ഞപ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടി. അങ്ങനെ ഞങ്ങൾ പാട്ടുപെട്ടി എന്ന പരിപാടി ചെയ്തു തുടങ്ങി.

അതിലൂടെ കേരളം മൊത്തം യാത്രചെയ്യേണ്ടതായി വന്നു. ആ യാത്രയിലാണ് കൂടുതൽ അടുത്തത്.
അപർണ ആ സമയത്ത് ഒരു വല്ലാത്ത അവസ്ഥയിലൂടെയായിരുന്നു കടന്നു പോകുന്നത്. അന്യ മതക്കാരനായ ഒരാളെ പ്രണയിച്ചിരുന്നു. അതിനെ വീട്ടുകാർ ശക്തമായി എതിർത്തു. ഞാൻ ഒറ്റമോളാണ്. അവർക്ക് അത് സഹിക്കാൻ പറ്റില്ലായിരുന്നു എന്ന് അപർണ പറയുന്നു.

എന്നെ പൂർണമായും വീട്ടിൽ ലോക്ക് ചെയ്തു. വീട്ടിൽ നിന്നും ചാടിയ ഞാൻ ഒരു വീട്ടിൽ പെയിങ് ഗസ്റ്റ് ആയി നിന്നു. അവിടെ നിന്നും ഡാഡിയെ വിളിച്ച്, ഞാൻ അയാൾക്കൊപ്പം മാത്രമേ ജീവിക്കൂ, ഇനി വീട്ടിലേക്ക് വരില്ല എന്നു പറഞ്ഞു. അത് ഡാഡിയ്ക്കും മമ്മിക്കും എത്രമാത്രം വേദനയുണ്ടാക്കി എന്ന് എനിക്ക് ഇപ്പോൾ മനസ്സിലാക്കാൻ പറ്റും.

പക്ഷെ അന്ന് അതായിരുന്നു ശരി എന്ന് വിശ്വസിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം അതാണ്. ആ സമയത്ത് എനിക്ക് ജീവിക്കണമെങ്കിൽ എന്തെങ്കിലും വരുമാനം വേണം. അങ്ങിനെ ആണ് സൂര്യ മ്യൂസിക്കിൽ എത്തുന്നത്. ഷോ നല്ല രീതിയിൽ മുന്നോട്ടുപോയി. ആ സമയത്ത് ഒരു ഭാഗത്ത് എന്റെ റിലേഷൻഷിപ്പിലും പ്രശ്‌നങ്ങൾ വന്നു തുടങ്ങി.

സ്‌നേഹിച്ചു വന്നയാളും മനസ്സിലാക്കുന്നില്ല പാരന്റ്‌സും ഇല്ലാത്ത അവസ്ഥയിലാണ് ജീവയുടെ സൗഹൃദം എന്നെ കൂടുതൽ ബലപ്പെടുത്തുന്നത്. സ്വന്തം അച്ഛനെയും അമ്മയെയും വേദനിപ്പിച്ച് അയാൾക്ക് വേണ്ടി വന്നു നിന്നിട്ട് ഇതുവരെയും അയാൾ മനസ്സിലാക്കിയില്ല എങ്കിൽ ഇനിയത് സംഭവിക്കാൻ പോകുന്നില്ല എന്ന് ജീവ പറഞ്ഞു എന്നും അപർണ വ്യക്തമാക്കുന്നു.

Also Read
ഞങ്ങള്‍ക്കിടയിലേക്ക് മൂന്നാമതൊരാള്‍ കൂടി, സന്തോഷവാര്‍ത്തയുമായി സാന്ത്വനത്തിലെ അമ്മു, ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍

Advertisement