ഞങ്ങള്‍ക്കിടയിലേക്ക് മൂന്നാമതൊരാള്‍ കൂടി, സന്തോഷവാര്‍ത്തയുമായി സാന്ത്വനത്തിലെ അമ്മു, ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍

1074

മലയാളികളുടെ ടെലിവിഷന്‍ രംഗത്തെ പ്രിയപ്പെട്ട സീരിയലാണ് സാന്ത്വനം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം തുടരുന്ന സാന്ത്വനം എന്ന വീട്ടിലെ കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ പരമ്പര വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ പ്രിയപ്പട്ട പരമ്പരയായി മാറുകയായിരുന്നു.

Advertisements

നടി ചിപ്പി അവതരിപ്പിക്കുന്ന ദേവി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ആദ്യം കഥ മുന്നോട്ട് പോയത്. പിന്നീട് ബാലന്റേയും സഹോദരങ്ങളുടേയും കഥയായി സീരിയല്‍ പരിണമിച്ചു. ശിവന്‍, ഹരി, അപ്പു, അഞ്ജലി തുടങ്ങിയ കഥാപാത്രങ്ങള്‍ ഈ പരമ്പരയിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്നവരാണ്. തമിഴ് പരമ്പരയായ പാണ്ഡ്യന്‍ സ്റ്റോഴ്‌സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം.

Also Read; എന്നെ തിരിച്ചറിയുമെന്ന് കരുതിയില്ല, ആ സിനിമ സെറ്റില്‍ വെച്ച് നയന്‍താര ചെയ്ത കാര്യം ഒരിക്കലും മറക്കില്ല, മനസ്സുതുറന്ന് മാല പാര്‍വതി

ഈ സീരിയലിലെ ചെറിയ കഥാപാത്രങ്ങള്‍ പോലും ഏറെ ശ്രദ്ധനേടിയിരുന്നു. സീരിയലിലെ അമ്മു എന്ന കഥാപാത്രത്തെ മലയാളി പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. അപ്പുവിന്റെ സഹോദരിയാണ് അമ്മു. നടി കല്യാണിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.

ഏതാനും നാളുകള്‍ക്ക് മുമ്പായിരുന്നു താരത്തിന്റെ വിവാഹം. തിരുവനന്തപുരം സ്വദേശിയായ അനൂപാണ് താരത്തിന്റെ ഭര്‍ത്താവ്. ഇവരുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Also Read: സ്വന്തം ഭര്‍ത്താവിന് പോലും സ്വകാര്യ ചിത്രങ്ങള്‍ നല്‍കരുത്, ആണിന്റെ ഭീഷണിക്ക് മുന്നില്‍ വഴങ്ങേണ്ട കാര്യം പെണ്ണിനില്ല, തുറന്നടിച്ച് വൈറല്‍ ഫോട്ടോഷൂട്ട് താരം ശാലിനി

ഇപ്പോഴിതാ താന്‍ ഒരു അമ്മയാവാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് കല്യാണി. സോഷ്യല്‍മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഒത്തിരി സന്തോഷത്തിലാണെന്നും തങ്ങള്‍ക്കിടയിലേക്ക് മൂന്നാമതൊരാള്‍ കൂടി വരികയാണെന്നുമാണ് കല്യാണി പോസ്റ്റ് ചെയ്തത്. പ്രെഗ്നന്‍സി റിസള്‍ട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു താരം ഇക്കാര്യം അറിയിച്ചത്. നിരവധി പേരാണ് ആശംസകള്‍ നേര്‍ന്നത്.

Advertisement