ആ ചിത്രത്തില്‍ നിന്നും നിര്‍മ്മാതാക്കള്‍ എന്നെ മാറ്റാന്‍ ശ്രമിച്ചു, അന്ന് എനിക്ക് വേണ്ടി സംസാരിച്ച് കൂടെ നിന്നത് മമ്മൂട്ടി, തുറന്നുപറഞ്ഞ് സിബി മലയില്‍

191

മലയാള സിനിമയിലെ പ്രമുഖ സംവിധായകരില്‍ ഒരാളാണ് സിബി മലയില്‍. ഒത്തിരി ഹിറ്റ് സിനിമകളാണ് അദ്ദേഹം ഒരുക്കിയത്. ഇപ്പോഴിതാ ഓഗസ്റ്റ് ഒന്ന് എന്ന ചിത്രത്തെ കുറിച്ചും നടന്‍ മമ്മൂട്ടിയെ കുറിച്ചും സിബി മലയില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

Courtesy: Public Domain

താനാണ് സംവിധായകന്‍ എന്നറിഞ്ഞപ്പോള്‍ സിനിമ ആദ്യം നിര്‍മ്മിക്കാനിരുന്നവര്‍ തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. അന്ന് നടന്‍ മമ്മൂട്ടിയായിരുന്നു തനിക്ക് വേണ്ടി സംസാരിച്ചിരുന്നതെന്നും തനിക്കൊപ്പം നിന്നുവെന്നും സിബി മലയില്‍ പറയുന്നു.

Advertisements

Also Read: എന്നെ തിരിച്ചറിയുമെന്ന് കരുതിയില്ല, ആ സിനിമ സെറ്റില്‍ വെച്ച് നയന്‍താര ചെയ്ത കാര്യം ഒരിക്കലും മറക്കില്ല, മനസ്സുതുറന്ന് മാല പാര്‍വതി

ഒരേസമയം മമ്മൂട്ടിയെ വെച്ച് രണ്ട് സിനിമകളായിരുന്നു ആ നിര്‍മ്മാതാക്കള്‍ പ്ലാന്‍ ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ തനിക്ക് പ്രാധാന്യം നല്‍കാതെയായി. ഇതോടെ മമ്മൂട്ടി നിര്‍മ്മാതാക്കളെ തന്നെ മാറ്റിയെന്നും തനിക്ക് വേണ്ടി മറ്റൊരു നിര്‍മ്മാതാവിനെ കണ്ടെത്തുകയായിരുന്നുവെന്നും സിബി മലയില്‍ പറയുന്നു.

ഭദ്രനായിരുന്നു നിര്‍മ്മാതാക്കള്‍ മമ്മൂട്ടിയെ വെച്ച് ചെയ്യാനിരുന്ന മറ്റേ ചിത്രത്തിന്റെ സംവിധായകന്‍ . ഭദ്രനായിരുന്നു ആ നിര്‍മ്മാതാക്കള്‍ പ്രാധാന്യം നല്‍കിയിരുന്നത്. ഇതറിഞ്ഞ മമ്മൂട്ടി നിര്‍മ്മാതാക്കളോട് ദേഷ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: സ്വന്തം ഭര്‍ത്താവിന് പോലും സ്വകാര്യ ചിത്രങ്ങള്‍ നല്‍കരുത്, ആണിന്റെ ഭീഷണിക്ക് മുന്നില്‍ വഴങ്ങേണ്ട കാര്യം പെണ്ണിനില്ല, തുറന്നടിച്ച് വൈറല്‍ ഫോട്ടോഷൂട്ട് താരം ശാലിനി

താന്‍ ഡേറ്റ് നല്‍കിയത് നിങ്ങള്‍ക്കല്ല, സിബിക്കാണെന്ന് മമ്മൂട്ടി പറഞ്ഞു. താന്‍ തനിക്ക് വേണ്ട നിര്‍മ്മാതാക്കളെ കൊണ്ട് സിനിമ ചെയ്യുമെന്ന് മമ്മൂട്ടി അവരോട് പറഞ്ഞുവെന്നും അങ്ങനെയാണ് വേറെ നിര്‍മ്മാതാവിനെ കണ്ടെത്തിയതെന്നും സിബി മലയില്‍ പറയുന്നു.

Advertisement